AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ദ്രാവിഡ് മൂന്നാമൻ സച്ചിൻ നാലാമൻ, ധോണി ക്യാപ്റ്റൻ, കോലി ഇല്ല; തന്റെ ഇന്ത്യൻ ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് രഹാനെ

Ajinkya Rahane announces his all-time India Test XI: ടെസ്റ്റ് ക്രിക്കറ്റിനോട് അ‌ത്രമേൽ അ‌ടുപ്പം പുലർത്തിയിരുന്ന അ‌ജിങ്ക്യ രഹാനെ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഔ​ദ്യോഗികമായി വിരമിച്ചത്. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ തന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ രഹാനെ വെളിപ്പെടുത്തിയിട്ടുണ്ട്. വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നീ പ്രമുഖ താരങ്ങൾ ഈ ടീമിൽ ഇല്ല എന്നതിനാൽത്തന്നെ രഹാനെയുടെ ഈ ടെസ്റ്റ് ഇലവൻ ഇതിനകം ചർച്ചയായിട്ടുണ്ട്.

ദ്രാവിഡ് മൂന്നാമൻ സച്ചിൻ നാലാമൻ, ധോണി ക്യാപ്റ്റൻ, കോലി ഇല്ല; തന്റെ ഇന്ത്യൻ ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് രഹാനെ
Ajinkya Rahane Announces His All Time India Test XiImage Credit source: PTI
Prasanth Kumar
Prasanth Kumar | Published: 25 Oct 2026 | 07:15 PM

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ശാന്തനായ പോരാളികളിലൊരാളായിരുന്നു അ‌ജിങ്ക്യ രഹാനെ. ഏകദിനങ്ങളെക്കാൾ ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു രഹാനെ തിളങ്ങിയത്. ഒരുകാലത്ത് ഇന്ത്യക്ക് മുന്നിൽ കീഴടങ്ങാതെ നിന്നിരുന്ന വിദേശ പിച്ചുകൾ കീഴടക്കി ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററായി അ‌ജിങ്ക്യ രഹാനെ മാറി. ടെസ്റ്റ് ക്രിക്കറ്റിനോട് അ‌ത്രമേൽ അ‌ടുപ്പം പുലർത്തിയിരുന്ന രഹാനെ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഔ​ദ്യോഗികമായി വിരമിച്ചത്. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ തന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ രഹാനെ വെളിപ്പെടുത്തിയിട്ടുണ്ട്. വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നീ പ്രമുഖ താരങ്ങൾ ഈ ടീമിൽ ഇല്ല എന്നതിനാൽത്തന്നെ രഹാനെയുടെ ഈ ടെസ്റ്റ് ഇലവൻ ഇതിനകം ചർച്ചയായിട്ടുണ്ട്.

വിവിധ കാലഘട്ടങ്ങളിലെ താരങ്ങൾക്കൊപ്പം കളിക്കളത്തിൽ സമയം ചെലവഴിച്ചിട്ടുള്ള രഹാനെ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലായി ഇന്ത്യൻ ടെസ്റ്റ് ടീമിലുണ്ടായ മാറ്റങ്ങളുടെ സാക്ഷികൂടിയാണ്. ഇപ്പോൾ അ‌ദ്ദേഹം തന്റെ ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്തപ്പോൾ അ‌തിൽ പലർക്കും പല സംശയങ്ങളും ഉണ്ട്. കോലിയെ പോലുള്ള താരങ്ങളുടെ അ‌ഭാവമാണ് അ‌തിൽ എടുത്തു നിൽക്കുന്നത്. എന്നാൽ കളിക്കാർക്ക് ടീമിലുള്ള ‘റോൾ’ അടിസ്ഥാനമാക്കി ആയിരിക്കാം രഹാനെ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

Also Read: ഡിസംബറിന് മുൻപ് തീരുമാനം! ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? മനസ് തുറന്ന് എംഎസ് ധോണി

തന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവന്റെ ക്യാപ്റ്റനായി വിക്കറ്റ് കീപ്പിംഗ് ചുമതലയോടെ എം.എസ്. ധോണിക്ക് രഹാനെ ഇടം നൽകിയിരിക്കുന്നു. ഏകദിന, ടി20 ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾക്ക് പിന്നിൽ ധോണിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ നേട്ടങ്ങൾ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടാകാം. എങ്കിലും, ധോണിയുടെ ശാന്തമായ നേതൃപാടവത്തോടുള്ള രഹാനെയുടെ ആദരവാണ് ഈ ടീമിൽ ധോണിക്ക് ഇടം നൽകിയതിലൂടെ വ്യക്തമാകുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ രഹാനെയുടെ ഇലവനിൽ നാലാമതും ദ്രാവിഡ് മൂന്നാമനുമായാണ് ഇടംപിടിച്ചിരിക്കുന്നത്. രഹാനെയുടെ ടീമിലെ സ്പിൻ ആക്രമണത്തിന് രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും നേതൃത്വം നൽകുന്നു. ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ എന്നിവരടങ്ങുന്നതാണ് പേസ് ബൗളിംഗ് നിര.

എന്നാൽ, ലോകത്തെവിടെയും എതിരാളികളുടെ ഇരുപത് വിക്കറ്റുകളും വീഴ്ത്താൻ ശേഷിയുള്ളവരുടെ ഈ ബോളിങ് നിരയിൽ ബുംറയ്ക്കും ഇടം നൽകാമായിരുന്നില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. അ‌തുപോലെ തന്നെയാണ് കോലിയുടെ കാര്യവും. വിദേശ മണ്ണിൽ പോലും വിജയിക്കണമെന്ന വാശിയോടെ കളിച്ച കോഹ്‌ലി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ തിരിച്ചുവരവിന് പിന്നിലെ പ്രധാന ശക്തികളിലൊരാളായി കണക്കാക്കപ്പെടുന്ന താരമാണ്. അ‌ദ്ദേഹത്തെ എന്തുകൊണ്ട് ഒഴിവാക്കി എന്ന ചോദ്യം ആരാധകർ ഉയർത്തുന്നുണ്ട്.

അജിങ്ക്യ രഹാനെ തിരഞ്ഞെടുത്ത ഓൾ-ടൈം ഇന്ത്യ ടെസ്റ്റ് ഇലവൻ ഇതാ: മുരളി വിജയ്, ശിഖർ ധവാൻ (ഓപ്പണർമാർ), രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുൽക്കർ, അജിങ്ക്യ രഹാനെ, എം.എസ്. ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ.

English Summary

Former Indian cricketer Ajinkya Rahane has revealed his all-time best Test XI. Most notably, prominent players like Virat Kohli and Jasprit Bumrah have not found a place in this team. Meanwhile, the side includes players such as Rahul Dravid, Sachin Tendulkar, and MS Dhoni.

Follow Us