DA Hike : സർക്കാർ ജീവനക്കാർക്കുള്ള ദീപാവലി സമ്മാനം ; ഡിഎ 3% ഉയർത്തി, ശമ്പളം എത്ര കൂടും?
Central Government Employees, Pensioners DA And DR Hike Latest Update : നേരത്തെ 60 ശതമാനം ആയിരുന്നു കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത. ജൂലൈ മുതൽ മുൻകാല അടിസ്ഥാനത്തിലാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം വർധനവ് ഉണ്ടാകുക. വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്രം സർക്കാർ ജീവനക്കാരുടെ ഡിഎ ഉയർത്തുന്നത്.

Representational Image
ന്യൂ ഡൽഹി : ദീപാവലിക്ക് മുന്നോടിയായി കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള സമ്മാനം പ്രഖ്യാപിച്ച് നരേന്ദ്ര മോദി സർക്കാർ. ഇന്ന് ഒക്ടോബർ 28-ാം തീയതി ബുധനാഴ്ച കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) മൂന്ന് ശതമാനം ഉയർത്തുന്ന തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. പെൻഷൻ ഉപയോക്താക്കളുടെ ക്ഷാമശ്വാസവും (ഡിആർ) മൂന്ന് ശതമാനം ഉയരും. 48.54 കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.71 ലക്ഷം പെൻഷൻ ഉപയോക്താക്കൾക്കുമാണ് ദീപാവലി മുന്നോടിയായി ഇതിൻ്റെ ഗുണഫലം ലഭിക്കുകയെന്ന് കേന്ദ്ര വാർത്തവിതരണം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ജൂലൈ ഒന്നാം തീയതി മുതൽ മുൻകാലപ്രാബല്യം അടിസ്ഥാനത്തിൽ ജൂലൈ മുതലാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിക്കുക. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം നിലവിൽ 60 ശതമാനം ആയിരുന്നു സർക്കാർ ജീവനക്കാരുടെ ഡിഎ. അതിപ്പോൾ മൂന്ന് ശതമാനം കൂടി വർധിച്ചതോടെ ആകെ 63 ശതമാനമായി ഉയർന്നു. സർക്കാർ ജീവനക്കാരുടെ ശമ്പളം ഉയർത്തുന്നതോടെ കേന്ദ്രത്തിന് 10,016 കോടി രൂപയുടെ അധിക ചെലവാണ് ഉണ്ടാകുന്നത്.
3% ഡിഎ ഉയരുമ്പോൾ ശമ്പളം എത്ര കൂടും, ലെവൽ അടിസ്ഥാനത്തിൽ അറിയാം?
| ലെവൽ | അടിസ്ഥാന ശമ്പളം | നിലവിലെ ഡിഎ (60%) | വർധിപ്പിച്ച ഡിഎ (63%) | ശമ്പളം വർധിക്കുന്നത് |
| ലെവൽ 1 | 18,000 രൂപ | 10,800 രൂപ | 11,340 രൂപ | 540 രൂപ |
| ലെവൽ 2 | 19,900 രൂപ | 11,940 രൂപ | 12,537 രൂപ | 597 രൂപ |
| ലെവൽ 3 | 21,700 രൂപ | 13,020 രൂപ | 13,671 രൂപ | 651 രൂപ |
| ലെവൽ 4 | 25,500 രൂപ | 15,300 രൂപ | 16,065 രൂപ | 765 രൂപ |
| ലെവൽ 5 | 29,299 രൂപ | 17,520 രൂപ | 18,396 രൂപ | 876 രൂപ |
| ലെവൽ 6 | 35,400 രൂപ | 21,240 രൂപ | 22,302 രൂപ | 1,062 രൂപ |
| ലെവൽ 7 | 44,900 രൂപ | 26,940 രൂപ | 28,287 രൂപ | 1,347 രൂപ |
| ലെവൽ 8 | 47,600 രൂപ | 28,560 രൂപ | 29,988 രൂപ | 1,428 രൂപ |
| ലെവൽ 9 | 53,100 രൂപ | 31,860 രൂപ | 33,45 രൂപ | 1,593 രൂപ |
| ലെവൽ 10 | 56,100 രൂപ | 33,660 രൂപ | 35,343 രൂപ | 1683 രൂപ |
എന്താണ് ക്ഷാമബത്ത?
രാജ്യത്തെ വിലക്കയറ്റത്തിൻ്റെയും പണപ്പെരുപ്പത്തിൻ്റെയും ആഘാതം ജീവനക്കാരെ ബാധിക്കാതിരിക്കാൻ കേന്ദ്ര നൽകുന്ന സഹായധനമാണ് ക്ഷാമബത്ത. വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ഡിഎ വർധനവ് നിർണയിക്കുന്നത്. ഒന്ന് ജനുവരിയിലേതും രണ്ടാമത്തേത് ജൂലൈ മാസത്തിലെയും പണപ്പെരുപ്പത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഡിഎ വർധനവ് നിർണയിക്കുന്നത്. എന്നിരുന്നാലും മാർച്ച്-ഏപ്രിൽ മാസത്തിൽ ഹോളിയോട് അനുബന്ധിച്ചും നവംബറിൽ ദീപാവലിയോട് അനുബന്ധിച്ചുമാണ് സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ഡിഎ ഉയർത്തി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.
സമാനമായി സംസ്ഥാന സർക്കാരുകളും തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കുന്നതാണ്. അടിസ്ഥാന ശമ്പളം എത്രയാണ് അതിൻ്റെ ശതമാനം വിഹിതമാണ് ഡിഎ ആയിട്ട് ലഭിക്കുക. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ഒരു കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. അതിൻ്റെ 63 ശതമാനമാണ് ഡിഎ ആയിട്ട് ലഭിക്കുക. അതായത് 11,340 രൂപയാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളമുള്ള സർക്കാർ ജീവനക്കാരൻ്റെ ക്ഷാമബത്ത.
English Summary
Central Cabinet Approves 3 Percent Dearness Allowance (DA) Hike For Central Government Emloyees. DA For Central Government Employees Will Increases 63 From 60 Percent.