DA Hike: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2 % ഡിഎ വർദ്ധനവ്; സംസ്ഥാന സർക്കാർ ജീവനക്കാർക്കോ, കൂടുതൽ ആർക്ക്?
Central vs State Governmentt DA Hike: പണപ്പെരുപ്പത്തിന്റെ ആഘാതം നേരിടാൻ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ശമ്പളത്തിലെ ക്രമീകരണമാണ് ക്ഷാമബത്ത അല്ലെങ്കിൽ ക്ഷാമാശ്വാസം അർത്ഥമാക്കുന്നത്. കേന്ദ്രസർക്കാർ ജീവനക്കാർക്ക് മാത്രമല്ല, സംസ്ഥാന സർക്കാർ ജീവനക്കാർക്കും ക്ഷാമബത്ത നൽകുന്നുണ്ട്. എന്നാൽ ഇവരിൽ ഏറ്റവും കൂടുതൽ ആർക്കാണ് ലഭിക്കുന്നത്? വിശദമായി അറിയാം....

പ്രതീകാത്മക ചിത്രം
കാത്തിരിപ്പിനും ആശങ്കകൾക്കും അറുതി വരുത്തി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചിരുന്നു. പണപ്പെരുപ്പത്തിന്റെ ആഘാതം നേരിടാൻ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ശമ്പളത്തിലെ ക്രമീകരണമാണ് ക്ഷാമബത്ത അല്ലെങ്കിൽ ക്ഷാമാശ്വാസം അർത്ഥമാക്കുന്നത്. കേന്ദ്രസർക്കാർ ജീവനക്കാർക്ക് മാത്രമല്ല, സംസ്ഥാന സർക്കാർ ജീവനക്കാർക്കും ക്ഷാമബത്ത നൽകുന്നുണ്ട്. എന്നാൽ ഇവരിൽ ഏറ്റവും കൂടുതൽ ആർക്കാണ് ലഭിക്കുന്നത്? വിശദമായി അറിയാം….
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഡിഎ എത്ര?
ജീവനക്കാർക്ക് രണ്ട് ശതമാനം വർദ്ധനവിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ജനുവരി ഒന്ന് മുതലുള്ള പ്രാബല്യത്തോടൊയാകും തുക ലഭിക്കുക. സാധാരണയായി വർഷത്തിൽ രണ്ട് തവണയാണ് ഡിഎ പരിഷ്കരിക്കുന്നത്. ഹോളി പ്രമാണിച്ച് മാർച്ചിലും മറ്റൊന്ന് ദീപാവലി മാസത്തിലും. എന്നാൽ ഇത്തവണ പതിവ് തെറ്റി. മാർച്ചും കഴിഞ്ഞ് ഏപ്രിൽ പകുതി പിന്നിട്ടപ്പോഴാണ് ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഒക്ടോബറിലാണ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് അവസാനമായി ഡിഎ പരിഷ്കരിച്ചത്. 55 ശതമാനത്തിൽ നിന്ന് 58 ശതമാനത്തിലേക്ക് ഡിഎ ഉയർന്നു. ഇപ്പോഴിതാ, പുതുതായി പ്രഖ്യാപിച്ച 2 ശതമാനം കൂടി കണക്കിലെടുത്താൽ ഡിഎ 60 ശതമാനമായി ഉയരും.
ALSO READ: കാത്തിരുന്ന് മടുത്തോ? അവസാനം ക്ഷാമബത്ത വർധിപ്പിച്ചു; ഇനി എത്ര കിട്ടും?
ശമ്പളത്തിൽ എത്ര കൂടും?
നിലവിൽ അടിസ്ഥാനശമ്പളം 18,000 രൂപയാണ്. 60 ശതമാനം ക്ഷാമബത്ത കണക്കാക്കിയാൽ ജീവനക്കാരന് 10,800 രൂപയാണ് ലഭിക്കുന്നത്. കഴിഞ്ഞ മാസം വരെ 10,440 രൂപയായിരുന്നുവെങ്കിൽ ഇത്തവണ 360 രൂപയാണ് കൂടിയത്. ജനുവരി മുതലുള്ള കുടിശ്ശിക കൂടി ചേരുമ്പോൾ 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന് 1440 രൂപ അധികം ലഭിക്കുന്നതാണ്.
പെൻഷൻ ഉപയോക്താക്കൾക്കും ഡിആർ വർധിച്ചിട്ടുണ്ട്. 9,000 രൂപ അടിസ്ഥാന പെൻഷൻ ലഭിക്കുന്നയാൾക്ക് രണ്ട് ശതമാനം കൂടി ചേരുമ്പോൾ 5,400 രൂപയാണ് ഡിആർ ആയി ലഭിക്കുന്നത്. മുൻകാലപ്രാബല്യത്തിൽ ലഭിക്കുമ്പോൾ ഈ മാസത്തിലെ പെൻഷനിൽ 720 വർധനവുണ്ടാകും.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ
കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ട് തവണയാണ് ഡിഎ വർദ്ധിപ്പിച്ചത്. മൂന്ന്, പത്ത് ശതമാനം എന്നിങ്ങനെ 2026-27 ബജറ്റിൽ പ്രഖ്യാപിച്ച 13 ശതമാനം ഡിഎ കുടിശ്ശിക തീർക്കുന്നതിന്റെ ഭാഗമായാണ് കൂട്ടിയത്. ഇതോടെ ജീവനക്കാരുടെ ഡിഎ 35 ശതമാനമായി വർദ്ധിച്ചു.
പതിനൊന്നാം ശമ്പള കമ്മീഷൻ പ്രകാരം, ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം 23,000 രൂപയാണ്. ക്ഷാമബത്ത 35 ശതമാനമായി വർധിക്കുമ്പോൾ ലഭിക്കുന്ന ഡിഎ 8,050 രൂപയാണ്. ഏറ്റവും ഉയർന്ന അടിസ്ഥാന ശമ്പളം 1,66,800 രൂപ വാങ്ങുന്നവർക്ക് ക്ഷാമബത്ത 58,380 രൂപയാണ്