AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

DA Hike : കാത്തിരുന്ന് മടുത്തോ? അവസാനം ക്ഷാമബത്ത വർധിപ്പിച്ചു; ഇനി എത്ര കിട്ടും?

7th Pay Commission Central Government Employees DA Hike : രണ്ട് ശതമാനം ക്ഷാമത്തയാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും ഉയർത്തിയിരിക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ പ്രകാരമാണ് സർക്കാർ ജീവനക്കാർക്ക് ശമ്പള വർധനവ് ലഭിക്കുക. ജനുവരി ഒന്നാം തീയതി മുതൽ മുൻകാല പ്രാബല്യത്തിൽ ഡിഎ വർധനവ് ലഭിക്കും.

DA Hike : കാത്തിരുന്ന് മടുത്തോ? അവസാനം ക്ഷാമബത്ത വർധിപ്പിച്ചു; ഇനി എത്ര കിട്ടും?
Central Government Employees DA Hike (Representational Image)Image Credit source: Getty Images
Jenish Thomas
Jenish Thomas | Published: 18 Apr 2026 | 05:31 PM

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, രണ്ട് ശതമാനം ക്ഷാമബത്തയും വർധിപ്പിച്ച് കേന്ദ്രമന്ത്രിസഭ. പെൻഷൻ ഉപയോക്താക്കൾക്കും രണ്ട് ശതമാനം ക്ഷാമാശ്വാസവും കേന്ദ്രം ഉയർത്തി. ഇതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻ ഉപയോക്താക്കളുടെ ക്ഷാമാശ്വാസവും 60 ശതമാനമായി ഉയർന്നു. സാധാരണ ഹോളിയോട് അനുബന്ധിച്ചായിരുന്നു കേന്ദ്രം ഡിഎ വർധനവ് പ്രഖ്യാപിക്കാറുള്ളത്. എന്നാൽ ഇത്തവണ വൈകിയതിൽ ജീവനക്കാരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. അതേസമയം കഴിഞ്ഞ വർഷം പ്രഖ്യാപിച്ച എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സർക്കാർ ജീവനക്കാരും പെൻഷൻ ഉപയോക്താക്കളും.

ജനുവരി ഒന്നാം തീയതി മുതൽ മുൻകാല പ്രാബല്യത്തിലാണ് രണ്ട് ശതമാനം ഡിഎ വർധനവ് ശമ്പളത്തിൽ ലഭിക്കുക. 50.5 ലക്ഷം സർക്കാർ ജീവനക്കാർക്കും 68.3 ലക്ഷം പെൻഷൻ ഉപയോക്താക്കൾക്കുമാണ് ഇതിൻ്റെ ഗുണഫലം ലഭിക്കുക. ഡിഎ വർധനവിനായി സർക്കാർ 6,791 കോടി രൂപയാണ് വകമാറ്റിയിരിക്കുന്നത്. ജനുവരിയിലെ സിപിഐ-ഇൻഡെക്സ് പ്രകാരമാണ് രണ്ട് ശതമാനം ഡിഎ ഉയർത്താൻ സർക്കാർ തീരുമാനിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഏറ്റവും അവസാനമായി ഡിഎ ഉയർത്തിയത്. അന്ന് മൂന്ന് ക്ഷാമബത്ത വർധിച്ചപ്പോൾ സർക്കാർ ജീവനക്കാരുടെ ഡിഎ 55ൽ നിന്നും 58 ശതമാനമായി ഉയർന്നിരുന്നു. വർഷത്തിൽ രണ്ട് തവണയാണ് ക്ഷാമബത്ത വർധിപ്പിക്കുക. ഈ വർഷം ജൂലൈ മാസത്തിലെ സിപിഐ-ഇൻഡെക്സ് പ്രകാരം വീണ്ടും ക്ഷാമബത്ത വർധിപ്പിക്കുന്നതാണ്. എന്നാൽ അതിന് മുമ്പ് എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വന്നാൽ ഈ 60 ശതമാനം ഡിഎ അടിസ്ഥാന ശമ്പളത്തിനൊപ്പം ചേർന്നേക്കും.

ഈ മാസം ശമ്പളത്തിൽ എത്ര രൂപ വർധിക്കും?

അടിസ്ഥാന ശമ്പളത്തിൻ്റെ എത്ര ശതമാനം ആണോ അതാണ് ഡിഎ ആയി ലഭിക്കുക. നിലവിൽ 58ൽ നിന്നും 60 ശതമാനം ക്ഷാമബത്ത ഉയരുമ്പോൾ, അടിസ്ഥാന ശമ്പളം 18,000 രൂപ ലഭിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാരന് 10,800 രൂപയാണ് ഡിഎ ഇത്തവണ മുതൽ ലഭിക്കുന്നത്. കഴിഞ്ഞ മാസം വരെ 10,440 രൂപയായിരുന്നു സർക്കാർ ജീവനക്കാർക്ക് ഡിഎ ലഭിച്ചുകൊണ്ടിരുന്നത്. 360 രൂപയുടെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഏപ്രിൽ മാസത്തിലെ ശമ്പളത്തിൽ ജുനവരി മാസം മുതലുള്ള ഡിഎ വർധനവ് ലഭിക്കുന്നതാണ്. അതായത് 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന് ഈ 1440 രൂപ അധികം ലഭിക്കുന്നതാണ്.

സമാനമായി പെൻഷൻ ഉപയോക്താക്കൾക്കും ഡിആർ വർധിക്കുന്നത്. രണ്ട് ഡിആർ വർധിക്കുമ്പോൾ, 9,000 രൂപ അടിസ്ഥാന പെൻഷൻ ലഭിക്കുന്നയാൾക്ക് 5,400 രൂപയാണ് ഡിആർ ആയി ലഭിക്കുന്നത്. കഴിഞ്ഞ മാസം വരെ ലഭിച്ചുകൊണ്ടിരുന്ന ഡിആർ 5220 രൂപയാണ്. 180 രൂപയുടെ വർധനവാണ് ഈ മാസം മുതൽ ലഭിക്കുക. ജുനവരി മുതല മുൻകാലപ്രാബല്യത്തിൽ ലഭിക്കുമ്പോൾ എപ്രിൽ മാസത്തെ പെൻഷനിൽ 720 വർധനവുണ്ടാകും.

Follow Us