AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Cigarette Price Hike: പുകവലിക്കാരേ ഇനിയെങ്കിലും എണ്ണം കുറച്ചൂടെ? സിഗരറ്റിന് വില കൂട്ടി, പുതിയ നിരക്കുകൾ അറിയാം

Cigarette Price Hike:ഈ വർഷം ഗോൾഡ് ഫ്ലേക്ക് പ്രീമിയത്തിന് ഇത് രണ്ടാമത്തെ പ്രാവശ്യമാണ് വില വർധിക്കുന്നത്. ജൂണിൽ ബ്രാൻഡ് 8.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു 10 എണ്ണത്തിന്റെ ഒരു പായ്ക്കറ്റിന് 115 രൂപയിൽ നിന്ന് 125 രൂപയായി വിലയുയർന്നു. ഇപ്പോൾ ഇതാ 135 രൂപയിൽ നിന്നും 135 രൂപയായി വീണ്ടും വില വർധിച്ചിരിക്കുകയാണ്. ഒരേ വർഷം സംഭവിച്ച ഈ രണ്ട് വർധനയും......

Cigarette Price Hike: പുകവലിക്കാരേ ഇനിയെങ്കിലും എണ്ണം കുറച്ചൂടെ? സിഗരറ്റിന് വില കൂട്ടി, പുതിയ നിരക്കുകൾ അറിയാം
Cigarette Price HikeImage Credit source: Getty Images
Ashli C
Ashli C | Published: 23 Sep 2026 | 04:42 PM

പുകവലിക്കാരെ ദിവസവും രണ്ടും മൂന്നും അതിൽ കൂടുതലും വലിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി പുകവലി കുറയ്ക്കാൻ ഒരു മാർഗമുണ്ട്. മറ്റൊന്നുമല്ല കീശ കാലിയാക്കണമെങ്കിൽ പുകവലി കുറച്ചോളൂ സിഗരറ്റിന്റെ വില വർദ്ധിച്ചു. പ്രമുഖ കമ്പനിയായ ഐടിസി അവരുടെ ജനപ്രിയ ബ്രാൻഡ് ആയ ഗോൾഡ് ഫ്ലേക്ക് പ്രീമിയത്തിന്റെ വിലയാണ് വീണ്ടും കൂട്ടിയത്. പുതുക്കിയ നിരക്ക് പ്രകാരം 10 സിഗരറ്റ് പായ്ക്കിന്റെ വില 125 രൂപയിൽ നിന്നും 135 രൂപയായി ഉയർന്നു. ഇത് ഏകദേശം 8 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

ഈ വർഷം ഗോൾഡ് ഫ്ലേക്ക് പ്രീമിയത്തിന് ഇത് രണ്ടാമത്തെ പ്രാവശ്യമാണ് വില വർധിക്കുന്നത്. ജൂണിൽ ബ്രാൻഡ് 8.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു 10 എണ്ണത്തിന്റെ ഒരു പായ്ക്കറ്റിന് 115 രൂപയിൽ നിന്ന് 125 രൂപയായി വിലയുയർന്നു. ഇപ്പോൾ ഇതാ 135 രൂപയിൽ നിന്നും 135 രൂപയായി വീണ്ടും വില വർധിച്ചിരിക്കുകയാണ്. ഒരേ വർഷം സംഭവിച്ച ഈ രണ്ട് വർധനയും കൂടി ചേർത്താൽ ഗോൾഡ് ഫ്ലേക്ക് പ്രീമിയം ഈ വർഷം മാത്രം 17.4 ശതമാനം വർദ്ധനവാണ് ഉണ്ടായത്. അതായത് വർഷാരംഭത്തിൽ പത്ത് സിഗരറ്റ് പായ്ക്കറ്റിന് 115 രൂപയായിരുന്നെങ്കിൽ ഇപ്പോഴിതാ 135 രൂപയായി ഇരിക്കുന്നു.

ALSO READ:ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും, അവധി ഈ ദിവസങ്ങളിൽ

നിരവധി ബ്രാൻഡുകളുടെ വില ഐടിസി വർധിപ്പിച്ചിട്ടുണ്ട്…

ഈ വർഷം ആദ്യം ഏർപ്പെടുത്തിയ ഉയർന്ന നികുതികളുടെ ആഘാതം സിഗരറ്റ് നിർമാതാക്കൾ തുടർന്നും കൈമാറുന്ന സാഹചര്യത്തിലാണ് ഏറ്റവും പുതിയ വർദ്ധനവ് ഉണ്ടായത്. 2026 ഫെബ്രുവരി ഒന്നു മുതൽ സിഗരറ്റുകൾ 40% ജിഎസ്ടി നിരക്കിലേക്ക് മാറി. അതോടൊപ്പം പുതിയ അധിക എക്സൈസ് ഡ്യൂട്ടി ഘടനയും നിലവിൽ വന്നു. സിഗരറ്റിന്റെ നീളവും സിഗരറ്റ് ഫിൽറ്റർ ചെയ്തിട്ടുണ്ടോ എന്നതും അനുസരിച്ച് അധിക തീരുമാനപ്പെടുന്നതായിരിക്കും. ഈ വർഷത്തിൽ തന്നെ നിരവധി ബ്രാൻഡുകളുടെ വില ഐടിസി വർധിപ്പിച്ചിട്ടുണ്ട്.

സെപ്റ്റംബർ ആദ്യത്തോടെ ഡീലർമാരുടെ പരിശോധനയിൽ ക്ലാസിക് കണക്കിന്റെ 20 സിഗരറ്റ് പാക്കറ്റിന്റെ വില 390 രൂപയിൽ നിന്ന് 428 രൂപയായി ഉയർന്നതായി കണ്ടെത്തി. ഇത് ഏകദേശം 9.7 4% വർദ്ധനവാണ്. ഗോൾഡ് ഫ്ലേക്ക് സൂപ്പർസ്റ്റാറിന്റെ വില 10 സിഗരറ്റ് ബാങ്കിന്റെ 79 രൂപയിൽ നിന്നും 89 രൂപയായി. അതായത് 12.6 ശതമാനത്തിന്റെ വർദ്ധനവ്.ഇതിനുപുറമേ ഫെബ്രുവരിയിൽ ഐടിസി ക്ലാസിക് കണക്കിന്റെ വില 300 രൂപയിൽ നിന്നും 360 രൂപയായും പിന്നീട് അതും 390 രൂപയായി ഉയർത്തിയിരുന്നു. സൂപ്പർസ്റ്റാർ 59 രൂപയിൽ നിന്നും 70 രൂപയായി ഉയർത്തി.

ENGLISH SUMMARY

Are you a smoker who goes through two, three, or even more cigarettes a day? Well, here is a way to cut down on smoking—or rather, a reason to do so if you want to avoid emptying your pockets: the price of cigarettes has gone up. Leading company ITC has once again raised the price of its popular brand, Gold Flake Premium. Under the revised rates, the price of a 10-cigarette pack has increased from ₹125 to ₹135.

Follow Us