AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bank Holiday November 13: നവംബർ 13ന് ബാങ്കുകൾക്ക് അവധി; അടച്ചിടുന്നത് എവിടെയൊക്കെ?

Which States Will Have Banks Closed on November 13? നവംബര്‍ 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലായി ബാങ്കുകള്‍ക്ക് മൂന്ന് ദിവസത്തെ അവധിയുണ്ടാകും. നവംബര്‍ 16 തിങ്കളാഴ്ച ഛഠ് പൂജയോടനുബന്ധിച്ച് ബിഹാറിലും ജാര്‍ഖണ്ഡിലും ബാങ്കുകള്‍ അടച്ചിടും. നവംബര്‍ 20 വെള്ളിയാഴ്ച ഇഗാസ്-ബഗ്വാള്‍ ആഘോഷത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡിലും ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

Bank Holiday November 13: നവംബർ 13ന് ബാങ്കുകൾക്ക് അവധി; അടച്ചിടുന്നത് എവിടെയൊക്കെ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Published: 12 Nov 2026 | 01:25 PM

നാളെ ബാങ്കില്‍ പോകാന്‍ പദ്ധതിയിടുന്നവരാണോ? എങ്കില്‍ അവധി വിവരങ്ങള്‍ അറിഞ്ഞിരിക്കണം. നവംബര്‍ 13 വെള്ളിയാഴ്ച രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. വംഗാല ഉത്സവത്തോടനുബന്ധിച്ചാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യത്തുടനീളം ബാങ്കുകള്‍ക്ക് അവധിയില്ല. അതിനാല്‍ ബാങ്ക് ശാഖയിലെത്തുന്നതിന് മുമ്പ് നിങ്ങളുടെ സംസ്ഥാനത്തെ അവധി വിവരം പരിശോധിക്കണം.

നവംബര്‍ 13ന് എവിടെയാണ് ബാങ്കുകള്‍ അടച്ചിടുന്നത്?

ആര്‍ബിഐയുടെ അവധി കലണ്ടര്‍ പ്രകാരം മേഘാലയയിലെ ഷില്ലോങ്ങില്‍ നവംബര്‍ 13ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. വംഗാല ഉത്സവത്തോടനുബന്ധിച്ചാണ് അവധി. പൊതുമേഖലാ, സ്വകാര്യ മേഖലാ ബാങ്കുകളുടെ ശാഖകള്‍ക്കും ഇത് ബാധകമാണ്.

അതേസമയം, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ബിഹാര്‍, മഹാരാഷ്ട്ര തുടങ്ങി മറ്റ് സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. അതായത് നവംബര്‍ 13ലെ അവധി രാജ്യവ്യാപകമല്ല.

വിവിധ ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി

നവംബര്‍ 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലായി ബാങ്കുകള്‍ക്ക് മൂന്ന് ദിവസത്തെ അവധിയുണ്ടാകും. നവംബര്‍ 16 തിങ്കളാഴ്ച ഛഠ് പൂജയോടനുബന്ധിച്ച് ബിഹാറിലും ജാര്‍ഖണ്ഡിലും ബാങ്കുകള്‍ അടച്ചിടും. നവംബര്‍ 20 വെള്ളിയാഴ്ച ഇഗാസ്-ബഗ്വാള്‍ ആഘോഷത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡിലും ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

Also Read: RBI Money Transfer Rules: പണം അയക്കാൻ ബാങ്ക് അക്കൗണ്ട് വേണ്ട; പുതിയ നിയമവുമായി ആർബിഐ

നവംബര്‍ 22 ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും പതിവ് പ്രതിവാര അവധിയാണ്. എന്നാല്‍ നവംബര്‍ 21 ശനിയാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കും. മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയായതിനാല്‍ ബാങ്കുകള്‍ക്ക് അന്ന് അവധിയില്ല.

ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ക്ക് തടസമുണ്ടാകുമോ?

ബാങ്ക് അവധി ദിവസങ്ങളില്‍ ശാഖകളിലെ നേരിട്ടുള്ള സേവനങ്ങള്‍ മാത്രമാണ് തടസപ്പെടുക. പണം നിക്ഷേപിക്കല്‍, ചെക്ക് ക്ലിയറിങ്, പാസ്ബുക്ക് അപ്ഡേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകില്ല.

എന്നാല്‍ യുപിഐ, മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം സേവനങ്ങള്‍ സാധാരണ നിലയില്‍ തുടരും. അതിനാല്‍ അവധി ദിവസങ്ങളിലും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ പണമിടപാടുകള്‍ നടത്താനും പണം പിന്‍വലിക്കാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും.

English Summary

Banks in Shillong, Meghalaya, will remain closed on November 13, 2026, due to the Wangala Festival, while branches in other states will operate normally. Check the upcoming state-wise bank holidays in November and find out whether digital banking, UPI and ATM services will remain available.

Follow Us