AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ; 2026ൽ വിരമിക്കുന്നവർക്കും ശമ്പള കുടിശ്ശിക ലഭിക്കുമോ?

8th Pay Commission 2026 Will Retirees Get Salary Arrears and Pension Benefits: പുതിയ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്ന തീയതിയെ ആശ്രയിച്ചായിരിക്കും ഇതിന്റെ ഉത്തരം. ശമ്പളത്തിലും അലവന്‍സുകളിലും പെന്‍ഷനിലും മാറ്റങ്ങള്‍ വരുത്താന്‍ എട്ടാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെങ്കിലും പുതിയ ശമ്പള നിരക്കുകളും ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തീയതിയും സര്‍ക്കാര്‍ ഇതുവരെ അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല.

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ; 2026ൽ വിരമിക്കുന്നവർക്കും ശമ്പള കുടിശ്ശിക ലഭിക്കുമോ?
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment Getty Images
Shiji M K
Shiji M K | Updated On: 12 Nov 2026 | 11:32 AM

എട്ടാം ശമ്പള കമ്മീഷന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ഉയരുന്ന പ്രധാന ചോദ്യമാണ് വിരമിക്കുന്നവരുടെ ആനുകൂല്യങ്ങള്‍. പുതിയ ശമ്പള പരിഷ്‌കരണം നിലവില്‍ വരുന്നതിന് മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ചാല്‍ ഉയര്‍ന്ന പെന്‍ഷനും ശമ്പള കുടിശ്ശികയും ലഭിക്കുമോ? 2026ലും 2027ലും വിരമിക്കാന്‍ ഒരുങ്ങുന്ന നിരവധി ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ട്.

പുതിയ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്ന തീയതിയെ ആശ്രയിച്ചായിരിക്കും ഇതിന്റെ ഉത്തരം. ശമ്പളത്തിലും അലവന്‍സുകളിലും പെന്‍ഷനിലും മാറ്റങ്ങള്‍ വരുത്താന്‍ എട്ടാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെങ്കിലും പുതിയ ശമ്പള നിരക്കുകളും ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തീയതിയും സര്‍ക്കാര്‍ ഇതുവരെ അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല.

നടപ്പാക്കുന്നതിന് മുമ്പ് വിരമിച്ചാല്‍ ആനുകൂല്യം നഷ്ടമാകുമോ?

എട്ടാം ശമ്പള കമ്മീഷന്‍ നടപ്പാക്കുന്നതിന് മുമ്പ് വിരമിച്ചു എന്നതുകൊണ്ടുമാത്രം ജീവനക്കാര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ നഷ്ടമാകണമെന്നില്ല. പരിഷ്‌കരിച്ച ശമ്പള ഘടന ഏത് തീയതി മുതല്‍ പ്രാബല്യത്തില്‍ വരുന്നു എന്നതാണ് പ്രധാനമായി പരിഗണിക്കുക.

ഉദാഹരണത്തിന്, പുതിയ ശമ്പള പരിഷ്‌കരണം 2026 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍, അതിനുശേഷം വിരമിക്കുകയും എന്നാല്‍ പരിഷ്‌കരണം ഔദ്യോഗികമായി നടപ്പാക്കുന്നതിന് മുമ്പ് സര്‍വീസ് അവസാനിപ്പിക്കുകയും ചെയ്ത ജീവനക്കാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായേക്കാം.

ഇത്തരക്കാര്‍ക്ക് അര്‍ഹമായ സര്‍വീസ് കാലയളവിലെ ശമ്പള വ്യത്യാസം കുടിശ്ശികയായി ലഭിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ, പുതിയ ശമ്പള നിരക്കിന്റെ അടിസ്ഥാനത്തില്‍ വിരമിക്കല്‍ ആനുകൂല്യങ്ങളും പെന്‍ഷനും പുനഃപരിശോധിച്ചേക്കാം. എന്നാല്‍ ഇതെല്ലാം സര്‍ക്കാരിന്റെ അന്തിമ ഉത്തരവുകളെയും അംഗീകരിക്കുന്ന വ്യവസ്ഥകളെയും ആശ്രയിച്ചിരിക്കും.

Also Read: 8th Pay Commission: ആറാം കമ്മീഷനില്‍ മാരുതി 800, ഏഴാം കമ്മീഷനില്‍ വാഗണ്‍ആര്‍; എട്ടാം കമ്മീഷനില്‍ ജീവനക്കാര്‍ എസ്യുവി വാങ്ങും!

2026 ജനുവരി ഒന്ന് എന്തുകൊണ്ട് പ്രധാനമാണ്?

പത്ത് വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്ന പതിവ് അനുസരിച്ച് 2026 ജനുവരി ഒന്ന് എട്ടാം ശമ്പള കമ്മീഷന്റെ പ്രതീക്ഷിത പ്രാബല്യ തീയതിയായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

2025 ജനുവരിയിലാണ് എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ രൂപീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2025 ഒക്ടോബര്‍ 28ന് കേന്ദ്ര മന്ത്രിസഭ കമ്മീഷന്റെ പ്രവര്‍ത്തന പരിധിക്ക് അംഗീകാരം നല്‍കി. 2025 നവംബര്‍ മൂന്നിന് കമ്മീഷന്‍ ഔദ്യോഗികമായി രൂപീകരിക്കുകയും ചെയ്തു. ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കമ്മീഷന് 18 മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് 2027 മേയ് മാസത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2026ലും 2027ലും വിരമിക്കുന്നവര്‍ക്ക് കുടിശ്ശിക ലഭിക്കുമോ?

പുതിയ ശമ്പള പരിഷ്‌കരണം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ 2026ലും 2027ലും വിരമിക്കുന്ന ചില ജീവനക്കാര്‍ക്കും ശമ്പള കുടിശ്ശിക ലഭിച്ചേക്കാം. ഒരു ജീവനക്കാരന്‍ 2027 ജൂണ്‍ 30ന് വിരമിച്ചുവെന്ന് കരുതുക. എന്നാല്‍ സര്‍ക്കാര്‍ 2027 ഡിസംബറിലാണ് പുതിയ ശമ്പള പരിഷ്‌കരണം പ്രഖ്യാപിക്കുന്നത്. പരിഷ്‌കരണം 2026 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനമെങ്കില്‍, 2026 ജനുവരി മുതല്‍ 2027 ജൂണ്‍ വരെയുള്ള അര്‍ഹമായ സര്‍വീസ് കാലയളവിലെ ശമ്പള വ്യത്യാസം ജീവനക്കാരന് ലഭിച്ചേക്കാം.

English Summary

Will employees retiring in 2026 before the implementation of the 8th Pay Commission receive revised pension benefits and salary arrears? Know how the new pay structure could affect retiring central government employees.

Follow Us