Coconut oil: വില കുതിപ്പ് പേടിക്കേണ്ട, ഇനി 100 രൂപയ്ക്കും വെളിച്ചെണ്ണ കിട്ടും
Coconut oil Price in Kerala: സഹകരണ മില്ലുകളിലടക്കം വെളിച്ചെണ്ണ ഉൽപാദനം പകുതിയായി കുറഞ്ഞെന്നാണ് കണക്കുകൾ. കൂടാതെ മാർക്കറ്റിൽ തേങ്ങയും റിച്ച് റോളിലാണ്. ഒരു കിലോ തേങ്ങയ്ക്ക് 90 രൂപയാണ് വില.

Coconut oil
സംസ്ഥാനത്ത് വെളിച്ചെണ്ണ വില പിടിതരാതെ കുതിക്കുകയാണ്. ചില്ലറ വിൽപ്പന ലിറ്ററിന് നാനൂറ് കടന്നിരിക്കുകയാണ്. വെളിച്ചെണ്ണ വിലയുടെ കുതിപ്പ് കേരളത്തിലെ അടുക്കളകളെയും ഭക്ഷ്യവ്യവസായങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ, 200 ഗ്രാം കുപ്പികളുടെ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് വെളിച്ചെണ്ണ നിർമ്മാണ കമ്പനികൾ.
വെളിച്ചെണ്ണ വില വർദ്ധിച്ചതോടെ വിൽപ്പന കുറഞ്ഞതും സാധാരണക്കാരന് താങ്ങാനാകാതെ വന്നതുമാണ് 200 ഗ്രാം കുപ്പികളിൽ വിൽപ്പന തുടങ്ങാൻ കാരണം. 200 ഗ്രാം വെളിച്ചെണ്ണയ്ക്ക് നൂറ് രൂപയാണ് വില. നിലവിൽ, സാധാരണക്കാർ കൂടുതലും ഈ വെളിച്ചെണ്ണയാണ് വാങ്ങുന്നത്. കൂടാതെ, വെളിച്ചെണ്ണയെ ഉപേക്ഷിച്ച് പാംഓയിലിനെയും സൺ ഫ്ലെവർ ഓയിലിനെയും വീട്ടമ്മമാർ കൂടെ കൂട്ടിയിട്ടുണ്ട്. ഒരു ലിറ്റർ പാംഓയിലിന് 123 രൂപയും സൺ ഫ്ലെവർ ഓയിലിന് 160 രൂപയുമാണ് വില വരുന്നത്.
വെളിച്ചെണ്ണ വില വർധനവ് മില്ലുകളെയടക്കം ബാധിച്ചിട്ടുണ്ട്. മിക്ക ചെറുകിട മില്ലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. സഹകരണ മില്ലുകളിലടക്കം വെളിച്ചെണ്ണ ഉൽപാദനം പകുതിയായി കുറഞ്ഞെന്നാണ് കണക്കുകൾ. കൂടാതെ മാർക്കറ്റിൽ തേങ്ങയും റിച്ച് റോളിലാണ്. ഒരു കിലോ തേങ്ങയ്ക്ക് 90 രൂപയാണ് വില.
അതേസമയം, വില ഉയർന്നതോടെ കേരളത്തിലുൾപ്പെടെ പലരും നാളികേര കൃഷിയിലേക്ക് തിരിച്ചെത്തുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം ആദ്യത്തോടെ 84 ശതമാനത്തിലേറെയാണ് വർധനവ് ഉണ്ടായാത്. ചില്ലറവില 71 ശതമാനവും കൂടിയതായും കണക്കുകൾ സൂചിപ്പിക്കുന്നു.