AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ടോ? ഏറ്റവും ഉയര്‍ന്ന നിരക്ക് തുടരുമെന്ന് റിപ്പോര്‍ട്ട്

Reason Behind Gold Price Hike In Kerala: ഇന്ന് ജൂലൈ 13 ഞായര്‍, ഈ ദിവസം കഴിയുന്നതോടെ സ്വര്‍ണവിലയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

Kerala Gold Rate: സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ടോ? ഏറ്റവും ഉയര്‍ന്ന നിരക്ക് തുടരുമെന്ന് റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Published: 13 Jul 2025 09:25 AM

സ്വര്‍ണം, പറയുമ്പോള്‍ ചെറിയ വാക്കായി തോന്നുമെങ്കിലും പലരുടെയും ജീവിതത്തില്‍ അത് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സ്വര്‍ണത്തിന്റെ പേരില്‍ പല പ്രശ്‌നങ്ങളും നമ്മുടെ കൊച്ചുകേരളത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അനുദിനം കുതിച്ചുയരുന്ന വില തെല്ലൊന്നുമല്ല ആശങ്കയുണ്ടാക്കുന്നത്. ഇന്ന് ജൂലൈ 13 ഞായര്‍, ഈ ദിവസം കഴിയുന്നതോടെ സ്വര്‍ണവിലയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

സ്വര്‍ണവില കുറയുമോ?

സ്വര്‍ണവിലയില്‍ കുതിപ്പ് ഉണ്ടാകുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ആഗോള രാഷ്ട്രീയ-സാമ്പത്തിക രംഗത്തെ സങ്കീര്‍ണതകള്‍ തന്നെയാണ് അതിന് പ്രധാന കാരണം. ഡോളറിന്റെ കാര്യത്തിലുണ്ടാകുന്ന കയറ്റിറക്കങ്ങള്‍ രാജ്യാന്തര സ്വര്‍ണവിലയിലും മാറ്റങ്ങളുണ്ടാക്കുന്നു.

യുഎസ് പലിശ നിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, യുഎസ് പണപ്പെരുപ്പം, രാജ്യാന്തര നയങ്ങള്‍, സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണി. ക്രൂഡ് ഓയില്‍ വില, രൂപയുടെ മൂല്യത്തില്‍ വരുന്ന മാറ്റങ്ങള്‍, ലോക നേതാക്കള്‍ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നു.

സ്വര്‍ണമെന്ന നിക്ഷേപം

ഇന്ത്യയില്‍ പൊതുവേ വലിയ തോതില്‍ തന്നെയാണ് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം ഉപയോഗിക്കുന്നത്. വിവാഹങ്ങള്‍ക്ക് പുറമേ ഉത്സവ സീസണുകളിലും സ്വര്‍ണത്തിന്റെ ഡിമാന്റ് വര്‍ധിക്കാറുണ്ട്. സ്വര്‍ണത്തെ ആഭരണം എന്ന നിലയില്‍ നിന്നും മാറി സുരക്ഷിത നിക്ഷേപമായും ആളുകള്‍ പരിഗണിക്കുന്നു. ഇതെല്ലാം വില അനുദിനം വളരാന്‍ വഴിവെക്കും.

Also Read: Kerala Gold Rate: പിടിക്കിട്ടാതെ സ്വർണവില! ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; അറിയാം ഇന്നത്തെ വിലവിവരം

ഇന്നത്തെ വില

22 കാരറ്റ്

ഒരു പവന്‍ സ്വര്‍ണത്തിന് 72,600 രൂപ, ഗ്രാമിന് 9,075 രൂപ

24 കാരറ്റ്

ഒരു പവന്‍ സ്വര്‍ണത്തിന് 79,200 രൂപ, ഗ്രാമിന് 9,900 രൂപ

18 കാരറ്റ്

ഒരു പവന്‍ സ്വര്‍ണത്തിന് 59,400 രൂപ, ഗ്രാമിന് 7425 രൂപ