DA Hike 2026: ഡിഎയും ശമ്പളവും കൂട്ടി സർക്കാർ; 4,000 ജീവനക്കാർക്ക് 52 കോടിയുടെ ആനുകൂല്യം

Salary Hike and DA Benefits for 4,000 Delhi MCD Workers: എംസിഡിയിലെ പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം ഏഴാം ശമ്പള കമ്മിഷന്റെ പേ മാട്രിക്‌സിലെ ലെവല്‍ ഒന്നിന്റെ ഏറ്റവും കുറഞ്ഞ നിരക്കായ 18,000 രൂപയായി നിശ്ചയിക്കും. ഇതിന് പുറമേ വേരിയബിള്‍ ക്ഷാമബത്തയും ലഭിക്കും. ഇതോടെ ജീവനക്കാരുടെ പ്രതിമാസ വരുമാനത്തില്‍ വര്‍ധനയുണ്ടാകും.

DA Hike 2026: ഡിഎയും ശമ്പളവും കൂട്ടി സർക്കാർ; 4,000 ജീവനക്കാർക്ക് 52 കോടിയുടെ ആനുകൂല്യം

പ്രതീകാത്മക ചിത്രം

Published: 

27 Oct 2026 | 08:04 AM

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന് (എംസിഡി) കീഴില്‍ പൊതുജനാരോഗ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഏകദേശം 4,000 ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനയും ക്ഷാമബത്തയും (ഡിഎ) ലഭിക്കും. തുല്യജോലിക്ക് തുല്യവേതനം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്. പുതുക്കിയ വേതനക്രമപ്രകാരം ജീവനക്കാര്‍ക്ക് കുറഞ്ഞത് 18,000 രൂപ അടിസ്ഥാന ശമ്പളവും അതിന് പുറമേ വേരിയബിള്‍ ഡിഎയും ലഭിക്കും.

4,000 ജീവനക്കാര്‍ക്ക് ശമ്പളവും ഡിഎയും

എംസിഡിയിലെ പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം ഏഴാം ശമ്പള കമ്മിഷന്റെ പേ മാട്രിക്‌സിലെ ലെവല്‍ ഒന്നിന്റെ ഏറ്റവും കുറഞ്ഞ നിരക്കായ 18,000 രൂപയായി നിശ്ചയിക്കും. ഇതിന് പുറമേ വേരിയബിള്‍ ക്ഷാമബത്തയും ലഭിക്കും. ഇതോടെ ജീവനക്കാരുടെ പ്രതിമാസ വരുമാനത്തില്‍ വര്‍ധനയുണ്ടാകും. ആദ്യകാലത്ത് ഡൊമസ്റ്റിക് ബ്രീഡിങ് ചെക്കര്‍ (ഡിബിസി) ജീവനക്കാരായി നിയമിക്കപ്പെട്ടവരാണ് ഇവര്‍. ഡെങ്കിപ്പനി വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിയമനം നടത്തിയത്. പിന്നീട് ഇവരെ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (പബ്ലിക് ഹെല്‍ത്ത്) വിഭാഗത്തിലേക്ക് മാറ്റി.

ജീവനക്കാര്‍ക്ക് അംഗീകാരം

ജീവനക്കാരുടെ ശമ്പളവര്‍ധനയും ഡിഎയും സംബന്ധിച്ച നിര്‍ദേശം മുന്‍ ബജറ്റില്‍ തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്ന് മേയര്‍ പറഞ്ഞു. തുടര്‍ന്ന് അനുമതിക്കായി മുഖ്യമന്ത്രിയുടെ മുന്നില്‍ സമര്‍പ്പിക്കുകയായിരുന്നു. വര്‍ഷങ്ങളായി പൊതുജനാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ സംഭാവന അംഗീകരിക്കുന്നതാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കി. ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി സേവനം ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അവര്‍ പറഞ്ഞു.

Also Read: Diwali Bonus 2026: കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ലോട്ടറി; ബോണസ് പ്രഖ്യാപിച്ചു, കയ്യില്‍ കിട്ടുന്നത് ഇത്രയും

2,500 ശുചീകരണ തൊഴിലാളികളെ നിയമിക്കും

ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം നഗരത്തിലെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും എംസിഡി ശക്തമാക്കുകയാണ്. ദീപാവലിക്ക് മുന്നോടിയായി 2,500 ശുചീകരണ തൊഴിലാളികളെ നിയമിക്കുമെന്ന് മേയര്‍ പ്രഖ്യാപിച്ചു. ഉത്സവകാലത്ത് ഡല്‍ഹിയിലെ പ്രധാന വിപണികളിലും പൊതുസ്ഥലങ്ങളിലും തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാലിന്യനീക്കം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.

English Summary

Around 4,000 Delhi Municipal Corporation public health workers will receive a minimum monthly salary of 18,000 along with variable dearness allowance under a revised pay structure. The 52 crore initiative aims to recognise their long-standing service and ensure equal pay for equal work.

Loading...
Unable to load recommendations.
Follow Us
പഴയ ടൂത്ത് ബ്രഷ് കളയരുതേ! അറിയാം ഈ കിടിലന്‍ ഉപയോഗങ്ങള്‍
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്