Digital Life Certificate 2025: ഇത് ചെയ്തില്ലെങ്കിൽ പെൻഷൻ കിട്ടില്ല; ഓൺലൈനായി വേഗം സമർപ്പിച്ചോളൂ…

Digital Life Certificate 2025 Submission: ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സൈബർ തട്ടിപ്പുകൾ കൂടി വരുന്നതിനാൽ പെൻഷൻകാർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പെൻഷൻ ആന്റ് പെൻഷനേഴ്സ് വെൽഫെയർ പുറത്തിറക്കിയിട്ടുണ്ട്.

Digital Life Certificate 2025: ഇത് ചെയ്തില്ലെങ്കിൽ പെൻഷൻ കിട്ടില്ല; ഓൺലൈനായി വേഗം സമർപ്പിച്ചോളൂ...

പ്രതീകാത്മക ചിത്രം

Updated On: 

11 Nov 2025 | 12:18 PM

പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി, എല്ലാ കേന്ദ്ര സർക്കാർ പെൻഷൻകാരും എല്ലാ വർഷവും നവംബർ മാസത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.  നവംബർ 1 മുതൽ 30 വരെ, നടക്കുന്ന കാമ്പയിനിലൂടെ പെൻഷൻകാർ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ സൈബർ തട്ടിപ്പുകൾ കൂടി വരുന്നതിനാൽ പെൻഷൻകാർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പെൻഷൻ ആന്റ് പെൻഷനേഴ്സ് വെൽഫെയർ പുറത്തിറക്കിയിട്ടുണ്ട്.

 

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് എങ്ങനെ?

jeevanpramaan.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

‘ഡൗൺലോഡ്’ ടാബിൽ ക്ലിക്ക് ചെയ്ത് ഇമെയിൽ ഐഡി നൽകുക.

ഇമെയിലിൽ ലഭിക്കുന്ന ഒടിപി നൽകുക.

വിൻഡോസ് ഒഎസിനുള്ള ജീവൻ പ്രമാൻ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.

നിർദ്ദേശങ്ങൾ പാലിച്ച് ഓൺലൈനായി ഡിഎൽസി സൃഷ്ടിക്കുകയും സമർപ്പിക്കുകയും ചെയ്യാം.

ഓൺലൈൻ രീതി ഇഷ്ടമില്ലാത്ത പെൻഷൻകാർക്ക് ഇപ്പോഴും ഓഫ്‌ലൈൻ രീതി തിരഞ്ഞെടുക്കാവുന്നതാണ്.

ബാങ്ക് ശാഖകളിലോ, പോസ്റ്റ് ഓഫീസുകളിലോ, ഇതിനായി നിയുക്തമാക്കിയ ക്യാമ്പുകളിലോ നേരിട്ട് ചെന്ന് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം.

ALSO READ: 18 വയസ് കഴിഞ്ഞതാണോ? മാസം 10,000 രൂപയിലധികം സമ്പാദിക്കാം

 

ശ്രദ്ധിക്കുക…

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ജീവൻ പ്രമാൺ പോർട്ടൽ, പോസ്റ്റ് ഓഫീസ് ആപ്പ് പോലുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിക്കുക.

ആധാർ നമ്പർ, ഒടിപി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പെൻഷൻ പേയ്‌മെൻ്റ് ഓർഡർ നമ്പർ, മൊബൈൽ നമ്പർ എന്നിവ അപരിചിതരുമായി ഒരിക്കലും പങ്കുവെക്കരുത്.

ഗവൺമെൻ്റ് ഏജൻസികൾ ഒരിക്കലും ഫോണിലൂടെയോ ഇമെയിലിലൂടെയോ നിങ്ങളുടെ പാസ്‌വേഡ്, OTP, അല്ലെങ്കിൽ ബാങ്ക് പിൻ എന്നിവ ആവശ്യപ്പെടില്ല.

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുമ്പോൾ സുരക്ഷിതമായ വൈഫൈ അല്ലെങ്കിൽ മൊബൈൽ നെറ്റ്‌വർക്കുകൾ മാത്രം ഉപയോഗിക്കുക.

തട്ടിപ്പ് നടന്നിരിക്കാൻ സാധ്യതയുണ്ടെങ്കിലോ നിങ്ങളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിലോ, ഉടൻ തന്നെ ബാങ്കിനെയോ അല്ലെങ്കിൽ സൈബർ ക്രൈം പോർട്ടൽ വഴിയോ റിപ്പോർട്ട് ചെയ്യുക.

Loading...
Unable to load recommendations.
Follow Us
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്