Ration Update: 27 രൂപയ്ക്ക് അരി, പണം പിൻവലിക്കലും; ഏറ്റവും പുതിയ റേഷൻ അപ്ഡേറ്റുകൾ
ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാന സർക്കാർ സ്ഥിരം വിലസ്ഥിരതാ പദ്ധതിക്ക് രൂപം നൽകി വിജ്ഞാപനമിറക്കി. ഈ പദ്ധതി പ്രകാരം എല്ലാ റേഷൻ കാർഡുകൾക്കും പരമാവധി 15 കിലോഗ്രാം വരെ ധാന്യങ്ങൾ വിതരണം ചെയ്യാൻ സാധിക്കും. ലാഭമെടുക്കാതെ, അതത് കാലത്തെ സംഭരണവിലയോടൊപ്പം ചെറിയ കൈകാര്യച്ചെലവ് മാത്രം ചേർത്താണ് വില നിശ്ചയിക്കുന്നത്. സിവിൽ സപ്ലൈസ് കമ്മീഷണർക്കാണ് പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതല.
തിരുവനന്തപുരം: പൊതുവിപണിയിലെ അരിവിലയുടെ കുതിച്ചുചാട്ടം നിയന്ത്രിക്കാൻ സർക്കാർ. ഡിസംബർ മാസം മുതൽ റേഷൻ കടകൾ വഴി കിലോഗ്രാമിന് 27 രൂപ നിരക്കിൽ സ്പെഷ്യൽ അരി വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. ഇതിനായി 25,000 മെട്രിക് ടൺ അരി വിപണിയിലെത്തിക്കാനം നടപടികൾ ആരംഭിച്ചു.
കാർഡ് വിഭാഗങ്ങൾക്കുള്ള വിഹിതം എങ്ങനെ?
പുതിയ പദ്ധതി പ്രകാരം റേഷൻ കാർഡുകളുടെ നിറം അനുസരിച്ചാണ് സ്പെഷ്യൽ അരി വിതരണം ചെയ്യുക: വെള്ള, നീല, ബ്രൗൺ കാർഡുകൾക്ക് 5 കിലോഗ്രാം വീതം പുഴുക്കലരിയോ പച്ചരിയോ ലഭിക്കും. മഞ്ഞ, പിങ്ക് കാർഡുകൾക്ക് 3 കിലോഗ്രാം വീതം പ്രത്യേക പച്ചരി ലഭിക്കുന്നതാണ്. സിവിൽ സപ്ലൈസ് കമ്മീഷണർ സമർപ്പിച്ച വിശദമായ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ തീരുമാനമെടുത്തത്.
സ്ഥിരം വിലസ്ഥിരത പദ്ധതി