AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Education Loan: വിദേശ പഠനത്തിന് ലോണ്‍ എടുക്കുന്നുണ്ടോ? ഇക്കാര്യങ്ങള്‍ അറിയാതെ പോകല്ലേ

Benefits and Drawbacks Of Educational Loans: വിദേശത്തേക്ക് പോകുന്നതിനായി പല വിദ്യാര്‍ഥികളും പണം കണ്ടെത്തുന്നത് വിദ്യാഭ്യാസ വായ്പകള്‍ മുഖേനയാണ്. ബാങ്കുകള്‍ക്ക് പുറമെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വിദേശ വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസ വായ്പ നല്‍കുന്നുണ്ട്. ഉയര്‍ന്ന വായ്പ കാലാവധിയും പലിശയുമാണ് ഇക്കൂട്ടര്‍ ഈടാക്കുന്നത്. ഇത്തരം വായ്പകളെടുത്ത് വിദേശ പഠനം നടത്തുന്നത് നല്ലതാണോ?

Education Loan: വിദേശ പഠനത്തിന് ലോണ്‍ എടുക്കുന്നുണ്ടോ? ഇക്കാര്യങ്ങള്‍ അറിയാതെ പോകല്ലേ
പ്രതീകാത്മക ചിത്രം Image Credit source: TV9 Telugu
Shiji M K
Shiji M K | Updated On: 29 Apr 2025 | 01:42 PM

വിദേശത്ത് പോയി പഠിക്കണം, വിദേശത്ത് ജോലി നേടണം, വിദേശത്ത് സ്ഥിരതാമസമാക്കണം തുടങ്ങിയ ചിന്തകളാണ് ഇന്നത്തെ തലമുറയ്ക്ക്. വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

വിദേശത്തേക്ക് പോകുന്നതിനായി പല വിദ്യാര്‍ഥികളും പണം കണ്ടെത്തുന്നത് വിദ്യാഭ്യാസ വായ്പകള്‍ മുഖേനയാണ്. ബാങ്കുകള്‍ക്ക് പുറമെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വിദേശ വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസ വായ്പ നല്‍കുന്നുണ്ട്. ഉയര്‍ന്ന വായ്പ കാലാവധിയും പലിശയുമാണ് ഇക്കൂട്ടര്‍ ഈടാക്കുന്നത്. ഇത്തരം വായ്പകളെടുത്ത് വിദേശ പഠനം നടത്തുന്നത് നല്ലതാണോ?

നേട്ടങ്ങളുണ്ട്

ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉയര്‍ന്ന പലിശ നിരക്കില്‍ വളരെ പെട്ടെന്നാണ് വിദ്യാഭ്യാസ ലോണ്‍ അനുവദിക്കുന്നത്. ട്യൂഷന്‍ ഫീസ്, താമസം, പുസ്തകം, പാഠ്യോപകരങ്ങള്‍, ജീവിച്ചെലവ്, ഭക്ഷണം തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് വായ്പ അനുവദിക്കുന്നത്.

ഈ വായ്പകളില്‍ മിക്കവയ്ക്കും പഠനം കഴിഞ്ഞതിന് ശേഷം തിരിച്ചടവ് ആരംഭിക്കാനുള്ള അവസരം ലഭിക്കുന്നുണ്ട്. ഇത് വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക ഭാരം ഉണ്ടാക്കുന്നുമില്ല. പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് പണം സമ്പാദിക്കാനും തടസമുണ്ടാകുന്നില്ല.

കൂടാതെ ചെറിയ പ്രായത്തില്‍ തന്നെ മികച്ച ക്രെഡിറ്റ് സ്‌കോറും ക്രെഡിറ്റ് ചരിത്രവും ഉണ്ടാക്കാനും വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നു. കൃത്യസമയത്ത് നടത്തുന്ന തിരിച്ചടവുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യും. ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുന്നത് ഭാവിയില്‍ വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനും വിദ്യാര്‍ഥികളെ സഹായിക്കും.

നഷ്ടങ്ങള്‍

വലിയ സംഖ്യയുടെ കടബാധ്യത തന്നെ വിദ്യാഭ്യാസ വായ്പകള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ചെറിയ പ്രായത്തില്‍ തന്നെ വലിയ സംഖ്യ വായ്പ എടുക്കുന്നവര്‍ക്ക് ഭാവിയില്‍ അത് ബുദ്ധിമുട്ടായേക്കാം. സമ്പാദിച്ച് തുടങ്ങുന്ന സമയം മുതല്‍ക്കെ വായ്പ തിരിച്ചടവിനായി വലിയ സംഖ്യ മാറ്റിവെക്കേണ്ടി വരും. ഇത് നിങ്ങളെ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിലേക്ക് നയിക്കുന്നു. തിരിച്ചടവ് മുടങ്ങുന്നത് ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കും.

Also Read: Systematic Investment Plan: കെകെപിപി ഇല്ല നേട്ടം ഉറപ്പാണ്; 10,000 കൊണ്ട് 2 കോടി ഉണ്ടാക്കിയാലോ?

വലിയ പലിശയാണ് ഇത്തരം വായ്പകള്‍ക്ക് ഈടാക്കുന്നത്. വായ്പ തിരിച്ചടവ് കൃത്യസമയത്ത് നടന്നില്ലെങ്കില്‍ പലിശ ഭാരം വര്‍ധിക്കുകയും ബാധ്യത ഇരട്ടിയാകുകയും ചെയ്യുന്നു. വലിയ സംഖ്യ തന്നെ പ്രതിമാസം തിരിച്ചടവ് വരുമ്പോള്‍ ഇത് നിങ്ങളുടെ സാമ്പത്തുക സ്വാതന്ത്ര്യത്തെ ബാധിക്കുകയും സാമ്പത്തിക സ്ഥിരത നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

Follow Us