AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Gold Loan: ഗോള്‍ഡ് ലോണ്‍ എടുക്കുന്നവര്‍ ജാഗ്രതൈ; ഏപ്രില്‍ 1 മുതല്‍ പുതിയ നിയമം

Gold Loan Rules Will Change From April 1 2026: സ്വര്‍ണവായ്പകള്‍ കൂടുതല്‍ സുതാര്യവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വായ്പയെടുക്കുന്ന ആളുകള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചുവേണം മുന്നോട്ടുപോകാന്‍. സ്വര്‍ണത്തിന് പുറമെ വെള്ളിയ്ക്ക് മേല്‍ വായ്പകള്‍ എടുക്കുന്നവര്‍ക്കും പുതുക്കിയ നിയമങ്ങള്‍ ബാധകമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

Gold Loan: ഗോള്‍ഡ് ലോണ്‍ എടുക്കുന്നവര്‍ ജാഗ്രതൈ; ഏപ്രില്‍ 1 മുതല്‍ പുതിയ നിയമം
പ്രതീകാത്മക ചിത്രം Image Credit source: Deepak Sethi/E+/Getty Images
Shiji M K
Shiji M K | Published: 31 Mar 2026 | 12:05 PM

2026 ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ സ്വര്‍ണവായ്പാ നിയമങ്ങളില്‍ മാറ്റം വരാന്‍ പോകുകയാണ്. സ്വര്‍ണവായ്പകള്‍ കൂടുതല്‍ സുതാര്യവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വായ്പയെടുക്കുന്ന ആളുകള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചുവേണം മുന്നോട്ടുപോകാന്‍. സ്വര്‍ണത്തിന് പുറമെ വെള്ളിയ്ക്ക് മേല്‍ വായ്പകള്‍ എടുക്കുന്നവര്‍ക്കും പുതുക്കിയ നിയമങ്ങള്‍ ബാധകമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

ലോണ്‍ ടു വാല്യു

സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന വായ്പയുടെ പരിധിയായ ലോണ്‍ ടു വാല്യു 75 ശതമാനം മാത്രമായിരിക്കും. ഇത് ഉപഭോക്താക്കളുടെ വായ്പ തുക കുറയ്ക്കുകയും ബാങ്കുകളുടെ അപകട സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

പലിശ നിരക്ക് മാറും

പുതിയ നിയമങ്ങള്‍ അനുസരിച്ച് സ്വര്‍ണ വായ്പയുടെ പലിശ നിരക്കുകളില്‍ മാറ്റം വരും. നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളില്‍ പലിശ നിരക്ക് ഇരട്ടിയായേക്കാം.

കെവൈസി നിര്‍ബന്ധം

സ്വര്‍ണവായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കേണ്ടി വരും. ഇതിന് തിരിച്ചറിയല്‍ രേഖയും, പണം കൈമാറുന്നതിനായി കൂടുതല്‍ പരിശോധനകളും വേണ്ടതായി വന്നേക്കാം.

Also Read: Bank Locker Rules: ലോക്കറില്‍ സൂക്ഷിച്ചവ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം കിട്ടുമോ? വ്യക്തമാക്കി ധനമന്ത്രി

മൂല്യം നോക്കും

പണയം വെക്കുന്ന സ്വര്‍ണത്തിന്റെ ശുദ്ധതയും ഭാരവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് വാല്യുഷേന്‍ രീതികള്‍ക്ക് അനുസൃതമായിട്ട് നടത്തും.

തിരിച്ചടവിലും മാറ്റം

ലോണ്‍ എടുക്കുന്നവര്‍ സമയബന്ധിതമായി പണം തിരിച്ചടയ്ക്കണം. വൈകിയാല്‍ പിഴയും അധിക പലിശയും ഈടാക്കും. തിരിച്ചടവ് നടത്താത്ത സ്വര്‍ണം ലേലം ചെയ്യാനുമാകും.

Follow Us