Gold Rate Forecast: ഇനിയും താഴേക്ക് പോകുമോ സ്വർണം? 3,700 ഡോളറിലേക്ക് ഉറ്റുനോക്കി വിപണി
Gold Rate in Kerala: Could Global Price Fall Further Amid Dollar Strength? കഴിഞ്ഞ വ്യാഴാഴ്ച സ്വര്‍ണവില 3,870 ഡോളറിന് താഴേക്ക് പോയത് വിപണിയില്‍ കൂടുതല്‍ ഇടിവിനുള്ള സൂചനയായി വിലയിരുത്തപ്പെടുന്നു. വെള്ളിയാഴ്ച 3,868 മുതല്‍ 3,923 ഡോളര്‍ വരെയുള്ള പരിധിയിലാണ് വ്യാപാരം നടന്നത്. മുന്‍ ദിവസത്തെ ഇടിവിന് പിന്നാലെ കാര്യമായ തിരിച്ചുവരവ് നടത്താന്‍ സ്വര്‍ണത്തിന് സാധിച്ചില്ല.

സ്വര്‍ണവില
ആഗോള വിപണിയില്‍ സ്വര്‍ണവിലയ്ക്ക് വീണ്ടും തിരിച്ചടി. അമേരിക്കന്‍ ഡോളര്‍ ശക്തി പ്രാപിച്ചതോടെ സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് തടസം നേരിടുകയാണ്. വരും ദിവസങ്ങളിലും വിലയില്‍ ഇടിവ് തുടര്‍ന്നേക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. നിര്‍ണായക പിന്തുണ നിലകള്‍ തകരുകയാണെങ്കില്‍ രാജ്യാന്തര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണവില 3,700 ഡോളറിന് അടുത്തേക്ക് താഴാനും സാധ്യതയുണ്ട്.
FXEmpire-ല്‍ ബ്രൂസ് പവേഴ്സ് പ്രസിദ്ധീകരിച്ച വിലയിരുത്തല്‍ പ്രകാരം, സ്വര്‍ണവിപണിയില്‍ നിലവില്‍ വില്‍പ്പനക്കാരാണ് കൂടുതല്‍ ശക്തര്‍. നവംബര്‍ 13-ന് വ്യാപാരം അവസാനിക്കുമ്പോള്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 3,884.69 ഡോളറായിരുന്നു. അന്നത്തെ ഇടിവ് 2.36 ശതമാനമാണ്.
ഡോളറിന്റെ മുന്നേറ്റം സ്വര്‍ണത്തിന് തിരിച്ചടി
അമേരിക്കന്‍ ഡോളറിന്റെ മൂല്യം ഉയരുന്നത് സ്വര്‍ണവിലയെ സമ്മര്‍ദത്തിലാക്കുന്ന പ്രധാന ഘടകമാണ്. ഡോളറില്‍ വില നിശ്ചയിക്കുന്ന സ്വര്‍ണം മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ചെലവേറിയതാകുന്നതാണ് ഇതിന് കാരണം. ഇതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിനുള്ള ആവശ്യകത കുറയാനും വില താഴാനും സാധ്യതയുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച സ്വര്‍ണവില 3,870 ഡോളറിന് താഴേക്ക് പോയത് വിപണിയില്‍ കൂടുതല്‍ ഇടിവിനുള്ള സൂചനയായി വിലയിരുത്തപ്പെടുന്നു. വെള്ളിയാഴ്ച 3,868 മുതല്‍ 3,923 ഡോളര്‍ വരെയുള്ള പരിധിയിലാണ് വ്യാപാരം നടന്നത്. മുന്‍ ദിവസത്തെ ഇടിവിന് പിന്നാലെ കാര്യമായ തിരിച്ചുവരവ് നടത്താന്‍ സ്വര്‍ണത്തിന് സാധിച്ചില്ല.
3,700 ഡോളറിലേക്ക് താഴുമോ?
സ്വര്‍ണവിലയില്‍ കൂടുതല്‍ ഇടിവുണ്ടായാല്‍ ആദ്യം ശ്രദ്ധിക്കേണ്ടത് 3,852 ഡോളറിന്റെ നിലവാരമാണ്. ഈ ആഴ്ച രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വിലയാണിത്. ഈ നിലവാരത്തിന് താഴേക്ക് ശക്തമായ ഇടിവുണ്ടായാല്‍ അടുത്തതായി 3,736 മുതല്‍ 3,705 ഡോളര്‍ വരെയുള്ള മേഖലയിലേക്ക് വില എത്താമെന്നാണ് സാങ്കേതിക വിലയിരുത്തല്‍. ഈ മേഖലയില്‍ വിലയ്ക്ക് പിന്തുണ ലഭിക്കാനുള്ള സാധ്യതയുണ്ട്.
എന്നാല്‍ അതും മറികടന്ന് താഴേക്ക് പോയാല്‍ 3,650 ഡോളറാണ് അടുത്ത പ്രധാന പിന്തുണ നിലവാരമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, വില തിരിച്ചുകയറാന്‍ ശ്രമിച്ചാലും 4,001 ഡോളറിലും 4,023 ഡോളറിലും തടസ്സങ്ങള്‍ നേരിടാം. 20 ദിവസത്തെ ശരാശരി വിലയായ 4,023 ഡോളര്‍ നിലവാരവും വിപണിയില്‍ പ്രധാനമാണ്.
ഇടിവ് തുടരാനുള്ള സൂചനകള്‍
സ്വര്‍ണത്തിന്റെ വിലചാര്ട്ടില് രൂപപ്പെട്ടിരിക്കുന്ന താഴേക്കുള്ള പ്രവണതയും ഇടിവ് തുടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ, ഈ ആഴ്ചയിലെ വ്യാപാരം അവസാനിക്കുമ്പോള്‍ ആഴ്ചതല വിലചാര്ട്ടില് ഇടിവ് സൂചിപ്പിക്കുന്ന പ്രത്യേക രൂപീകരണം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇത് വില്‍പ്പനക്കാരുടെ നിയന്ത്രണം ശക്തമാണെന്ന വിലയിരുത്തലിന് ആക്കം കൂട്ടുന്നു.
നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ തിരിച്ചുവരവിനേക്കാള്‍ കൂടുതല്‍ തിരുത്തലിനാണ് സാധ്യതയെന്നാണ് ബ്രൂസ് പവേഴ്സിന്റെ വിലയിരുത്തല്‍. എന്നാല്‍ 3,852 ഡോളറിന് മുകളില്‍ വില പിടിച്ചുനില്‍ക്കുമോ എന്നത് നിര്‍ണായകമാണ്.
English Summary
Gold prices are facing fresh downward pressure as the US dollar strengthens. According to market analysis, international gold prices could fall towards $3,700 per ounce if key support levels are breached. The global price movement could also influence gold rates in Kerala, depending on currency fluctuations and other domestic factors.