AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

555 ദിവസം എഫ്ഡിയിൽ പണം നിക്ഷേപിച്ചാൽ എത്ര പലിശ കിട്ടും? ബാങ്ക് ഓഫ് ബറോഡ നിരക്ക് കൂട്ടി

BoB FD Interest Rates Hiked How Much Will Rs 5 Lakh Earn in 555 Days: ബാങ്കിന്റെ ഗോള്‍ഡന്‍ ഗോള്‍ ഡെപ്പോസിറ്റ് സ്‌കീമിന് കീഴിലുള്ള ഈ നിക്ഷേപത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനും ഉയര്‍ന്ന പലിശ ലഭിക്കും. 80 വയസും അതില്‍ കൂടുതലുമുള്ള സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് നോണ്‍-കോളബിള്‍ നിക്ഷേപങ്ങളില്‍ പരമാവധി 7.50 ശതമാനം വരെ പലിശ നേടാം.

555 ദിവസം എഫ്ഡിയിൽ പണം നിക്ഷേപിച്ചാൽ എത്ര പലിശ കിട്ടും? ബാങ്ക് ഓഫ് ബറോഡ നിരക്ക് കൂട്ടി
ബാങ്ക് ഓഫ് ബറോഡImage Credit source: NurPhoto/Getty Images Creative 2026
Shiji M K
Shiji M K | Published: 14 Nov 2026 | 02:04 PM

സ്ഥിര നിക്ഷേപത്തിലൂടെ (എഫ്ഡി) സുരക്ഷിതമായ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ബാങ്ക് ഓഫ് ബറോഡ 555 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. 2026 നവംബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിരക്കനുസരിച്ച് 10 ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് ബാങ്ക് വരുത്തിയിരിക്കുന്നത്.

ബാങ്കിന്റെ ഗോള്‍ഡന്‍ ഗോള്‍ ഡെപ്പോസിറ്റ് സ്‌കീമിന് കീഴിലുള്ള ഈ നിക്ഷേപത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനും ഉയര്‍ന്ന പലിശ ലഭിക്കും. 80 വയസും അതില്‍ കൂടുതലുമുള്ള സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് നോണ്‍-കോളബിള്‍ നിക്ഷേപങ്ങളില്‍ പരമാവധി 7.50 ശതമാനം വരെ പലിശ നേടാം.

പുതിയ എഫ്ഡി പലിശ നിരക്കുകള്‍

മൂന്ന് കോടി രൂപയില്‍ താഴെയുള്ള റീട്ടെയില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് പുതുക്കിയ നിരക്കുകള്‍ ബാധകമാകുന്നത്. പൊതുവിഭാഗത്തിലുള്ള ഉപഭോക്താക്കള്‍ക്ക് 555 ദിവസത്തെ കോളബിള്‍ നിക്ഷേപത്തിന് 6.85 ശതമാനവും നോണ്‍-കോളബിള്‍ നിക്ഷേപത്തിന് 6.90 ശതമാനവുമാണ് പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് പരമാവധി 7.40 ശതമാനം വരെ പലിശ ലഭിക്കും. 80 വയസും അതില്‍ കൂടുതലുമുള്ള സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് 7.50 ശതമാനം വരെ പലിശ നേടാം.

  • പൊതുവിഭാഗം കോളബിള്‍- 6.85%
  • പൊതുവിഭാഗം നോണ്‍-കോളബിള്‍- 6.90%
  • മുതിര്‍ന്ന പൗരന്മാര്‍- 7.40% വരെ
  • സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍- 7.50% വരെ

Also Read: SIPയിൽ മാസം 3,000 രൂപ മതി; 30 വർഷം കൊണ്ട് കോടിപതിയാകാം

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?

പൊതുവിഭാഗത്തിലുള്ള ഒരാള്‍ 6.85 ശതമാനം പലിശയില്‍ 555 ദിവസത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 1.11 ലക്ഷം രൂപ ലഭിക്കാം. അതായത് പലിശയായി ഏകദേശം 11,000 രൂപ ലഭിക്കും.

രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചാല്‍?

രണ്ട് ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് ഇതേ നിരക്കില്‍ ഏകദേശം 22,000 രൂപ പലിശ ലഭിക്കാം. കാലാവധി പൂര്‍ത്തിയാകുമ്പോഴുള്ള ആകെ തുക ഏകദേശം 2.22 ലക്ഷം രൂപയായിരിക്കും.

അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍?

അഞ്ച് ലക്ഷം രൂപ 555 ദിവസത്തേക്ക് നിക്ഷേപിച്ചാല്‍ ഏകദേശം 55,000 രൂപ പലിശ ലഭിക്കാം. ഇതോടെ കാലാവധി പൂര്‍ത്തിയാകുമ്പോഴുള്ള ആകെ തുക ഏകദേശം 5.55 ലക്ഷം രൂപയാകും.

English Summary

Bank of Baroda has increased interest rates on its 555-day Golden Goal Deposit Scheme by 10 basis points, effective November 12, 2026. General customers can earn up to 6.90%, while senior and super senior citizens can earn up to 7.40% and 7.50%, respectively. The revised rates apply to eligible retail deposits below Rs 3 crore.

Follow Us