AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

NVIDIA CEO Race: എൻവിഡിയ സിഇഒ പരിഗണനയിൽ മലയാളിയും; ആരാണ് തോമസ് കുര്യൻ?

Google Cloud CEO Thomas Kurian Shortlisted for Nvidia CEO: ഗൂഗിൾ ക്ലൗഡ് മേധാവിയും കോട്ടയം പാമ്പാടി സ്വദേശിയുമായ തോമസ് കുര്യന്റെ പേരും പരിഗണനാ പട്ടികയിൽ ഇടംനേടിയിരിക്കുകയാണ്. എൻവിഡിയയെ മൂന്ന് പതിറ്റാണ്ടിലധികം കാലം നയിച്ച ജെൻസൻ ഹുവാങ് പെട്ടെന്ന് പദവി ഒഴിഞ്ഞതിനെത്തുടർന്നാണ് പുതിയ സിഇഒയ്ക്കനായുള്ള അന്വേഷണം കമ്പനി ആരംഭിച്ചത്.

NVIDIA CEO Race: എൻവിഡിയ സിഇഒ പരിഗണനയിൽ മലയാളിയും; ആരാണ് തോമസ് കുര്യൻ?
തോമസ് കുര്യൻImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 14 Nov 2026 | 02:00 PM

ലോകത്തെ മുൻനിര ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) മലയാളിയോ? ഗൂഗിൾ ക്ലൗഡ് മേധാവിയും കോട്ടയം പാമ്പാടി സ്വദേശിയുമായ തോമസ് കുര്യന്റെ പേരും പരിഗണനാ പട്ടികയിൽ ഇടംനേടിയിരിക്കുകയാണ്. എൻവിഡിയയെ മൂന്ന് പതിറ്റാണ്ടിലധികം കാലം നയിച്ച ജെൻസൻ ഹുവാങ് പെട്ടെന്ന് പദവി ഒഴിഞ്ഞതിനെത്തുടർന്നാണ് പുതിയ സിഇഒയ്ക്കനായുള്ള അന്വേഷണം കമ്പനി ആരംഭിച്ചത്.

ആരാണ് തോമസ് കുര്യൻ?

2018 മുതൽ ഗൂഗിൾ ക്ലൗഡിന്റെ സിഇഒയാണ് ഈ 60കാരൻ. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് തോമസ് കുര്യൻ ജനിച്ചത്. 1986ല്‍ അദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ ജോര്‍ജ് കുര്യനുമൊത്ത് ഡിഗ്രി പഠിക്കാന്‍ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലേക്കു പോയി. ഇലക്ട്രിക്കല്‍ എൻജിനീയറിങ്ങില്‍ ബിഇ ഡിഗ്രി സ്വന്തമാക്കി. പിന്നീട് സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎ നേടി.

1996ൽ ഓറക്കളിൽ ചുമതലയേറ്റു. ഓറക്കിളിൽ പ്രൊഡക്ട് മാനേജ്‌മെന്റിലാണ് തുടക്കം. അതിന് മുമ്പ് മക്കൻസി ആൻഡ് കമ്പനിയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. 22 വര്‍ഷം വിവിധ തസ്തികളില്‍ ഓറക്കിളില്‍ ജോലിയെടുത്ത ശേഷമാണ് തോമസ് ഗൂഗിള്‍ ക്ലൗഡിന്റെ തലപ്പത്തെത്തിയത്. 2015 ജനുവരിയില്‍ കമ്പനിയുടെ പ്രൊഡക്ട് ഡെവലപ്‌മെന്റിന്റെ പ്രസിഡന്റായി.

ALSO READ: അടച്ചുപൂട്ടലിൽ നിന്ന് ട്രില്യൺ ഡോളറിലേക്ക്, ആപ്പിളിനെയും ഗൂഗിളിനെയും പിന്നിലാക്കി Nvidia കുതിച്ചതെങ്ങനെ?

പട്ടികയിൽ മൂന്ന് ഇന്ത്യൻ വംശജർ

പുതിയ സിഇഒയെ കണ്ടെത്താൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് അകത്തുനിന്നും പുറത്തുനിന്നുമുള്ള പ്രമുഖരെയാണ് പരിഗണിക്കുന്നത്. സാധ്യതയുള്ളവരുടെ പട്ടികയിൽ തോമസ് കുര്യന് പുറമെ മറ്റ് രണ്ട് ഇന്ത്യൻ വംശജരും ഉൾപ്പെട്ടിട്ടുണ്ട്.  മൈക്രോൺ ടെക്നോളജി സിഇഒ സഞ്ജയ് മെഹ്റോത്രയാണ് മറ്റൊരാൾ. മെമ്മറി ചിപ്പ് നിർമ്മാണ രംഗത്തെ പ്രമുഖനായ ഇദ്ദേഹം എഐ ചിപ്പ് വിപണിയിൽ കമ്പനിയെ മുന്നിൽ നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

പാലോ ആൾട്ടോ നെറ്റ്‌വർക്ക്സ് സിഇഒ നികേഷ് അറോറയുടെ പേരും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. സൈബർ സുരക്ഷാ രംഗത്തെ പ്രമുഖ കമ്പനിയെ നയിക്കുന്ന ഇദ്ദേഹം മുൻപ് സോഫ്റ്റ്‌ബാങ്ക്, ഗൂഗിൾ തുടങ്ങിയ ആഗോള ഭീമന്മാരിലും സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. ചിപ്പ് ഡിസൈനിങ് രംഗത്ത് നേരിട്ടുള്ള പരിചയക്കുറവ് തോമസ് കുര്യനും മറ്റ് ചില പുറത്തുനിന്നുള്ള സ്ഥാനാർത്ഥികൾക്കും ഒരു വെല്ലുവിളിയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും, വമ്പൻ എന്റർപ്രൈസ് ബിസിനസുകളും ക്ലൗഡ്-എഐ സാങ്കേതികവിദ്യകളും നിയന്ത്രിച്ചുള്ള അദ്ദേഹത്തിന്റെ മുൻകാല പരിചയം വലിയ പരിഗണന നേടിക്കൊടുക്കുന്നുണ്ട്.

English Summary:

Thomas Kurian, the Kottayam-born CEO of Google Cloud, has emerged as a potential candidate to lead global technology giant Nvidia following the sudden resignation of its co-founder and longtime CEO Jensen Huang. The 60-year-old executive, who hails from Pampady in Kottayam district, has been heading Google Cloud since 2018.

Follow Us