7th Pay Commission: ഏഴാം ശമ്പള കമ്മീഷനിൽ ജീവനക്കാർ ആവശ്യപ്പെട്ടത് 26,000; ലഭിച്ചത് 18,000 മാത്രം, കാരണം ഇതാണ്
7th CPC Minimum Pay Explained: Why Employees’ 26,000 Demand Was Rejected: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിനിധി സംഘടനയായ ജെസിഎം സ്റ്റാഫ് സൈഡ് കുറഞ്ഞ അടിസ്ഥാന ശമ്പളം 26,000 രൂപയാക്കണമെന്നായിരുന്നു ഏഴാം ശമ്പള കമ്മീഷന് മുന്നില്‍ ആവശ്യപ്പെട്ടത്. ഇതിനായി 1957ലെ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് അംഗീകരിച്ച മാനദണ്ഡങ്ങളാണ് പ്രധാനമായും അടിസ്ഥാനമാക്കിയത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ചരിത്രത്തിലെ പ്രധാന ചര്‍ച്ചകളിലൊന്നായിരുന്നു ഏഴാം ശമ്പള കമ്മീഷന്‍ നിശ്ചയിച്ച കുറഞ്ഞ അടിസ്ഥാന ശമ്പളം. കുറഞ്ഞ അടിസ്ഥാന ശമ്പളം 26,000 രൂപയാക്കണമെന്നായിരുന്നു ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറിയുടെ (ജെസിഎം) ആവശ്യം. പ്രതിരോധ സേനകള്‍ ആവശ്യപ്പെട്ടത് 28,000 രൂപയായിരുന്നു. എന്നാല്‍ ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തത് 18,000 രൂപ മാത്രം. ജീവനക്കാരുടെ ആവശ്യങ്ങളും കമ്മീഷന്റെ അന്തിമ ശുപാര്‍ശയും തമ്മില്‍ വലിയ വ്യത്യാസമുണ്ടാകാന്‍ കാരണമെന്താണ്?
26,000 രൂപ ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിനിധി സംഘടനയായ ജെസിഎം സ്റ്റാഫ് സൈഡ് കുറഞ്ഞ അടിസ്ഥാന ശമ്പളം 26,000 രൂപയാക്കണമെന്നായിരുന്നു ഏഴാം ശമ്പള കമ്മീഷന് മുന്നില്‍ ആവശ്യപ്പെട്ടത്. ഇതിനായി 1957ലെ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് അംഗീകരിച്ച മാനദണ്ഡങ്ങളാണ് പ്രധാനമായും അടിസ്ഥാനമാക്കിയത്.
1991ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസം, ചികിത്സ, വിനോദം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 25 ശതമാനം അധിക തുകയും കണക്കില്‍ ഉള്‍പ്പെടുത്തി. ഇതിന് പുറമെ ജീവനക്കാരുടെ തൊഴില്‍ നൈപുണ്യത്തിനും പ്രാധാന്യം നല്‍കി. 2014 ജനുവരിയില്‍ രാജ്യത്തെ എട്ട് പ്രധാന നഗരങ്ങളിലെ ചില്ലറ വിപണി വിലകള്‍ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൂട്ടല്‍ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറഞ്ഞ അടിസ്ഥാന ശമ്പളം 26,000 രൂപയായി ഉയര്‍ത്തണമെന്ന് ജെസിഎം ആവശ്യപ്പെട്ടത്.
28,000 രൂപ ആവശ്യപ്പെട്ട് പ്രതിരോധ സേനകള്‍
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളില്‍ നിന്ന് വ്യത്യസ്തമായ കണക്കുകൂട്ടലാണ് പ്രതിരോധ സേനകള്‍ മുന്നോട്ടുവെച്ചത്. ആളോഹരി വരുമാനം അടിസ്ഥാനമാക്കിയാണ് കുറഞ്ഞ അടിസ്ഥാന ശമ്പളം 28,000 രൂപയാക്കണമെന്ന നിര്‍ദേശം അവര്‍ സമര്‍പ്പിച്ചത്. അന്ന് നിലവിലുണ്ടായിരുന്ന ഏറ്റവും കുറഞ്ഞതും ഉയര്‍ന്നതുമായ ശമ്പളങ്ങള്‍ തമ്മിലുള്ള അനുപാതം 1:11.43 ആയിരുന്നു. ഇത് കുറഞ്ഞത് 1:14 ആയി ഉയര്‍ത്തണമെന്നായിരുന്നു പ്രതിരോധ സേനകളുടെ നിര്‍ദേശം.
Also Read: DA Hike 2026: ഒരേ ഡിഎ വർധന, കുടിശ്ശിക നൽകുന്നത് വ്യത്യസ്ത രീതിയിൽ; സംസ്ഥാനങ്ങളുടെ തീരുമാനം അറിയാം
എന്തുകൊണ്ട് 18,000 രൂപ മാത്രമായി കുറഞ്ഞു?
ജീവനക്കാരുടെ സംഘടനകളുടെയും പ്രതിരോധ സേനകളുടെയും ആവശ്യങ്ങള്‍ പരിഗണിച്ച ശേഷമാണ് ഏഴാം ശമ്പള കമ്മീഷന്‍ അന്തിമ ശുപാര്‍ശ തയാറാക്കിയത്. എന്നാല്‍ 26,000 രൂപയും 28,000 രൂപയും എന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കമ്മീഷന്‍ തയാറായില്ല. 1957ലെ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടല്‍ രീതി തുടര്‍ന്നുകൊണ്ടാണ് കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയായി നിശ്ചയിക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.
ഇതോടെ ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ട തുകയേക്കാള്‍ 8,000 രൂപയും പ്രതിരോധ സേനകള്‍ ആവശ്യപ്പെട്ട തുകയേക്കാള്‍ 10,000 രൂപയും കുറവായി അന്തിമ ശുപാര്‍ശ. അതുകൊണ്ടുതന്നെ കുറഞ്ഞ അടിസ്ഥാന ശമ്പളവുമായി ബന്ധപ്പെട്ട ഈ തീരുമാനം ജീവനക്കാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.
English Summary
The 7th Pay Commission recommended a minimum basic salary of ₹18,000, despite the JCM Staff Side demanding 26,000 and Defence Services seeking 28,000. Here’s how the two demands were calculated and why the final recommendation was lower.