AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate Today: സ്വർണാഭരണ മോഹം തല്‍ക്കാലം വിടാം; ഞെട്ടിച്ച് സ്വര്‍ണം, അറിയാം ഇന്നത്തെ നിരക്ക്

Gold price Hits Record High Today: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില. ഇന്ന് പവന് 60,440 രൂപയാണ്. ഗ്രാമിനാകട്ടെ 7,555 രൂപയും. മൂന്നാഴ്ചക്കിടെ പവന്റെ വിലയില്‍ 3,240 രൂപയാണ് വര്‍ധിച്ചത്.

Kerala Gold Rate Today:  സ്വർണാഭരണ മോഹം തല്‍ക്കാലം വിടാം;  ഞെട്ടിച്ച് സ്വര്‍ണം, അറിയാം ഇന്നത്തെ നിരക്ക്
സ്വര്‍ണം Image Credit source: gettyimages
Sarika KP
Sarika KP | Updated On: 27 Jan 2025 | 11:57 AM

കേരളത്തിൽ കുറച്ച് നാളായി സ്വർണവിലയിലെ കുതിപ്പ് കണ്ട് സ്വർണാഭരണ മോഹം തല്‍ക്കാലം വിടാമെന്നുള്ള ചിന്തയിലാണ് മലയാളികൾ. സർവകാല റെക്കോർഡിൽ എത്തി നിൽക്കുന്ന സ്വർണ വില ഇനിയൊരു തിരിച്ച് പോക്ക് നടത്തില്ലെന്നുള്ള സൂചനയാണ് ഇന്നത്തെ സ്വർണ വില സൂചിപ്പിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച റെക്കോർഡ് തുകയിൽ എത്തിയ സ്വർണവില കണ്ട് അമ്പരന്ന് നിൽക്കുന്നവർക്കിടയിലേക്കാണ് ഇന്നത്തെ നിരക്ക് എത്തിയിരിക്കുന്നത്. 60,200 രൂപയാണ് അന്ന് സ്വർണ വ്യാപാരം പുരേ​ഗമിക്കുന്നത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഇതും മറികടന്ന് സ്വർണവില പവന് 60,440 രൂപയിലെത്തിയിരുന്നു. ഇന്നും ആ വില തന്നെയാണുള്ളത്.സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.
ഇന്ന് പവന് 60,440 രൂപയാണ്. ഗ്രാമിനാകട്ടെ 7,555 രൂപയും. മാസം ആരംഭിച്ച് ഇന്ന് വരെയുള്ള കണക്ക് നോക്കുമ്പോൾ പവന്റെ വിലയില്‍ 3,240 രൂപയാണ് വര്‍ധിച്ചത്.

2025 ആരംഭിച്ച അന്ന് മുതൽ കുതിച്ചുയരുന്ന സ്വർണ വില ആദ്യം മാസം പിന്നീടുമ്പോൾ 6000-ത്തിലേക്ക് എത്തി നിൽക്കുന്നു. 57,200 രൂപയിലായിരുന്നു ജനുവരി ഒന്നിന് സ്വർണ വ്യാപാരം നടന്നത്. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറ‍ഞ്ഞ നിരക്ക്.തുടർന്ന് ജനുവരി 16-ന് സ്വർണവില 59000-ത്തിലേക്ക് എത്തി. 59,600 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. ഇതോടെ അധികം വൈകാതെ സ്വർണവില 60000-ത്തിലേക്ക് എത്തുമെന്ന് സൂചന ലഭിച്ചു. ഇത് പിന്നീട് തുടരുന്ന കാഴ്ചയാണ് കണ്ടത്. 22ആം തീയതി 600 രൂപ വർധിച്ച് എക്കാലത്തെയും ഉയർന്ന വിലയായ 60,200ൽ എത്തുകയായിരുന്നു. 23ആം തീയതിയും ഇതേ വില തന്നെയാണ് സ്വർണത്തിനുണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം 240 രൂപ വർധിച്ച് സ്വർണവില സർവകാല റെക്കോർഡ് തകർത്തു.

Also Read: ഇതിവിടെയൊന്നും നിൽക്കില്ല; റെക്കോർഡും കടന്ന് സ്വർണം കുതിയ്ക്കുന്നു

ജനുവരി മാസത്തിൽ ഇതുവരെയുള്ള സ്വർണവില (പവനിൽ)

ജനുവരി 1: 57,200 രൂപ

ജനുവരി 2: 57,440 രൂപ

ജനുവരി 3: 58,080 രൂപ

ജനുവരി 4: 57,720 രൂപ

ജനുവരി 5: 57,720 രൂപ

ജനുവരി 6: 57,720 രൂപ

ജനുവരി 7: 57,720 രൂപ

ജനുവരി 8: 57,800 രൂപ

ജനുവരി 9: 58,080 രൂപ

ജനുവരി 10: 58,280 രൂപ

ജനുവരി 11: 58,400 രൂപ

ജനുവരി 12: 58,400 രൂപ

ജനുവരി 13: 58,720 രൂപ

ജനുവരി 14: 58,640 രൂപ

ജനുവരി 15: 58,720 രൂപ

ജനുവരി 16: 59,120 രൂപ

ജനുവരി 17: 59,600 രൂപ

ജനുവരി 18: 59,480 രൂപ

ജനുവരി 19: 59,480 രൂപ

ജനുവരി 20: 59,600 രൂപ

ജനുവരി 21: 59,600 രൂപ

ജനുവരി 22: 60,200 രൂപ

ജനുവരി 23: 60,200 രൂപ

ജനുവരി 24: 60,440 രൂപ

ജനുവരി 25: 60,440 രൂപ

Follow Us