AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വർണം കൈവിട്ടു പോയി മക്കളേ! വീണ്ടും വൻകുതിപ്പ്; ഇന്നത്തെ നിരക്ക് അറിയാം

Today Gold Rate April 18: കഴിഞ്ഞ ദിവസമാണ് സ്വർണ വില 71,000 രൂപ പിന്നിട്ടത്. ഇന്നലെ 71360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിപണി വില.

Kerala Gold Rate: സ്വർണം കൈവിട്ടു പോയി മക്കളേ! വീണ്ടും വൻകുതിപ്പ്; ഇന്നത്തെ നിരക്ക് അറിയാം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Nandha Das
Nandha Das | Updated On: 18 Apr 2025 | 10:22 AM

സ്വർണം വാങ്ങാൻ നിൽക്കുന്നവരെ നിരാശയിലാഴ്ത്തി വീണ്ടും സ്വർണ വിലയിൽ കുതിപ്പ്. കഴിഞ്ഞ ദിവസമാണ് സ്വർണ വില 71,000 രൂപ പിന്നിട്ടത്. ഇന്നലെ 71,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിപണി വില. ഇന്ന് മാത്രം 200 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ വില 71,560 എന്ന സർവകാല റെക്കോർഡിലെത്തി. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് സ്വർണം ഇത്ര ഉയർന്ന നിരക്കിലെത്തുന്നത്. ഒരു ഗ്രാമിന് 25 രൂപ വർധിച്ച് 8,945 രൂപയായി.

ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഇന്നും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ 8നുമാണ്. ഏപ്രിൽ 8ന് ഒരു പവന് 65,800 രൂപയായിരുന്നു വിപണി വില. അതേസമയം, ഈ മാസം ആരംഭിക്കുമ്പോൾ ഒരു പവൻ സ്വർണത്തിന് 68,080 രൂപയായിരുന്നു നൽകേണ്ടത്. പിന്നീട് അങ്ങോട്ട് ഏറ്റക്കുറച്ചിലുകൾ ആയിരുന്നു.

എല്ലാവരുടെയും പ്രതീക്ഷകൾ തകർത്തുകൊണ്ട് സ്വർണവില ആദ്യമായി 70,000 കടന്നത് ഏപ്രിൽ 12നാണ്. അന്ന് 70,160 രൂപയായിരുന്നു വില. ഇതേ വിലയിൽ തന്നെയാണ് അടുത്ത ദിവസവും കച്ചവടം പുരോഗമിച്ചതെങ്കിലും വിഷു ദിനത്തിൽ സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായി. ഇത് അടുത്ത ദിവസവും തുടർന്നു. പിന്നാലെ ഏപ്രിൽ 16ന് വില വീണ്ടും 70000 കടന്ന് 70,520 രൂപയിലെത്തി. അടുത്ത ദിവസം വില വീണ്ടും വർധിച്ച് 71360 രൂപയായി. ഇതാണിപ്പോൾ വീണ്ടും 200 രൂപ കൂടി 71,560 രൂപയിൽ എത്തിനിൽക്കുന്നത്.

ALSO READ: ക്രെഡിറ്റ് സ്‌കോർ സംരക്ഷിക്കാം കടക്കെണിയിൽ നിന്നും രക്ഷപ്പെടാം; ഗോൾഡ് ലോൺ എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വിവാഹ സീസൺ ആയതിനാലാണ് സ്വർണ വിലയിലെ ഈ കുതിപ്പ് സാധാരണക്കാരിൽ കൂടുതൽ ആശങ്ക ഉയർത്തുന്നത്. ഡോണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഉണ്ടായ തീരുവ യുദ്ധം സ്വർണ വിലയിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. അമേരിക്ക- ചൈന വ്യാപാരയുദ്ധം കടുത്തതിനെ തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് മാറിയതാണ് വില വർദ്ധനവിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.

Follow Us