Kerala Gold Rate: വേഗം വിട്ടോ ജ്വല്ലറിയിലേക്ക്; സ്വര്‍ണം ആശ്വാസനിരക്കില്‍

One Pavan Gold March 16 Monday Rate: പലിശ നിരക്ക് കുറയ്ക്കുന്നത് ബോണ്ട്, സേവിങ്‌സ് അക്കൗണ്ട് തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം കുറയ്ക്കും. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണം പോലുള്ള ലോഹങ്ങളിലേക്ക് എത്തുകയും വില വീണ്ടും വര്‍ധിക്കുകയും ചെയ്യും.

Kerala Gold Rate: വേഗം വിട്ടോ ജ്വല്ലറിയിലേക്ക്; സ്വര്‍ണം ആശ്വാസനിരക്കില്‍

പ്രതീകാത്മക ചിത്രം

Updated On: 

16 Mar 2026 | 09:37 AM

സ്വര്‍ണാഭരണ പ്രേമികള്‍ക്ക് വീണ്ടും സന്തോഷവാര്‍ത്ത. കേരളത്തില്‍ സ്വര്‍ണത്തിന് വീണ്ടും വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് പൊന്ന് എത്തിയിരിക്കുന്നത്. 1,16,720 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഒരു പവന് 1,17,080 രൂപയായിരുന്നു. ഇതില്‍ നിന്നും 360 രൂപ ഒരു പവന് കുറഞ്ഞു. ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,590 രൂപയിലേക്കും വിലയെത്തി.

യുദ്ധം രൂക്ഷമാകുമ്പോഴും ഈ ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്കും ആഭരണപ്രിയര്‍ക്കും സന്തോഷിക്കാന്‍ വകയുണ്ട്. യുദ്ധമെത്ര മൂര്‍ച്ഛിച്ചാലും പൊന്ന് ഇനി ഉയരത്തിലേക്ക് ഇല്ലെന്ന സൂചന നല്‍കിക്കഴിഞ്ഞു. ഇസ്രായേല്‍-ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം ആരംഭിച്ച നാളുകളില്‍ ചെറുതായൊന്ന് വില ഉയര്‍ത്തിയിരുന്നു എങ്കിലും, തൊട്ടടുത്ത ദിവസം മുതല്‍ സ്വര്‍ണം താഴോട്ടിറങ്ങി.

സ്വര്‍ണം, വെള്ളി വിലകള്‍ ഇനിയും ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും കാര്യമായൊരു കുതിപ്പുണ്ടാകാനുള്ള സാധ്യത വിശകലന വിദഗ്ധര്‍ തള്ളിക്കളയുകയാണ്. സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ലെങ്കിലും, യുഎസ് ഡോളര്‍ ശക്തിപ്പെടുന്നത് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം കൂടുതല്‍ ചെലവേറിയ ലോഹമാക്കുന്നുണ്ട്.

അതേസമയം, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് യോഗം ഈയാഴ്ച നടക്കുമെന്നാണ് വിവരം. വീണ്ടും പലിശ നിരക്ക് കുറയ്ക്കുകയാണെങ്കില്‍ അത് സ്വര്‍ണം-വെള്ളി വിലകളെ സ്വാധീനിച്ചേക്കും. പലിശ നിരക്ക് കുറയ്ക്കുന്നത് ബോണ്ട്, സേവിങ്‌സ് അക്കൗണ്ട് തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം കുറയ്ക്കും. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണം പോലുള്ള ലോഹങ്ങളിലേക്ക് എത്തുകയും വില വീണ്ടും വര്‍ധിക്കുകയും ചെയ്യും.

Also Read: Gold Rate: സ്വര്‍ണത്തിന് യുദ്ധമില്ല; ആശ്വാസ നിരക്കുകള്‍ ഇനിയും ലഭിച്ചേക്കാം, എന്നാല്‍…

എന്നാല്‍ ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5,200 ന് താഴെ തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ നിരക്കില്‍ തുടരുകയാണെങ്കില്‍ ഇന്ത്യയിലും കാര്യമായ ചലനമുണ്ടാകില്ല. എന്നാല്‍ ഡോളര്‍ വീണ്ടും തകരുന്നതും, രൂപയുടം മൂല്യത്തിലുള്ള ഇടിവുമെല്ലാം സ്വര്‍ണത്തെ മറ്റൊരു റെക്കോഡ് കീഴടക്കാനും പ്രേരിപ്പിച്ചേക്കാം.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ