Kerala Gold Rate: പൊന്നിന്‍ ചന്തം കൂടി…വന്‍ കുതിച്ചുചാട്ടം; ഇന്നത്തെ സ്വര്‍ണവില
One Pavan Gold Rate on August 6 Thursday: നിലവില്‍ 4,295 ഡോളറാണ് സ്വര്‍ണം ഔണ്‍സിന് രാജ്യാന്തര വിപണിയില്‍ വില. ക്രൂഡോയില്‍ വിലയും ഡോളര്‍ സൂചികയും ഇടിഞ്ഞതാണ് വില വര്‍ധനവിന് കാരണമായത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പണനയ തീരുമാനമാണ് നിലവില്‍ ഡോളറിന്റെ കരുത്ത് കുറയുന്നതിന് കാരണം.
ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണത്തേരോട്ടം. ഓഗസ്റ്റ് അഞ്ചിന് രാവിലെ തന്നെ വലിയ കുതിപ്പ് നടത്തിയ സ്വര്‍ണം, ഉച്ചയ്ക്ക് ശേഷവും വിലയില്‍ മാറ്റം വരുത്തുകയായിരുന്നു. രാവിലെ ഒരു പവന് 1,280 രൂപയും ഉച്ചയ്ക്ക് ശേഷം 800 രൂപയും വില കൂടി, ഇതോടെ ഒരു ദിവസം മാത്രം സ്വര്‍ണവില ഉയര്‍ന്ന് 2,080 രൂപയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,120 ഡോളറിലേക്ക് കുതിച്ചതാണ് രാവിലെ വില മാറുന്നതിന് കാരണമായത്. എന്നാല്‍ പിന്നീട് ഓഗസ്റ്റ് അഞ്ചിന് സ്വര്‍ണം ഔണ്‍സിന് 4,160 ഡോളര്‍ വരെയെത്തി.
നിലവില്‍ 4,295 ഡോളറാണ് സ്വര്‍ണം ഔണ്‍സിന് രാജ്യാന്തര വിപണിയില്‍ വില. ക്രൂഡോയില്‍ വിലയും ഡോളര്‍ സൂചികയും ഇടിഞ്ഞതാണ് വില വര്‍ധനവിന് കാരണമായത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പണനയ തീരുമാനമാണ് നിലവില്‍ ഡോളറിന്റെ കരുത്ത് കുറയുന്നതിന് കാരണം. ഇതിന് പിന്നാലെ ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കും ഉയര്‍ന്നു. ഇത് സ്വര്‍ണത്തിന്റെ ഇറക്കുമതി ചെലവ് കുറച്ചതാണ്, വില വര്‍ധനവിന് അല്‍പമെങ്കിലും തടയിടാന്‍ സഹായിച്ചത്.
ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവാണ് രൂപയുടെ മൂല്യത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്താന്‍ സഹായിച്ചത്. യുഎസ് ഡോളറിനെതിരെ 0.5 ശതമാനം ഉയര്‍ന്ന് 94.92 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ജൂലൈ ഒന്നിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കറന്‍സിയിലെ മാറ്റങ്ങളില്‍ എണ്ണവിലയ്ക്ക് വലിയ സ്വാധീനമുണ്ട്. അഞ്ച് മാസമായി നീണ്ടുനിന്ന യുഎസ്-ഇറാന്‍ സംഘര്‍ഷത്തില്‍ നയതന്ത്ര ഇടപെടലുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് കഴിഞ്ഞ രണ്ട് സെഷനുകളെ അപേക്ഷിച്ച് 12 ശതമാനത്തിലധികം താഴ്ന്നു.
സ്വര്‍ണ നിരക്ക് ഇനിയും മാറുമോ?
ആഗോള വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്ക് ചുവടുപിടിച്ചാണ് കേരളത്തിലെ വിലയും മാറുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ സ്വര്‍ണവില കൂടുന്നതിനും കുറയുന്നതുമെല്ലാം വഴിയൊരുക്കി. യുദ്ധത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നതിനാല്‍ വിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഇനിയും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം.
Also Read: Kerala Gold Rate: സ്വർണം പിടിതരില്ല, വില കുതിപ്പിൽ തന്നെ; ഇന്ന് പവന് എത്ര?
എന്നാല്‍ വിലയില്‍ കാര്യമായ ഇടിവ് പ്രതീക്ഷിക്കേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കേരളത്തിലെ വിലയെയും സ്വാധീനിക്കും. നിലവില്‍ ഡോളറിന്റെ മൂല്യത്തകര്‍ച്ച തന്നെയാണ് സ്വര്‍ണത്തിന് കരുത്തേകുന്നത്. യുദ്ധം വേഗത്തില്‍ അവസാനിച്ചാല്‍ ക്രൂഡ് ഓയില്‍ വിലയും കുറയും, ഇതും സ്വര്‍ണവില ഉയരുന്നതിന് വഴിയൊരുക്കുന്നതാണ്.
യുഎസ് പണപ്പെരുപ്പം, അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കുകള്‍, രാജ്യാന്തര സംഘര്‍ഷം, തീരുവകള്‍, സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണി, ക്രൂഡ് ഓയില്‍ വില, ഡോളര്‍ വിനിമയ നിരക്ക് തുടങ്ങി വിവിധ ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണവില ഇനിയും ഉയരുമെന്ന സൂചന നല്‍കുന്നുണ്ട്.
English Summary
Gold prices in Kerala recorded a sharp rise on August 6. The increase comes amid a surge in international market prices. The latest one-pavan price is attracting attention among buyers and investors.