AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Holiday: അതിതീവ്ര മഴയൊഴിഞ്ഞു, പക്ഷെ ഇന്നും അവധിയുണ്ട്; കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകേണ്ടാ

Kerala Rain Holiday August 6: Educational Institutions Closed in Several Districts: ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കനത്ത മഴ വെള്ളിയാഴ്ച (ഓഗസ്റ്റ് 7) വരെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു.

Kerala Rain Holiday: അതിതീവ്ര മഴയൊഴിഞ്ഞു, പക്ഷെ ഇന്നും അവധിയുണ്ട്; കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകേണ്ടാ
ഇന്നും സംസ്ഥാനത്ത് മഴ അവധി Image Credit source: PTI
Shiji M K
Shiji M K | Published: 06 Aug 2026 | 06:16 AM

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. എന്നാല്‍ ഇന്ന് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും അവധിയില്ല. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കനത്ത മഴ വെള്ളിയാഴ്ച (ഓഗസ്റ്റ് 7) വരെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു.

ഓഗസ്റ്റ് ആറിന് അവധിയുള്ള താലൂക്കുകള്‍

കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്യാമ്പ് അവസാനിക്കുന്നത് വരെ അവധിയായിരിക്കും. വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്. പുളിഞ്ഞാല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, മക്കിയാട് ഹോളിഫേസ് സ്‌കൂള്‍, കൈതക്കൊല്ലി ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

ആലപ്പുഴയില്‍ കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. മാവേലിക്കര, ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ പ്രാദേശിക സാഹചര്യം പരിശോധിച്ച് അവധി നല്‍കിയേക്കും.

കോട്ടയം താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ഇതോടൊപ്പം ജില്ലയിലെ മറ്റ് താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

അതിതീവ്ര മഴയൊഴിഞ്ഞു

സംസ്ഥാനത്ത് അതിതീവ്ര മഴ കുറഞ്ഞു. എന്നാല്‍ ശക്തമായ മഴ ഇനിയും ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നു. അടുത്ത രണ്ട് ദിവസം കൂടി കേരളത്തില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാല്‍ മഴയുടെ ശക്തി കുറഞ്ഞത്, വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് ആശ്വാസമായി, വീടുകളില്‍ നിന്നും മറ്റും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.

Also Read: Kerala Holiday: നാളെയും അവധി; ജില്ലാ കളക്ടര്‍മാരുടെ പ്രഖ്യാപനം

വെള്ളിയാഴ്ച വരെയുള്ള കാലാവസ്ഥ

ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഓഗസ്റ്റ് ആറ്- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്

ഓഗസ്റ്റ് ഏഴ്- മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

യെല്ലോ അലര്‍ട്ടുള്ള ജില്ലകള്‍

ഓഗസ്റ്റ് ആറ്- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍

ഓഗസ്റ്റ് ഏഴ്- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്

ഓഗസ്റ്റ് എട്ട്- പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

English Summary

Heavy rain continues to affect several parts of Kerala on August 6. Authorities have announced holidays for educational institutions in some districts due to the adverse weather. Students and parents are advised to follow official district-level announcements. The latest Kerala weather updates and holiday details are being closely monitored.

Follow Us