Kerala Gold Rate: ആര്‍ക്ക് ആശ്വാസം? സ്വര്‍ണവില റെക്കോഡ് വേഗത്തില്‍ ഉയര്‍ന്നു
Gold Price in Kerala Rises on Monday Afternoon, March 2: ഇറാനില്‍ ഇസ്രായേലും അമേരിക്കയും നടത്തുന്ന ആക്രമണങ്ങള്‍ തന്നെയാണ് സ്വര്‍ണവില ഇരട്ടിയാക്കുന്നത്. ഇതോടെ മാര്‍ച്ച് 1ന് ഞായാറാഴ്ച പോലും സ്വര്‍ണവിലയില്‍ മാറ്റം വന്നു. ചരിത്രത്തിലാദ്യമായി സ്വര്‍ണവില 1,26,000 രൂപയിലേക്ക് ഉയര്‍ന്ന ദിവസമായിരുന്നു മാര്‍ച്ച് 1.
രാവിലെ ആശ്വാസനിരക്കുണ്ടായെങ്കിലും മാര്‍ച്ച് രണ്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നു. സ്വര്‍ണവിലയില്‍ വമ്പന്‍ ട്വിസ്റ്റുകള്‍ രാവിലെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. എന്നാല്‍ ഉച്ചയ്ക്ക് ശേഷം രാവിലത്തെ സങ്കടം മുഴുവന്‍ തീര്‍ത്താണ് സ്വര്‍ണത്തിന്റെ വരവ്. അതിനാല്‍ തന്നെ സ്വര്‍ണാഭരണങ്ങള്‍ ഇനി വാങ്ങിക്കുന്നില്ലെന്ന് തീരുമാനിക്കേണ്ടതായി വരും.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് ഉച്ചയ്ക്ക് ശേശം 1,15,040 രൂപയാണ് വില. രാവിലെ 1,24,520 ആയിരുന്നു നിരക്ക്, അതില്‍ നിന്നും 520 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്. ഒരു ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 15,565 രൂപയില്‍ നിന്ന് 15,630 രൂപയിലേക്കും വിലയെത്തി.
ഇറാനില്‍ ഇസ്രായേലും അമേരിക്കയും നടത്തുന്ന ആക്രമണങ്ങള്‍ തന്നെയാണ് സ്വര്‍ണവില ഇരട്ടിയാക്കുന്നത്. ഇതോടെ മാര്‍ച്ച് 1ന് ഞായാറാഴ്ച പോലും സ്വര്‍ണവിലയില്‍ മാറ്റം വന്നു. ചരിത്രത്തിലാദ്യമായി സ്വര്‍ണവില 1,26,000 രൂപയിലേക്ക് ഉയര്‍ന്ന ദിവസമായിരുന്നു മാര്‍ച്ച് 1.
Also Read: Kerala Gold Rate: യുദ്ധഭീതിയിൽ കത്തിക്കയറി സ്വർണം, ഇന്നും റെക്കോർഡ് കുതിപ്പോ
ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നത് വിപണിയില്‍ ആശങ്ക വിതയ്ക്കുന്നു. ഇതോടെ എണ്ണവിലയിലും വലിയ കുതിപ്പുണ്ട്. രാജ്യത്തെ എണ്ണവിലയില്‍ വരുംദിവസങ്ങളില്‍ വലിയ പുരോഗതിയുണ്ടാകാനിടയുണ്ട്. മാത്രമല്ല ഡോളര്‍ കരുത്താര്‍ജിക്കുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതും ദോഷം ചെയ്യും.