AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: മഴ മാറിയെന്ന് കരുതി ആശ്വസിക്കേണ്ട! അറബിക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്തെ കാലാവസ്ഥ

Kerala Weather Latest Forecast: വരുന്ന മണിക്കൂറിൽ കാലാവസ്ഥ വ്യതിയാനം സംഭവിച്ചാൽ നിലവിലുള്ള മുന്നറിയിപ്പിൽ മാറ്റം സംഭവിച്ചേക്കാം. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: മഴ മാറിയെന്ന് കരുതി ആശ്വസിക്കേണ്ട! അറബിക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 27 Oct 2026 | 02:06 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടില്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് (Kerala Weather Latest Forecast). തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തും രൂപപ്പെട്ട ന്യൂനമർദ്ദ സാന്നിധ്യം മൂലം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വീണ്ടും ഇടിമിന്നലോടുകൂടിയ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

നിലവിൽ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിലും സമാനമായ അന്തരീക്ഷമാണ് പ്രവചിക്കുന്നത്. എന്നാൽ വരുന്ന മണിക്കൂറിൽ കാലാവസ്ഥ വ്യതിയാനം സംഭവിച്ചാൽ നിലവിലുള്ള മുന്നറിയിപ്പിൽ മാറ്റം സംഭവിച്ചേക്കാം. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴ മാത്രം

അർണബ് ചുഴലിക്കാറ്റ് ശക്തമാകുന്നു

മധ്യ ബംഗാൾ ഉൾക്കടലിൽ അർണബ് (Arnab cyclone) ചുഴലിക്കാറ്റ് രൂപപ്പെടുകയും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് തീരത്തും ന്യൂനമർദ്ദവും അതിനോട് അനുബന്ധിച്ച് കേരളത്തിലൂടെ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൂടുതൽ ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് ഒക്ടോബർ 28-ന് ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ് – യാനം തീരങ്ങൾക്കിടയിലൂടെ, ബാപട്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കും.

ഇത് കരതൊടുമ്പോൾ മണിക്കൂറിൽ 115 മുതൽ 125 കി.മീറ്ററും പരമാവധി 140 കി.മീറ്റർ വരെയും ഉയർന്ന കാറ്റിന്റെ വേഗത രേഖപ്പെടുത്തിയേക്കാം. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിന് മുകളിലുമായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ലക്ഷദ്വീപ് മേഖലയിൽ നിന്ന് തെക്കൻ കേരളത്തിലൂടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിലേക്ക് ഒരു ന്യൂനമർദ്ദ പാത്തി നീളുന്നതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ

ഇടിമിന്നൽ ജാഗ്രത: ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഇലക്ട്രോണിക് ഉപകരണങ്ങൾ വിച്ഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

കാറ്റിനെതിരെ കരുതലുകൾ: മേൽക്കൂരകൾ ഭദ്രമല്ലാത്ത വീടുകളിലും മരങ്ങളുടെ ചുവട്ടിലും നിൽക്കുന്നത് ഒഴിവാക്കുക. മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും നിലവിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെയും വേഗതയിൽ വേഗതയിൽ കാറ്റ് വീശാൻ സാധ്യത. അതിനാൽ മത്സ്യത്തൊഴിലാളികളും സൂക്ഷിക്കണം.

യാത്രാ ജാഗ്രത: മലയോര മേഖലകളിലും വെള്ളക്കെട്ടുള്ള റോഡുകളിലും രാത്രി യാത്രകൾ ചെയ്യുമ്പോൾ ജാഗ്രത പുലർത്തുക. സംസ്ഥാനത്ത് നിലനിന്ന ശക്തമായ മഴയെ തുടർന്ന് മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ടൂറിസ്റ്റുകൾ അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

English Summary:

Kerala Weather Alert, Arabian Sea Low Pressure Triggers Heavy Rain Warning Across Districts. Isolated regions across the state are expected to experience intense downpours accompanied by thunderstorms and gusty winds over the coming days.

Follow Us