Kerala Gold Rate: ആഭരണപ്രേമികളെ കണ്ണു ചിമ്മ്! സ്വര്‍ണവിപണിയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്‌

Kerala Gold Rate Today 24-02-2026: കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില വിശദമായി അറിയാം. ഒരു പവന്‍, ഗ്രാം എന്നിവയുടെ നിരക്കിന്റെ വിശദാംശങ്ങളും, വിലയിലെ ചാഞ്ചാട്ടത്തിന്റെ കാരണവും സമഗ്രമായി ഇവിടെ പരിശോധിക്കാം.

Kerala Gold Rate: ആഭരണപ്രേമികളെ കണ്ണു ചിമ്മ്! സ്വര്‍ണവിപണിയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്‌

ഇന്നത്തെ സ്വര്‍ണവില

Updated On: 

24 Feb 2026 | 09:55 AM

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന്‌ 1,18,640 രൂപയാണ് പവന്റെ നിരക്ക്. 1,17,520 രൂപയായിരുന്നു മുന്‍നിരക്ക്. 1120 രൂപയാണ് ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത്. ഗ്രാമിന്‌ ഇന്ന്‌ 14,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ രണ്ട് തവണയാണ്‌ നിരക്കില്‍ മാറ്റമുണ്ടായത്‌. രാവിലെ 1,18,320 യായിരുന്നു പവന്റെ നിരക്ക്. രാജ്യാന്തര തലത്തിലെ നിരക്കു വര്‍ധനയായിരുന്നു കേരളത്തിലും പ്രതിഫലിച്ചത്.

എന്നാല്‍ ഈ നിരക്ക് താഴ്ന്നതോടെ ഉച്ചയ്ക്ക് ശേഷം കേരളത്തിലെ വിലയില്‍ നേരിയ ഇടിവുണ്ടായി. ഉച്ചയ്ക്ക് ശേഷം പവന് 1,17,520 രൂപയായി. നിലവില്‍ സാധാരണക്കാരന് താങ്ങാനാകുന്ന തരത്തിലല്ല സ്വര്‍ണവില വര്‍ധിക്കുന്നത്. ജിഎസ്ടിയും, പണിക്കൂലിയും അടക്കം കൊടുക്കേണ്ടി വരുന്നതോടെ ഒരു പവന്‍ വാങ്ങണമെങ്കില്‍ ഇതിലും തുക നല്‍കണം.

Also Read: Gold Rate: സ്വര്‍ണം 6,200 ഡോളറിലേക്ക്; കേരളത്തില്‍ 2 ലക്ഷമെത്തും വില

വിവിധ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം വന്‍ തോതില്‍ വര്‍ധിപ്പിക്കുന്നതാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. ആര്‍ബിഐയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കുമെന്ന ആശങ്കകള്‍ ശക്തമാണ്. കൂടുതല്‍ തീരുവകള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയത് തിരിച്ചടിയാണ്.

ലോക സമ്പദ് വ്യവസ്ഥയ്ക്ക് ആശങ്ക സമ്മാനിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ സ്വര്‍ണവില വര്‍ധനവിനും കാരണമാകും. ഇത്തരം സംഭവവികാസങ്ങളിലൂടെ സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ ഖ്യാതി കൂടുതല്‍ ശക്തമാകും. ഇറാന്‍-യുഎസ് സംഘര്‍ഷസാധ്യതയും, റഷ്യ-യുക്രൈന്‍ സംഘര്‍ഷവുമൊക്കെ സ്വര്‍ണവില വര്‍ധനവിന് അനുകൂലമായ ഘടകങ്ങളാണ്.

വാഴയില എടുത്തോ, രുചിയേറും ഹൽവ തയ്യാറാക്കാം
ചക്കയുടെ ഈ ഭാ​ഗം കളയല്ലേ, അച്ചാറിടാൻ ബെസ്റ്റാ
ഇങ്ങനെ ചെയ്താല്‍ പഞ്ചസാര പാത്രത്തില്‍ ഇനി ഉറുമ്പ് കയറില്ല
ചൂടത്ത് ബെസ്റ്റ് ചാമ്പക്ക ജ്യൂസാ..! ഇങ്ങനെ തയ്യാറാക്കാം
വലിയങ്ങാടി ദുരന്തം; കോഴിക്കോട് കോര്‍പറേഷനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
കോഴിക്കോട് വലിയങ്ങാടിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം
നിങ്ങളും ഇതുപോലെ പുളി കഴിച്ചിട്ടുണ്ടോ? പ്രഭുദേവ പങ്കുവച്ച വീഡിയോ
പാഠപുസ്തകങ്ങള്‍ ആക്രിക്കടയില്‍; യുപിയിലെ ബഹ്‌റൈച്ചില്‍ സംഭവിച്ചത്‌