5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Gold Price: എന്നാലും ഇങ്ങനെ മോഹിപ്പിക്കാതെ ‘തങ്കമേ’; ആടാതെ ഉലയാതെ സ്വര്‍ണവില

Gold Rate: ഓഗസ്റ്റ് മാസം ആരംഭിച്ചപ്പോള്‍ 51,600 രൂപയായിരുന്ന സ്വര്‍ണത്തിന്റെ വില ഓഗസ്റ്റ് ഏഴായപ്പോഴേക്ക് വിലയിടിഞ്ഞ് 50,800 രൂപയിലെത്തി. അതായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. എന്നാല്‍ പിന്നീട് സ്വര്‍ണത്തിന്റെ വില ദിനംപ്രതി ഉയരുന്ന കാഴ്ചയാണ് കണ്ടത്.

Kerala Gold Price: എന്നാലും ഇങ്ങനെ മോഹിപ്പിക്കാതെ ‘തങ്കമേ’; ആടാതെ ഉലയാതെ സ്വര്‍ണവില
Gold (Facebook Image)
Follow Us
shiji-mk
SHIJI M K | Published: 29 Aug 2024 10:29 AM

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 53,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നും വില. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ഓഗസ്റ്റ് മാസം ആരംഭിച്ചപ്പോള്‍ 51,600 രൂപയായിരുന്ന സ്വര്‍ണത്തിന്റെ വില ഓഗസ്റ്റ് ഏഴായപ്പോഴേക്ക് വിലയിടിഞ്ഞ് 50,800 രൂപയിലെത്തി. അതായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. എന്നാല്‍ പിന്നീട് സ്വര്‍ണത്തിന്റെ വില ദിനംപ്രതി ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഏകദേശം 3000 രൂപയാണ് ഈ മാസം വര്‍ധിച്ചത്.

ജൂലൈ 17ന് സ്വര്‍ണവില 55,000 രൂപയിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ വെട്ടികുറച്ചതോടെ സ്വര്‍ണവിലയില്‍ 4500 രൂപയോളം കുറവ് വന്നിരുന്നു. പക്ഷെ ആ ആശ്വാസം അധികം നിലനിന്നില്ല. സ്വര്‍ണവില പിന്നേയും കുതിച്ചുയരുകയാണ്.

Also Read: Welfare Pension: ആവലാതി വേണ്ട, ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍ കിട്ടി തുടങ്ങും, ഇത്തവണ എത്ര?

ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില ഇങ്ങനെ

 

  1. ഓഗസ്റ്റ് 1 ഒരു പവന് 400 രൂപ ഉയര്‍ന്നു. വിപണി വില 51,600 രൂപ
  2. ഓഗസ്റ്റ് 2 ഒരു പവന് 240 രൂപ ഉയര്‍ന്നു. വിപണി വില 51,840 രൂപ
  3. ഓഗസ്റ്റ് 3 ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
  4. ഓഗസ്റ്റ് 4 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,760 രൂപ
  5. ഓഗസ്റ്റ് 5 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,760 രൂപ
  6. ഓഗസ്റ്റ് 6 ഒരു പവന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
  7. ഓഗസ്റ്റ് 7 ഒരു പവന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ
  8. ഓഗസ്റ്റ് 8 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 50,800 രൂപ
  9. ഓഗസ്റ്റ് 9 ഒരു പവന് 600 രൂപ ഉയര്‍ന്നു. വിപണി വില 51,400 രൂപ
  10. ഓഗസ്റ്റ് 10 ഒരു പവന് 160 രൂപ ഉയര്‍ന്നു. വിപണി വില 51,560 രൂപ
  11. ഓഗസ്റ്റ് 11 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,560 രൂപ
  12. ഓഗസ്റ്റ് 12 ഒരു പവന് 200 രൂപ ഉയര്‍ന്നു. വിപണി വില 51,760 രൂപ
  13. ഓഗസ്റ്റ് 13 ഒരു പവന് 760 രൂപ ഉയര്‍ന്ന് 52,520 രൂപയായി
  14. ഓഗസ്റ്റ് 14 ഒരു പവന് 80 രൂപ കുറഞ്ഞു
  15. ഓഗസ്റ്റ് 15 സ്വര്‍ണവിലയില്‍ മാറ്റമില്ല
  16. ഓഗസ്റ്റ് 16 ഒരു പവന് 80 രൂപ കൂടി വീണ്ടും ഇതോടെ 52,520 രൂപയായി
  17. ഓഗസ്റ്റ് 17 ഒരു പവന് 840 രൂപ കൂടി, സ്വര്‍ണവില 53,360 രൂപയായി
  18. ഓഗസ്റ്റ് 18 സ്വര്‍ണവിലയില്‍ മാറ്റമില്ല
  19. ഓഗസ്റ്റ് 19 സ്വര്‍ണവിലയില്‍ മാറ്റമില്ല
  20. ഓഗസ്റ്റ് 20 ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപയായി
  21. ഓഗസ്റ്റ് 21 ഒരു പവന് 400 രൂപ കൂടി. വിപണി വില 53,680 രൂപയായി
  22. ഓഗസ്റ്റ് 22 ഒരു പവന് 240 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപയായി
  23. ഓഗസ്റ്റ് 23 ഒരു പവന് 160 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപയായി
  24. ഓഗസ്റ്റ് 24 ഒരു പവന് 280 രൂപ കൂടി. വിപണി വില 53,560 രൂപയായി
  25. ഓഗസ്റ്റ് 25 സ്വര്‍ണവിലയില്‍ മാറ്റമില്ല
  26. ഓഗസ്റ്റ് 26 സ്വര്‍ണവിലയില്‍ മാറ്റമില്ല
  27. ഓഗസ്റ്റ് 27 സ്വര്‍ണവിലയില്‍ മാറ്റമില്ല
  28. ഓഗസ്റ്റ് 28 സ്വര്‍ണവില ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് പവന് 53,720 രൂപയായി
  29. ഓഗസ്റ്റ് 29 സ്വര്‍ണവിലയില്‍ മാറ്റമില്ല

Latest News