Kerala Gold Price: എന്റെ ‘പൊന്നേ’ ഈ ചതി വേണോ? ബെല്ലും ബ്രേക്കുമില്ലാതെ സ്വര്‍ണവില പിന്നേയും ഉയര്‍ന്നു
Gold Rate: ജൂലൈ 17ന് സ്വര്‍ണവില 55,000 രൂപയിലെത്തിയിരുന്നു. പിന്നീട് കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ വെട്ടികുറച്ചതോടെ സ്വര്‍ണവിലയില്‍ 4500 രൂപയോളം കുറവ് വന്നു. എന്നാല്‍ ആ ആശ്വാസം അധികം നിലനിന്നില്ല. സ്വര്‍ണവില പിന്നേയും കുതിച്ചുയരുകയാണ്.
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. 160 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,720 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6715 രൂപയിലുമെത്തി.
ഓഗസ്റ്റ് മാസം ആരംഭിച്ചപ്പോള്‍ 51,600 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. എന്നാല്‍ അത് ഓഗസ്റ്റ് ഏഴായപ്പോഴേക്ക് വിലയിടിഞ്ഞ് 50,800 രൂപയിലെത്തി. അതായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. എന്നാല്‍ പിന്നീട് സ്വര്‍ണത്തിന്റെ വില ദിനംപ്രതി ഉയര്‍ന്നു. ഏകദേശം 3000 രൂപയാണ് ഈ മാസം വര്‍ധിച്ചത്.
ജൂലൈ 17ന് സ്വര്‍ണവില 55,000 രൂപയിലെത്തിയിരുന്നു. പിന്നീട് കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ വെട്ടികുറച്ചതോടെ സ്വര്‍ണവിലയില്‍ 4500 രൂപയോളം കുറവ് വന്നു. എന്നാല്‍ ആ ആശ്വാസം അധികം നിലനിന്നില്ല. സ്വര്‍ണവില പിന്നേയും കുതിച്ചുയരുകയാണ്.
ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില
- ഓഗസ്റ്റ് 1 ഒരു പവന് 400 രൂപ ഉയര്‍ന്നു. വിപണി വില 51,600 രൂപ
- ഓഗസ്റ്റ് 2 ഒരു പവന് 240 രൂപ ഉയര്‍ന്നു. വിപണി വില 51,840 രൂപ
- ഓഗസ്റ്റ് 3 ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
- ഓഗസ്റ്റ് 4 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,760 രൂപ
- ഓഗസ്റ്റ് 5 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,760 രൂപ
- ഓഗസ്റ്റ് 6 ഒരു പവന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
- ഓഗസ്റ്റ് 7 ഒരു പവന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ
- ഓഗസ്റ്റ് 8 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 50,800 രൂപ
- ഓഗസ്റ്റ് 9 ഒരു പവന് 600 രൂപ ഉയര്‍ന്നു. വിപണി വില 51,400 രൂപ
- ഓഗസ്റ്റ് 10 ഒരു പവന് 160 രൂപ ഉയര്‍ന്നു. വിപണി വില 51,560 രൂപ
- ഓഗസ്റ്റ് 11 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,560 രൂപ
- ഓഗസ്റ്റ് 12 ഒരു പവന് 200 രൂപ ഉയര്‍ന്നു. വിപണി വില 51,760 രൂപ
- ഓഗസ്റ്റ് 13 ഒരു പവന് 760 രൂപ ഉയര്‍ന്ന് 52,520 രൂപയായി
- ഓഗസ്റ്റ് 14 ഒരു പവന് 80 രൂപ കുറഞ്ഞു
- ഓഗസ്റ്റ് 15 സ്വര്‍ണവിലയില്‍ മാറ്റമില്ല
- ഓഗസ്റ്റ് 16 ഒരു പവന് 80 രൂപ കൂടി വീണ്ടും ഇതോടെ 52,520 രൂപയായി
- ഓഗസ്റ്റ് 17 ഒരു പവന് 840 രൂപ കൂടി, സ്വര്‍ണവില 53,360 രൂപയായി
- ഓഗസ്റ്റ് 18 സ്വര്‍ണവിലയില്‍ മാറ്റമില്ല
- ഓഗസ്റ്റ് 19 സ്വര്‍ണവിലയില്‍ മാറ്റമില്ല
- ഓഗസ്റ്റ് 20 ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപയായി
- ഓഗസ്റ്റ് 21 ഒരു പവന് 400 രൂപ കൂടി. വിപണി വില 53,680 രൂപയായി
- ഓഗസ്റ്റ് 22 ഒരു പവന് 240 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപയായി
- ഓഗസ്റ്റ് 23 ഒരു പവന് 160 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപയായി
- ഓഗസ്റ്റ് 24 ഒരു പവന് 280 രൂപ കൂടി. വിപണി വില 53,560 രൂപയായി
- ഓഗസ്റ്റ് 25 സ്വര്‍ണവിലയില്‍ മാറ്റമില്ല
- ഓഗസ്റ്റ് 26 സ്വര്‍ണവിലയില്‍ മാറ്റമില്ല
- ഓഗസ്റ്റ് 27 സ്വര്‍ണവിലയില്‍ മാറ്റമില്ല
- ഓഗസ്റ്റ് 28 സ്വര്‍ണവില ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് പവന് 53,720 രൂപയായി