Electricity Bill: കറണ്ട്‌ ബില്‍ ഈ മാസം കുറയും; ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കി

KSEB Electricity Bill Reduction: ജനുവരി മാസത്തെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജില്‍ വലിയ കുറവുണ്ട്. ജനുവരി യൂണിറ്റിന് 8 പൈസയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ ഫെബ്രുവരിയില്‍ ഒരു രൂപ പോലും ഇന്ധന സര്‍ചാര്‍ജില്ല.

Electricity Bill: കറണ്ട്‌ ബില്‍ ഈ മാസം കുറയും; ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കി

പ്രതീകാത്മക ചിത്രം

Published: 

01 Feb 2026 | 07:40 AM

ഫെബ്രുവരി മാസത്തില്‍ വൈദ്യുതി ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വലിയ ആശ്വാസം. കറണ്ട് ബില്ല് ഈ മാസം നിങ്ങളെ ആശങ്കയിലാഴ്ത്തില്ല. വൈദ്യുതി ബില്ലിനൊപ്പം ഈടാക്കുന്ന ഇന്ധന സര്‍ചാര്‍ജ് കുറച്ചതാണ് ഫെബ്രുവരിയില്‍ ആശ്വാസം പകരുന്നത്. ഫെബ്രുവരിയില്‍ വൈദ്യുതി ഉപഭോക്താക്കള്‍ ഇന്ധന സര്‍ചാര്‍ജ് നല്‍കേണ്ടതില്ല. അതിനാല്‍വൈദ്യുതി ബില്ലില്‍ കാര്യമായ കുറവുണ്ടാകും.

ജനുവരി മാസത്തെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജില്‍ വലിയ കുറവുണ്ട്. ജനുവരി യൂണിറ്റിന് 8 പൈസയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ ഫെബ്രുവരിയില്‍ ഒരു രൂപ പോലും ഇന്ധന സര്‍ചാര്‍ജില്ല. രണ്ട് മാസത്തിലൊരിക്കല്‍ വൈദ്യുതി ബില്ല് കിട്ടുന്നവര്‍ക്ക് യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും സര്‍ചാര്‍ജ് നല്‍കേണ്ടി വരിക. എന്നാല്‍ ജനുവരിയില്‍ ഇത് ഏഴ് പൈസയായിരുന്നു.

Also Read: Rule Changes From 1 February 2026: ഫെബ്രുവരിയില്‍ പോക്കറ്റ് കീറിയേക്കാം; സുപ്രധാന മാറ്റങ്ങള്‍ ഇതാ

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കെഎസ്ഇബി പുറമെ നിന്ന് വാങ്ങിയ വൈദ്യുതി ചെലവിലുണ്ടായ കുറവാണ് സര്‍ചാര്‍ജ് കുറയുന്നതിന് വഴിയൊരുക്കിയത്. അതിനാല്‍ തന്നെ ഫെബ്രുവരിയിലെ ബില്ല് കാണുമ്പോള്‍ മലയാളികള്‍ക്ക് ആശ്വസിക്കാം.

2023ലെ റെഗുലേറ്റി കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് കെഎസ്ഇബി ജനങ്ങള്‍ക്ക് ആശ്വാസമാകുന്നത്. ഇന്ധനവിലയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ വിതരണക്കാര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയം വ്യക്തമാക്കുന്നു.

Loading...
Unable to load recommendations.
Follow Us
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
പേരക്ക എങ്ങനെ കണ്ണിന് കവചമാകുന്നു?
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
തിരുവനന്തപുരത്തെത്തിയപ്പോള്‍ കോലി ധരിച്ചത് 2 കോടിയുടെ വാച്ചോ?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം