5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tax Saving FD: നിക്ഷേപിക്കാൻ ആളില്ല, ടാക്സ് സേവിങ്ങ് എഫ്ഡി മൂന്ന് വർഷമാക്കും? കോളടിച്ചോ?

Tax Saving Fixed Deposit Tenure Change: എസ്ബിഐ അടക്കമുള്ള ബാങ്കുകളാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവിൽ ടാക്സ് സേവിങ്ങ് എഫ്ഡികളുടെ കാലാവധി അഞ്ച് വർഷമാണ്.

Tax Saving FD: നിക്ഷേപിക്കാൻ ആളില്ല, ടാക്സ് സേവിങ്ങ് എഫ്ഡി മൂന്ന് വർഷമാക്കും? കോളടിച്ചോ?
Fixed-Deposit-Rates | Getty Images
arun-nair
Arun Nair | Published: 11 Jun 2024 14:04 PM

നികുതി ദായകർക്ക് എപ്പോഴും ആശ്വാസമാകുന്ന ടാക്സ് സേവിങ്ങ് എഫ്ഡികളുടെ കാലാവധി മൂന്ന് വർഷമാക്കാൻ സർക്കാരിനെ സമീപിച്ചിരിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ. എസ്ബിഐ അടക്കമുള്ള ബാങ്കുകളാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവിൽ ടാക്സ് സേവിങ്ങ് എഫ്ഡികളുടെ കാലാവധി അഞ്ച് വർഷമാണ്.

നിക്ഷേപങ്ങൾ കുറയുകയും വായ്പാ നിരക്ക് ഉയരുകയും ചെയ്യുന്നതാണ് ഇതിന് പിന്നിലുള്ള ഏറ്റവും പ്രധാന കാരണം. ഇക്വിറ്റികളും മ്യൂച്വൽ ഫണ്ടുകളും മികച്ച റിട്ടേൺ നൽകുന്നതിനാൽ ആരും സ്ഥിര നിക്ഷേപങ്ങളിലേക്ക് തിരിയുന്നില്ലെന്നാണ് കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് ഇത്തരമൊരു ആവശ്യം ബാങ്കുകൾ ഉയർത്തുന്നത്.

ബാങ്കുകളുടെ നിക്ഷേപ വളർച്ചയിൽ കാലതാമസം

ടാക്സ് സേവിങ്ങ് എഫ്ഡികളുടെ ലോക്ക്-ഇൻ കാലയളവ് മൂന്ന് വർഷമായി കുറയ്ക്കുന്നത് ഈ അസന്തുലിതാവസ്ഥ പരിഹരിക്കാൻ സഹായിക്കുമെന്ന് ബാങ്കർമാർ പറയുന്നു. 2024-ൽ ആകെ നിക്ഷേപം രാജ്യത്ത് 12.9% ഉം രാജ്യത്തെ ആകെ വായ്പാ 16.3% ഉം ആണ് വർധിച്ചത്.

നിക്ഷേപകർ മറ്റ് ഓപ്ഷനുകൾ തേടുന്നതാണ് ഈ മാറ്റത്തിന് കാരണം. രാജ്യത്തെ കുടുംബങ്ങളിലെ ആകെ നിക്ഷേപ കണക്ക് നോക്കിയാൽ 2021-ൽ 6.2% ആയിരുന്നത് 2023-ൽ എത്തിയപ്പോഴേക്കും 4% ആയി കുറഞ്ഞു. ഇതേ കാലയളവിൽ ഷെയറുകളിലും ഡിബഞ്ചറുകളിലും നിക്ഷേപം 0.5% ൽ നിന്ന് 0.8% ആയി ഉയർന്നു.

എന്താണ് ടാക്സ് സേവിങ്ങ് എഫ്ഡി

1961 ലെ ആദായനികുതി നിയമം സെക്ഷൻ 80 സി പ്രകാരം നിങ്ങളുടെ വാർഷിക നികുതിയിൽ നിന്നും 1.5 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കാൻ സഹായിക്കുന്ന സ്ഥിര നിക്ഷേപങ്ങളാണ് ടാക്സ് സേവിങ്ങ് എഫ്ഡികൾ. ഇതിൽ ഒരു വർഷം നിങ്ങൾക്ക് പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അഞ്ച് വർഷത്തെ കാലാവധിയാണ് ഇതിന് നിലവിൽ. എന്നാലിത് 3 വർഷമാക്കണമെന്നാണ് ആവശ്യം. ഡിസിബി ബാങ്ക് ടാക്സ് സേവിങ്ങ് എഫ്ഡികൾക്ക് 7.4% വരെയും ധനലക്ഷ്മി ബാങ്ക് 7.25% വരെയും പലിശ നൽകുമ്പോൾ 7.25% പലിശയാണ് ഇൻഡസ് ഇൻഡ്, യെസ് ബാങ്കുകൾ നൽകുന്ന നിരക്ക്.

എത്ര രൂപ പലിശ

ടാക്സ് സേവിങ്ങ് എഫ്ഡികളിൽ അഞ്ച് വർഷത്തേക്ക് ശരാശരി നിരക്കായ 7.25-ന് 150000 രൂപ നിക്ഷേപിച്ചാൽ അഞ്ച് വർഷത്തിന് ശേഷം മുതലും പലിശയുമടക്കം ആകെ 2,14,839 രൂപ ലഭിക്കും. ഇക്കാലയളവിൽ പലിശയായി കുറഞ്ഞത് 64839 രൂപയും ലഭിക്കും. ഇനി കാലാവധി മൂന്ന് വർഷമാണെങ്കിൽ ആകെ 1,86,082 രൂപ മുതലും പലിശയുമായും, പലിശ മാത്രം 36,082 രൂപയും ലഭിക്കും.

Latest News