AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ

Biju Narayanan About Wife Sreelatha: ഇപ്പോഴും ഫ്ലെെറ്റ് പൊങ്ങുമ്പോൾ പുള്ളിക്കാരി കൂടെയുണ്ടെന്ന അടുത്തുണ്ടെന്ന ഫീലിം​ഗ് ആണ്. അതുകൊണ്ടാണ് വേറൊരാളെക്കുറിച്ച് ചിന്തിക്കാൻ പറ്റാത്തതെന്നും ബിജു നാരായണൻ പറയുന്നു.

Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Biju Narayanan
sarika-kp
Sarika KP | Published: 05 Dec 2025 21:01 PM

മലയാളികളുടെ പ്രിയഗായകനാണ് ബിജു നാരായണൻ. മികച്ച ​ഗാനങ്ങൾ ആരാധകരിലേക്ക് എത്തിക്കുമ്പോഴും ഇന്നും ഭാര്യ ശ്രീലതയുടെ വിയോഗത്തിന്റെ നൊമ്പരവും പേറി നടക്കുകയാണ് താരം. 2019 ഓ​ഗസ്റ്റ് 19 നാണ് ശ്രീലത ക്യാൻസർ ബാധിച്ച് മരണപ്പെടുന്നത്. എന്നാൽ മരിച്ചിട്ട് ആറ് വർഷം കഴിഞ്ഞിട്ടും ഇന്നും ഭാര്യയുടെ ഓർമകളിലാണ് ബിജു നാരായണൻ ജീവിക്കുന്നത്. അത്രത്തോളം ആത്മബന്ധം ഇവർ തമ്മിലുണ്ടായിരുന്നു.

ഇടയ്ക്കിടെ താരം ശ്രീലതയുടെ ഓർമകൾ പങ്കുവച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഭാ​ര്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ശ്രീലത തന്റെ സഹപാഠിയായിരുന്നുവെന്നും ​പിന്നീട് ജീവിതസഖിയാവുകയായിരുന്നുവെന്നാണ് താരം പറയുന്നത്. തങ്ങൾ തമ്മിൽ ​ദീർഘ നാളത്തെ പ്രണയമായിരുന്നുവെന്നും ബിജു ഓർത്തെടുക്കുന്നു. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.പ്രണയം വിവാഹത്തിൽ തന്നെ അവസാനിക്കണമെന്ന് തങ്ങൾക്ക് രണ്ട് പേർക്കും നിർബന്ധമായിരുന്നു. പ്രി ഡി​ഗ്രി മുതൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. വീട്ടിൽ പ്രശ്നമില്ലാതെ വിവാഹിതരായി എന്നാണ് ബിജു പറയുന്നത്.

Also Read:‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ

ഇന്നും ആ വിയോ​ഗം വലിയ വിഷമമാണ്. രോ​ഗ വിവരം അറിയാൻ വൈകി. പക്ഷെ നമുക്കൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. ക്യാൻസർ ആയിരുന്നുവെന്നും ലാസ്റ്റ് സ്റ്റേജായിരുന്നുവെന്നുമാണ് ​ഗായകൻ പറയുന്നത്.രോ​ഗം സ്ഥിരീകരിച്ച സമയത്ത് ആറ് മാസമാണ് ഡോക്ടർമാർ പറഞ്ഞത്. പിന്നെ ​ഗം​ഗാധരൻ ഡോക്ടറുടെയടുത്ത് പോയി. അദ്ദേഹം ഒരു നാല് മാസം കൂടി കൂട്ടി തന്നു. 2018 ഒക്ടോബറിൽ രോ​ഗം കണ്ടുപി‌ടിച്ചു. 2019 ഒക്ടോബർ 13ാം തിയതി ഈ ലോകത്ത് നിന്നും പോയി. ആ പത്ത് മാസക്കാലം താൻ പ്രോ​ഗ്രാമുകളൊന്നും എടുത്തിരുന്നില്ലെന്നാണ് ​ഗായകൻ പറയുന്നത്.പാടാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. പിന്നീട് ശ്രീ തന്നെ നിർബന്ധിച്ച് റെക്കോർഡിം​ഗിന് പോവുകയായിരുന്നുവെന്നും താരം പറയുന്നു. കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ കോവിഡ് വന്നു. പിന്നീട് ലോക്ഡൗണായതോടെ വീട്ടിൽ തന്നെയായി. പിന്നീട് 24 മണിക്കൂറും വീട്ടിൽ ഭാര്യയുടെ ഓർമകളിൽ തന്നെയായിരുന്നുവെന്നും ബിജു പറയുന്നു.

ഇപ്പോഴും തനിക്ക് ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റുന്നില്ല.ആറ് വർഷമായെങ്കിലും തനിക്ക് വീട്ടിൽ ശ്രീയുടെ സാന്നിധ്യം ഉണ്ട്. സിനിമയ്ക്ക് പോകുമ്പോൾ ചില സമയത്ത് തൊട്ടടുത്ത സീറ്റ് കൂടി ബുക്ക് ചെയ്തിടും. തങ്ങൾ ഒരുമിച്ചേ സിനിമയ്ക്ക് പോകുമായിരുന്നുള്ളൂ. ട്രാവലിം​ഗ് സമയത്ത് താൻ വല്ലാതെ മിസ് ചെയ്യാറുണ്ടെന്നും ഇപ്പോഴും ഫ്ലെെറ്റ് പൊങ്ങുമ്പോൾ പുള്ളിക്കാരി കൂടെയുണ്ടെന്ന അടുത്തുണ്ടെന്ന ഫീലിം​ഗ് ആണ്. അതുകൊണ്ടാണ് വേറൊരാളെക്കുറിച്ച് ചിന്തിക്കാൻ പറ്റാത്തതെന്നും ബിജു നാരായണൻ പറയുന്നു.