AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thalassery Fish Thala Curry: ഞമ്മളെ തലശ്ശേരി മീൻ തലക്കറി കൂട്ടിയിട്ടുണ്ടോ? സിമ്പിളായി വീട്ടില്‍ തയ്യാറാക്കാം

Thalassery-Style Fish Thala Curry Recipe: എരിവും പുളിയും ഉപ്പും സമാസമം ചേരുന്ന തലശ്ശേരി സ്റ്റൈൽ കറികൾ ആരെയും കൊതിപ്പിക്കും. ഇന്ന് അങ്ങനെ ഒരു വിഭവം പരീക്ഷിച്ച് നോക്കിയാലോ?

sarika-kp
Sarika KP | Published: 05 Dec 2025 19:51 PM
തലശ്ശേരി സ്റ്റൈൽ ഭക്ഷണ വിഭവങ്ങളോട് എല്ലാവർക്കും പ്രിയം കൂടുതലാണ്. എരിവും പുളിയും ഉപ്പും സമാസമം ചേരുന്ന തലശ്ശേരി സ്റ്റൈൽ കറികൾ ആരെയും കൊതിപ്പിക്കും. ഇന്ന് അങ്ങനെ ഒരു വിഭവം പരീക്ഷിച്ച് നോക്കിയാലോ? തലശ്ശേരി സ്റ്റൈലിൽ മീൻ തല മുളകിട്ടത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. (Photos Credit Getty Images)

1 / 5
ആവശ്യമായ സാധനങ്ങൾ: അയല മീൻ തല – അരക്കിലോ,തക്കാളി – 1 വലുത്,ഉള്ളി -1,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ,വെളിച്ചെണ്ണ – 3 ടീസ്പൂൺ,ഉലുവ – 1ടീസ്പൂൺ,മഞ്ഞൾ പൊടി -1/2 ടീസ്പൂൺ,മുളക് പൊടി – 4 ടീസ്പൂൺ,പുളി – നെല്ലിക്ക വലിപ്പത്തിൽ,കറിവേപ്പില,ഉപ്പ്

2 / 5
തയാറാക്കുന്ന വിധം : ഒരു പാനിൽ വെളിച്ചെണ്ണ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് ഉലുവ ചേർക്കുക.  ഉലുവ പൊട്ടിയാൽ സവാളയിട്ട് വഴറ്റുക. ഈ സമയം ചെറു ചൂടുവെള്ളത്തിൽ പുളി കുതിരാൻ ഇട്ട് വെക്കണം.

3 / 5
ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് പൊടികൾ ചേർത്ത് നന്നായി റോസ്റ്റ് ചെയ്യുക. തക്കാളി ചേർത്ത് വഴറ്റുക. തക്കാളി നന്നായി ഉടഞ്ഞതിന് ശേഷം പുളി പിഴിഞ്ഞത് ചേർക്കുക. ഇതിലേക്ക് കറിവേപ്പില ചേർത്ത്  നന്നായി തിളപ്പിക്കുക.

4 / 5
തലക്കഷ്ണങ്ങളും ഉപ്പും ചേർത്ത് അടച്ചുവെച്ചു വേവിക്കുക. വെന്തുകഴിഞ്ഞാൽ തീ ഓഫാക്കുക. ശേഷം അല്പം വെള്ളിച്ചെണ്ണ മുകളിൽ തൂവി കൊടുക്കുക. ഇഡ്ഡലി, ദോശ എന്നിവയ്ക്കൊപ്പവും ചോറിനൊപ്പവും ഈ വിഭവം കഴിക്കാം.

5 / 5