AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: പ്രവചനങ്ങളെല്ലാം തെറ്റി; സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു

Gold Rate in Kerala: ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6,585 രൂപയും ഒരു 18 കാരറ്റ് സ്വര്‍ണത്തിന് 5.480 രൂപയുമാണ് വില വരുന്നത്. ഒരു ഗ്രാം വെള്ളിക്ക് 95 രൂപയുമാണ് വില.

Gold Rate: പ്രവചനങ്ങളെല്ലാം തെറ്റി; സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു
Shiji M K
Shiji M K | Published: 11 Jun 2024 | 12:15 PM

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. സ്വര്‍ണവില കുറയുമെന്ന വ്യാപാരികളുടെ പ്രതീക്ഷയ്ക്കാണ് വിള്ളലേറ്റിരിക്കുന്നത്. ഇന്ന് സ്വര്‍ണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ 52,680 രൂപയാണ് വില.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6,585 രൂപയും ഒരു 18 കാരറ്റ് സ്വര്‍ണത്തിന് 5.480 രൂപയുമാണ് വില വരുന്നത്. ഒരു ഗ്രാം വെള്ളിക്ക് 95 രൂപയുമാണ് വില. ഒരു പവന്‍ സ്വര്‍ണത്തിന് കഴിഞ്ഞ ശനിയാഴ്ച 1,520 രൂപയാണ് കുറഞ്ഞിരുന്നത്. ഇതാണ് ഇനിയും വില കുറയുമെന്ന പ്രതീക്ഷ വ്യാപാരികള്‍ക്ക് നല്‍കിയത്.

ഇന്ന് ആഗോള വിപണിയില്‍ ട്രായ് ഔണ്‍സിന് 2,305.30 ഡോളറായി വര്‍ധിച്ചിട്ടുണ്ട്. ഇതാണ് വില കൂടുന്നതിന് കാരണമായത്. എന്നാല്‍ ശനിയാഴ്ച 2293 ഡോളറായിരുന്നു ഇത്. ചൈനയുടെ ഇടപെടല്‍ മൂലം സ്വര്‍ണത്തിന്റെ വില ഇനിയും കുറയും എന്ന പ്രതീക്ഷ വ്യാപാരികള്‍ കൈവിട്ടിട്ടില്ല. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വന്‍തോതില്‍ സ്വര്‍ണക്കട്ടി വാങ്ങിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഇതാണ് പ്രതീക്ഷ നല്‍കിയത്.

ചൈനീസ് സെന്‍ട്രല്‍ ബാങ്ക് സ്വര്‍ണശേഖരം വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണം വാങ്ങിക്കുന്നത് നിര്‍ത്തിയത്. ഇതോടെ സ്വര്‍ണവില 3.5 ശതമാനം കുറഞ്ഞു. ഇതുമാത്രമല്ല, അമേരിക്കയില്‍ മൂന്ന് ലക്ഷത്തിനടുത്ത് പുതിയ തൊഴില്‍ നല്‍കാന്‍ സാധിച്ചതും പണപെരുത്തത്തില്‍ ഉണ്ടായ സമ്മര്‍ദ്ദത്തെ മറികടക്കാന്‍ സഹായിച്ചിട്ടുണ്ട്.