AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RBI Interest Rate Cut : കോളടിച്ചു, പലിശ കുറയും, റിപ്പോ നിരക്ക് കുറച്ച് ആർബിഐ

റിപ്പോ നിരക്ക് 25 ബേസിസ് പോയിൻ്റ് കു റച്ചതോടെ റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ നിന്ന് 5.25 ശതമാനമായി കുറഞ്ഞു.

RBI Interest Rate Cut : കോളടിച്ചു, പലിശ കുറയും, റിപ്പോ നിരക്ക് കുറച്ച് ആർബിഐ
Rbi LogoImage Credit source: PTI
arun-nair
Arun Nair | Updated On: 05 Dec 2025 11:05 AM

മുംബൈ: റിപ്പോ നിരക്കുകൾ വീണ്ടും കുറച്ച് ആർബിഐ. ഈ വർഷം ആദ്യം, പണപ്പെരുപ്പം കുറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ, ആർ‌ബി‌ഐ മൂന്ന് ഘട്ടങ്ങളിലായി റിപ്പോ നിരക്ക് 100 ബേസിസ് പോയിൻറ് കുറച്ചിരുന്നു.  ഇതിന് പിന്നാലെയാണ് പുതിയ മാറ്റം. വായ്പാ നിരക്കുകളിൽ ഇത് വലിയ മാറ്റം കൊണ്ടു വരും.  റിപ്പോ നിരക്ക് 25 ബേസിസ് പോയിൻ്റ് കു റച്ചതോടെ റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ നിന്ന് 5.25 ശതമാനമായി കുറഞ്ഞു. ഭവന വായ്പക്കൾ, കാർ ലോൺ എന്നിവയിലെല്ലാം ഇത് വലിയ കുറവ് വരുത്തും എന്നതാണ് പ്രത്യേകത.

നിക്ഷേപങ്ങളിലും

സ്ഥിര നിക്ഷേപങ്ങളിലും ഇതുവഴി മാറ്റം പ്രതീക്ഷിക്കാം. നിലവിൽ ലഭിക്കുന്ന പലിശ നിരക്ക് ബാങ്കുകൾ കുറയ്ക്കാനും സാധ്യതയുണ്ട്. മറ്റ് സേവിംഗ്സ് സ്കീമുകളിലും ഇത് പലിശ നിരക്ക് കുറവ് വരുത്തും. ഉടൻ നിലവിൽ വരില്ലെങ്കിലും ഒരു മാസത്തിനുള്ളിൽ ബാങ്കുകൾ തങ്ങളുടെ പലിശ നിരക്കിലും ആനുപാതികമായി ഇഎംഐയിലും കുറവ് വരുത്തും.

ആദായ നികുതിയിലും മാറ്റം

ആദായ നികുതി നിയമപ്രകാരം, ഭവന വായ്പക്കാർക്ക് മുതലിലും പലിശയിലും കിഴിവുകൾ ക്ലെയിം ചെയ്യാൻ കഴിയും സെക്ഷൻ 80C: മുതലിന്റെ തിരിച്ചടവിൽ 1.5 ലക്ഷം രൂപ വരെ കിഴിവ്. സെക്ഷൻ 24(b): സ്വന്തമായി താമസിക്കുന്ന വസ്തുവിന്റെ പലിശയടവുകൾക്ക് 2 ലക്ഷം രൂപ വരെ കിഴിവ്.

പലിശ നിരക്കുകളിൽ കുറവ് വരുത്തുന്നത് വർഷം മുഴുവൻ നൽകുന്ന മൊത്തം പലിശയും കുറയ്ക്കുന്നു എന്നാണ്. തൽഫലമായി, സെക്ഷൻ 24(b) പ്രകാരം കിഴിവായി ക്ലെയിം ചെയ്യാൻ കഴിയുന്ന തുക ചെറുതായി കുറഞ്ഞേക്കാം.