AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

നികുതി ഇളവുകൾ നൽകിയിട്ടും ശമ്പളവും ജോലിയും കൂട്ടിയില്ലേ? കമ്പനികളോട് പ്രധാനമന്ത്രി മോദിയുടെ ചോദ്യം

Corporate Tax Cuts Given But Where Are the Jobs and Salary Hikes PM Modi Asks: 2014ൽ 30 ശതമാനമായിരുന്ന കോർപ്പറേറ്റ് നികുതി 2019ൽ 22 ശതമാനമായി കുറച്ച കാര്യം മോദി ചൂണ്ടിക്കാട്ടി. കൂടാതെ, പുതിയ നികുതി വ്യവസ്ഥയിൽ 12 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിന് നികുതി ഇളവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്രയധികം ആനുകൂല്യങ്ങൾ ലഭിച്ചിട്ടും കമ്പനികൾ ജീവനക്കാരുടെ ശമ്പളം കൂട്ടിയോ പുതിയ നിയമനങ്ങൾ നടത്തിയോ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.

നികുതി ഇളവുകൾ നൽകിയിട്ടും ശമ്പളവും ജോലിയും കൂട്ടിയില്ലേ? കമ്പനികളോട് പ്രധാനമന്ത്രി മോദിയുടെ ചോദ്യം
നരേന്ദ്ര മോദിImage Credit source: PTI
Shiji M K
Shiji M K | Updated On: 21 Nov 2026 | 12:34 PM

കോർപ്പറേറ്റ് നികുതി കുറച്ചിട്ടും ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കമ്പനികൾ തയ്യാറായില്ലേയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ നൽകിയ ആനുകൂല്യങ്ങൾ കമ്പനികൾ ജീവനക്കാരിലേക്ക് എത്തിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നവംബർ 19ന് ഡൽഹിയിൽ നടന്ന ഫിക്കിയുടെ നൂറാം വാർഷിക പരിപാടിയിൽ വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

കമ്പനികൾക്ക് നികുതി ഇളവ്

2014ൽ 30 ശതമാനമായിരുന്ന കോർപ്പറേറ്റ് നികുതി 2019ൽ 22 ശതമാനമായി കുറച്ച കാര്യം മോദി ചൂണ്ടിക്കാട്ടി. കൂടാതെ, പുതിയ നികുതി വ്യവസ്ഥയിൽ 12 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിന് നികുതി ഇളവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്രയധികം ആനുകൂല്യങ്ങൾ ലഭിച്ചിട്ടും കമ്പനികൾ ജീവനക്കാരുടെ ശമ്പളം കൂട്ടിയോ പുതിയ നിയമനങ്ങൾ നടത്തിയോ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.

സർക്കാരിന്റെ പരിഷ്കാരങ്ങളുടെ നേട്ടം കമ്പനികൾ മാത്രം കൈവശം വെക്കാതെ ജീവനക്കാർക്കും ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ബിസിനസ് വളർച്ചയ്ക്കായി സർക്കാർ മാത്രം നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും കമ്പനികൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മോദി പറഞ്ഞു.

Also Read: ജിടിഎ 5 മുതൽ ജിടിഎ 6 വരെ; 13 വർഷത്തിനിടെ ഇന്ത്യയിൽ സംഭവിച്ച മാറ്റങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി മോദി

ലാഭം മാത്രം ലക്ഷ്യമിടരുത്

രാജ്യത്തെ ആഭ്യന്തര വിപണിയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്ന രീതി മാറ്റണമെന്ന് വ്യവസായ പ്രമുഖരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി ആഗോള വിപണിയിൽ മത്സരിക്കാൻ കമ്പനികൾ തയ്യാറാകണം. മറ്റ് രാജ്യങ്ങളുമായി ഇന്ത്യ ഒപ്പിട്ട വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്തി വിദേശ വിപണികളിലേക്ക് വളരാനും അദ്ദേഹം നിർദേശിച്ചു.

കൃഷി ഉൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും സ്വയംപര്യാപ്തതയ്ക്ക് സഹായിക്കുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്നും മോദി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ വ്യവസായ മേഖലയ്ക്കും നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary

Prime Minister Narendra Modi questioned Indian companies over the lack of higher salaries and job creation despite corporate tax cuts and other government incentives. Addressing FICCI’s centenary event, he urged businesses to share the benefits of tax concessions with employees, increase wages and create more employment opportunities.

Follow Us