UPI Transaction Limit: യുപിഐ വഴി ഒറ്റത്തവണ എത്ര രൂപ വരെ അയക്കാം?

നിലവിൽ യുപിഐ ഉപയോഗിക്കാത്ത ആരുമില്ല, എന്തിനും ഏതിനും ഗൂഗിൾ പേയും ഫോൺ പേയും ഉപയോഗിക്കുന്നവരാണ് മിക്കവരും

UPI Transaction Limit: യുപിഐ വഴി ഒറ്റത്തവണ എത്ര രൂപ വരെ അയക്കാം?

UPI Payment

Published: 

25 Apr 2024 13:35 PM

പൈസ ക്യാഷോ? ഗൂഗിൾ പേയോ? ഇത്തരമൊരു ചോദ്യമാണ് ഇപ്പോൾ കടകളിലെ ട്രെൻഡ്. സമസ്ഥ മേഖലകളിലും യുപിഐയുടെ (യൂണിഫൈഡ് പെയ്മെൻറ് ഇൻറർ ഫേസ്) വരവോടെ ഇടപാടുകളെല്ലാം ഓൺലൈനായി മാറി.

എത്ര രൂപ വരെ നിങ്ങൾ ഇതുവരെ യുപിഐ വഴി അയച്ചിട്ടുണ്ട് 1000? 10000? അല്ലെങ്കിൽ അതിൽ കൂടുതൽ ? നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിലൊന്നാണ് യുപിഐയിലെ ട്രാൻസാക്ഷൻ ലിമിറ്റ്. ഇതൊന്ന് പരിശോധിച്ച് നോക്കാം.

നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിയമ പ്രകാരം ഒരു വ്യക്തിക്ക് ഒരു ദിവസം യുപിഐ വഴി ഒരു ലക്ഷം രൂപ വരെയാണ് അയക്കാൻ സാധിക്കുന്നത്. എങ്കിലും യുപിഐ പ്ലാറ്റ്ഫോമുകൾ, ബാങ്ക് എന്നിവ അനുസരിച്ച് ഇതിൽ വ്യത്യാസം വന്നേക്കാം. അവ എന്തൊക്കെയെന്ന് പരിശോധിക്കാം.

ആമസോൺ പേ വഴി

ഇടപാട് പരിധി 1-ലക്ഷം തന്നെയാണെങ്കിലും ആമസോൺ പേയിൽ രജിസ്റ്റർ ചെയ്ത് ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ അയക്കാൻ സാധിക്കുന്ന തുക പരമാവധി 5,000 രൂപയാണ്.

ഗൂഗിൾ പേ

ആമസോൺ പോലെ തന്നെ ഗൂഗിൾ പേയുടെയും ഇടപാട് പരിധി ഒരു ദിവസം 1 ലക്ഷം രൂപയാണ്. ഇതിനൊപ്പം തന്നെ ഒരു ദിവസത്തെ പരമാവധി ഇടപാടുകൾ 10 എണ്ണമാക്കി ചുരുക്കുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ​ഗൂ​ഗിൾ പേ ഉപയോ​ഗിക്കുന്നവ‍ർ ഇത് ശ്രദ്ധിക്കണം.

ഫോൺ പേ

ഫോൺ പേയിൽ പരമാവധി ഒരു ലക്ഷം രൂപ വരെ അയക്കാമെങ്കിലും ബാങ്കുകളുടെ പരിധി അനുസരിച്ച് മാറ്റങ്ങൾ വരാം. അത് കൊണ്ട് തന്നെ ഇടപാടുകളുടെ പരിധി അറിയാൻ കൃത്യമായി ബാങ്കുകളുമായി ബന്ധപ്പെടാനും മറക്കരുത്.

പേടിഎം

ഒരു മണിക്കൂറിനുള്ളിൽ 20,000 രൂപ നിങ്ങൾക്ക് പേടിഎം വഴി അയക്കാം. പേടിഎം യുപിഐ വഴി മണിക്കൂറിൽ പരമാവധി 5 ഇടപാടുകളും ഒരു ദിവസം ആകെ 20 ഇടപാടുകളുമാണ് നടത്താനാവുക. പ്രതിദിന യുപിഐ പരിധി ഉപയോക്താക്കളുടെ ബാങ്കിനെയും അക്കൗണ്ടിനെയും ആശ്രയിച്ചാണുള്ളത്. മറ്റ് യുപിഐകൾ പോലെ തന്നെ പരമാവധി നിങ്ങൾക്ക് 1 ലക്ഷം രൂപ വരെ പേടിഎമ്മിലും അയക്കാനാവും.

ദിവസം 4000 കോടി

നാഷണൽ പെയ്മെൻറ് കോർപ്പറേഷൻറെ ഫെബ്രുവരിയുള്ള കണക്ക് പ്രകാരം പ്രതിദിന ഇടപാടുകൾ 4000 മുതൽ 8000 കോടി രൂപ വരെയാണ്. 1 ലക്ഷം രൂപയാണ് പ്രതിദിന പരിധിയെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സേവനങ്ങൾ എന്നിവിടങ്ങളിലേക്ക് പരമാവധി 5 രൂപ വരെയും യുപിഐ വഴി അയക്കാം.

 

ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ