AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate Today : ദേ സ്വർണവില കുറഞ്ഞൂ; ഇനി നടക്ക പോകുത് ചാഞ്ചാട്ടമോ…?

Kerala Gold Rate Today 25th April 2024 : സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും പവന്റെ വില ഇപ്പോഴും 53,000ത്തിന് മുകളിൽ തന്നെ തുടരുകയാ

Gold Rate Today : ദേ സ്വർണവില കുറഞ്ഞൂ; ഇനി നടക്ക പോകുത് ചാഞ്ചാട്ടമോ…?
ഇതേ ട്രെന്റ് തുടര്‍ന്ന് പോവുകയാണെങ്കില്‍ സ്വര്‍ണവിലയില്‍ ഇനിയും ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
Jenish Thomas
Jenish Thomas | Published: 25 Apr 2024 | 12:08 PM

Kerala Gold Price Today 25.04.2024 : സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സന്തോഷ വാർത്ത. സംസ്ഥാനത്തെ സ്വർണനിരക്കിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി.ഇന്ന് ഏപ്രിൽ 25-ാം തീയതി 280 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ സ്വർണവില 360 രൂപ കൂടിയിരുന്നു. ഇനി സംസ്ഥാനത്തെ സ്വർണവിലയിൽ ചാഞ്ചാട്ടത്തിന് സാധ്യതയെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

ഇന്നത്തെ സ്വർണവില

ഇന്ന് ഏപ്രിൽ 25ന് ഒരു ഗ്രാം സ്വർണത്തിന് കുറഞ്ഞത് 35 രൂപയാണ്. പവന് രേഖപ്പെടുത്തിയ ഇടിവ് 280 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയ വില 6,625 രൂപയാണ്. പവന്റെ വില 53,000 രൂപ.

*മേൽ പറഞ്ഞ വില ഒരു സൂചകം മാത്രമാണ്. ഈ നിരക്കിനൊപ്പം ജിഎസ്ടി, ടിഡിഎസ് തുടങ്ങിയ മറ്റ് നികുതി ഉൾപ്പെടുത്തിട്ടില്ല. ഈ നികുതികൾക്കൊപ്പം പണിക്കൂലിയും ചേരമ്പോൾ സ്വർണവില മുകളിൽ നൽകിയതിൽ നിന്നും വർധിക്കുന്നതാണ്. കൃത്യമായ സ്വർണവില എത്രയാണെന്ന് അറിയാൻ ജ്യൂവലറി സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.

നേരത്തെ അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ആയിരുന്നു ആഗോളതലത്തിൽ സ്വർണവില കുത്തനെ ഉയർന്നത്. ഇത് രാജ്യത്തെ സ്വർണവില കുത്തനെ ഉയരാൻ ഇടയാക്കി. തുടർന്ന് സ്വർണവിലയുടെ റെക്കോർഡ് നിരക്കുകൾ പല തവണ ഭേദിക്കപ്പെടുകയും ചെയ്തു. ഏറ്റവും ഒടുവിൽ മധ്യേഷൻ രാജ്യങ്ങളായ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷവും സ്വർണവില ഉയരുന്നതിന് കാരണമായി.

അതേസമയം കഴിഞ്ഞ ആഴ്ച കുത്തനെ ഉള്ള വില വർധനയിൽ നിന്നും ആശ്വാസമാണ് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്കുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രമായി സ്വർണവിലയിൽ രേഖപ്പെടുത്തിയത് 1120 രൂപയുടെ ഇടിവാണ്.

ഇന്നത്തെ വെള്ളി വില

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയും കുറഞ്ഞു. ഇത് തുടർച്ചയായി നാലാം ദിവസമാണ് സംസ്ഥാനത്ത് വെള്ളിയുടെ നിരക്കിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 40 പൈസയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 86 രൂപയാണ്.

Follow Us