SIP: 1,000 രൂപ വീതം നിക്ഷേപിച്ചോളൂ; 20 വര്‍ഷം കഴിഞ്ഞാല്‍ എസ്‌ഐപി ഇത്ര നല്‍കും

See How Much You Can Grow 1,000 Monthly SIP: എല്ലാ ഫണ്ടുകളിലും ഒരുപോലെ നിക്ഷേപം നടത്തുന്നത് അത്ര നല്ലകാര്യമല്ല. മുന്‍വര്‍ഷങ്ങളിലെ പ്രകടനം, ആസ്തി, നേട്ടം തുടങ്ങി വിവിധ ഘടകങ്ങള്‍ പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം വേണം മ്യൂച്വല്‍ ഫണ്ടുകളില്‍ പണം നിക്ഷേപിക്കാന്‍.

SIP: 1,000 രൂപ വീതം നിക്ഷേപിച്ചോളൂ; 20 വര്‍ഷം കഴിഞ്ഞാല്‍ എസ്‌ഐപി ഇത്ര നല്‍കും

എസ്‌ഐപി

Published: 

24 Feb 2026 | 03:02 PM

മ്യൂച്വല്‍ ഫണ്ടുകളുടെ ഭാഗമായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളില്‍ (എസ്‌ഐപി) നിക്ഷേപിക്കുന്നവര്‍ നിരവധിയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണം സമ്പാദിക്കാന്‍ മികച്ചൊരു മാര്‍ഗമാണ് എസ്‌ഐപി. ഓരോ ചെറിയ നിക്ഷേവും നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് വലിയ നേട്ടമാകും. പ്രതിദിനം, ആഴ്ചയില്‍, മാസത്തില്‍, ആറ് മാസത്തില്‍, വര്‍ഷത്തില്‍ എന്നിങ്ങനെ വ്യത്യസ്ത കാലയളവുകളില്‍ നിങ്ങള്‍ക്ക് ഇവിടെ പണം നിക്ഷേപിക്കാനാകും. പല ഫണ്ടുകളും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാനുള്ള ഓപ്ഷനും മുന്നോട്ട് വെക്കുന്നുണ്ട്.

എന്നാല്‍ എല്ലാ ഫണ്ടുകളിലും ഒരുപോലെ നിക്ഷേപം നടത്തുന്നത് അത്ര നല്ലകാര്യമല്ല. മുന്‍വര്‍ഷങ്ങളിലെ പ്രകടനം, ആസ്തി, നേട്ടം തുടങ്ങി വിവിധ ഘടകങ്ങള്‍ പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം വേണം മ്യൂച്വല്‍ ഫണ്ടുകളില്‍ പണം നിക്ഷേപിക്കാന്‍. മുടങ്ങാതെ നിങ്ങള്‍ നടത്തുന്ന നിക്ഷേപത്തിന് എത്ര രൂപ വരെ നേട്ടം ലഭിക്കുമെന്ന് നോക്കാം.

എത്ര തിരികെ ലഭിക്കും?

അച്ചടക്കത്തോടെയും ക്ഷമയോടെയുമുള്ള നിക്ഷേപമാണ് എസ്‌ഐപിക്ക് അനുയോജ്യം. ഇത്തരത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ കോടികള്‍ മൂലധനം സൃഷ്ടിക്കാന്‍ കഴിയും. ദീര്‍ഘകാലത്തേക്ക് പതിവായി നിക്ഷേപിക്കുകയാണെങ്കില്‍, മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് ശരാശി 12 ശതമാനം വരുമാനം പ്രതീക്ഷിക്കാം.

എല്ലാ മാസവും 3,000 രൂപ എസ്‌ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 20 വര്‍ഷത്തിന് ശേഷം, 12 ശതമാനം വരുമാനം ലഭിച്ചാല്‍ ആകെ 27.59 ലക്ഷം രൂപയുടെ മൂലധനം ലഭിക്കും. 20.39 രൂപയുടെ ലാഭമാണ് ഇവിടെ ലഭിക്കുന്നത്. 20 വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ആകെ നിക്ഷേപം 7.20 ലക്ഷം രൂപയാണ്.

Also Read: PM Kisan Nidhi Yojana: നാല് മാസത്തിലൊരിക്കൽ 2000 രൂപ; ഇത്തവണ തുക എപ്പോൾ ലഭിക്കും?

പ്രതിമാസം 2,000 രൂപ നിക്ഷേപിച്ചാല്‍ 20 വര്‍ഷത്തിന് ശേഷം 12 ശതമാനം വരുമാനിരക്കില്‍ ആകെ കോര്‍പ്പസ് 18.39 ലക്ഷം. ആകെ ലാഭം 13.59 ലക്ഷം. നിക്ഷേപം 4.80 ലക്ഷം രൂപയും.

1,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 20 വര്‍ഷത്തിന് ശേഷം, 9.19 ലക്ഷം രൂപയാണ് ആകെ ഉണ്ടാകുക. ഇതില്‍ 6.79 ലക്ഷം രൂപ ലാഭമായി കിട്ടുന്നതാണ്. ഇക്കാലയളവില്‍ നിങ്ങള്‍ നടത്തുന്ന ആകെ നിക്ഷേപം 2.40 ലക്ഷം രൂപയായിരിക്കും.

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ