AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

SIP: 11,000 രൂപ 1 കോടിയാക്കണോ? 11x12x20 SIP ഫോര്‍മുല പിന്തുടരാം, കോടീശ്വരനാകാന്‍ ഇത്ര വര്‍ഷം മതി

Build Over Rs 1 Crore With Rs 11,000 Monthly SIP Using the 11x12x20 Formula: മ്യൂച്വല്‍ ഫണ്ടുകളില്‍ നിശ്ചിത തവണകളായി നിക്ഷേപം നടത്തുന്ന രീതിയാണ് എസ്‌ഐപി. ഓരോരുത്തരുടെയും സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിക്ഷേപം നടത്താന്‍ സാധിക്കും. ഈ നിക്ഷേപങ്ങള്‍ താത്കാലികമായി നിര്‍ത്താനോ പിന്‍വലിക്കാനോ സാധിക്കുന്നതാണ്.

SIP: 11,000 രൂപ 1 കോടിയാക്കണോ? 11x12x20 SIP ഫോര്‍മുല പിന്തുടരാം, കോടീശ്വരനാകാന്‍ ഇത്ര വര്‍ഷം മതി
പ്രതീകാത്മക ചിത്രം Image Credit source: David Talukdar/Moment/Getty Images
Shiji M K
Shiji M K | Published: 13 Jul 2026 | 11:19 AM

മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെന്‍സ്റ്റ്‌മെന്റ് പ്ലാനുകളില്‍ (എസ്‌ഐപി) നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുണ്ടോ? എന്നാല്‍ എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ്, നിക്ഷേപ ഫോര്‍മുലകളെ കുറിച്ച് ധാരണയുണ്ടാക്കി എടുക്കുന്നത് വളരെ നല്ലതാണ്. ഒട്ടനവധി ഫോര്‍മുലകളാണ് എസ്‌ഐപി നിക്ഷേപവുമായി ബന്ധപ്പെട്ടുള്ളത്. ദീര്‍ഘകാല എസ്‌ഐപി പ്ലാന്‍ എങ്ങനെ രൂപപ്പെടുത്തണമെന്ന് ധാരണയില്ലാത്തവര്‍ക്ക് ഈ ഫോര്‍മുലകള്‍ ഗുണം ചെയ്യും. നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് എന്താണ് എസ്‌ഐപി എന്നും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മനസിലാക്കാം.

എന്താണ് എസ്‌ഐപി?

മ്യൂച്വല്‍ ഫണ്ടുകളില്‍ നിശ്ചിത തവണകളായി നിക്ഷേപം നടത്തുന്ന രീതിയാണ് എസ്‌ഐപി. ഓരോരുത്തരുടെയും സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിക്ഷേപം നടത്താന്‍ സാധിക്കും. ഈ നിക്ഷേപങ്ങള്‍ താത്കാലികമായി നിര്‍ത്താനോ പിന്‍വലിക്കാനോ സാധിക്കുന്നതാണ്.

കോമ്പൗണ്ടിങ്ങിന്റെ ശക്തി, ലോക്ക് ഇന്‍ പിരീഡ് ഇല്ല തുടങ്ങി ഒട്ടനവധി നേട്ടങ്ങളാണ് എസ്‌ഐപി വാഗ്ദാനം ചെയ്യുന്നത്. നിങ്ങള്‍ നിക്ഷേപിച്ച തുകയുടെ പലിശയ്ക്കും പലിശ ലഭിക്കുന്ന രീതിയാണ് കോമ്പൗണ്ടിങ്. പ്രതിമാസം 100 രൂപയില്‍ പോലും നിങ്ങള്‍ക്ക് എസ്‌ഐപി നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുന്നതാണ്. എസ്‌ഐപിയില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല.

എന്താണ് 11x12x20 ഫോര്‍മുല?

ഒരു നിക്ഷേപകനെ 20 വര്‍ഷത്തിനുള്ളില്‍ ഒരു കോടി രൂപയില്‍ കൂടുതല്‍ സമാഹരിക്കാന്‍ സഹായിക്കുന്ന തന്ത്രമാണിത്. 11 എന്നത് എസ്‌ഐപിയിലെ പ്രതിമാസ നിക്ഷേപത്തെയാണ് സൂചിപ്പിക്കുന്നത്. അതായത്, പ്രതിമാസം 11,000 രൂപ വീതം നിങ്ങള്‍ നിക്ഷേപം നടത്തണം. 12 എന്നത് വാര്‍ഷിക റിട്ടേണ്‍ നിരക്കാണ്, 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. 20 എന്നത് എത്ര വര്‍ഷം നിക്ഷേപം നടത്തും എന്നതിന്റെ എണ്ണമാണ്.

Also Read: SIP: മ്യൂച്വല്‍ ഫണ്ട് റിട്ടേണ്‍ ഇല്ലാതാകും; എസ്‌ഐപിയില്‍ ഈ തെറ്റ് ചെയ്യാതിരിക്കൂ

എത്ര രൂപ വരെ നേടാനാകും?

ഒരാള്‍ 20 വര്‍ഷത്തേക്ക് എസ്‌ഐപിയില്‍ എല്ലാ മാസവും 11,000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ ആകെ 26,40,000 രൂപയായിരിക്കും നിക്ഷേപം. 12 ശതമാനമാണ് വാര്‍ഷിക വളര്‍ച്ചയെങ്കില്‍ 20 വര്‍ഷത്തിനുള്ളില്‍ കണക്കാക്കിയ മൂലധന നേട്ടം ഏകദേശം 74,78,431 രൂപയാണ്. അങ്ങനെയെങ്കില്‍ 20 വര്‍ഷത്തിന് നിങ്ങള്‍ക്ക് 1,01,18,431 രൂപ ലഭിക്കുന്നതാണ്. എന്നാല്‍ ലഭിക്കുന്ന നേട്ടത്തിന് അനുസരിച്ച് തുകയില്‍ മാറ്റം സംഭവിച്ചേക്കാം.

  • പ്രതിമാസ നിക്ഷേപം- 11,000 രൂപ
  • ആകെ നിക്ഷേപം- 20 വര്‍ഷത്തിനുള്ളില്‍ 26,40,000 രൂപ
  • കണക്കാക്കിയ മൂലധന നേട്ടം- 74,78,431 രൂപ
  • ആകെ ലഭിച്ച തുക- 1,01,18,431 രൂപ

എന്നാല്‍ സ്റ്റെപ്പ് അപ്പ് എസ്‌ഐപി ഉപയോഗിച്ചുകൊണ്ട് നിങ്ങള്‍ക്ക് വര്‍ഷത്തിലോ അല്ലെങ്കില്‍ മാസത്തിലോ എസ്‌ഐപി നിക്ഷേപം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. കൂടുതല്‍ വരുമാനം ലഭിക്കുന്ന മാസങ്ങളില്‍ നിക്ഷേപത്തുക വര്‍ധിപ്പിച്ചാല്‍ വളരെ പെട്ടെന്ന് തന്നെ ഒരു കോടിയെന്ന ലക്ഷ്യം നേടിയെടുക്കാന്‍ സാധിക്കും. അല്ലാത്തപക്ഷം, പ്രതിവര്‍ഷമോ അല്ലെങ്കില്‍ പ്രതിമാസമോ നിക്ഷേപത്തില്‍ 1,000 രൂപയുടെ എങ്കിലും വര്‍ധനവ് നിക്ഷേപത്തില്‍ വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. ചെറിയ തുകയില്‍ പോലും വരുത്തുന്ന വര്‍ധനവ് ഭാവിയില്‍ വലിയ തുക സമാഹരിക്കാന്‍ നിങ്ങളെ സഹായിക്കും.

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

English Summary

The 11x12x20 SIP formula is a simple investment approach that involves investing Rs 11,000 every month for 20 years. Assuming long-term market-linked returns, the investment has the potential to grow to more than Rs 1 crore. Here’s how the formula works and the estimated maturity amount.

Follow Us