Dubai Business: ദുബായിൽ പണി എടുത്ത് കഷ്ടപ്പെടുന്നവരാണോ? സൈഡായി ഇങ്ങനെ ചെയ്തുനോക്കൂ…രക്ഷപ്പെടും
E-Commerce Business in Dubai: ശമ്പളം കൊണ്ട് മാത്രം മാസച്ചെലവ് തള്ളിനീക്കാൻ അല്പം പ്രയാസമാണ്. എന്നാൽ നിങ്ങളുടെ ഒഴിവുസമയങ്ങൾ ബുദ്ധിപരമായി വിനിയോഗിച്ചാൽ ജോലിയോടൊപ്പം തന്നെ മികച്ച രീതിയിൽ പണം സമ്പാദിക്കുവാൻ നിങ്ങൾക്ക് കഴിയും. പ്രവാസികൾക്ക് ചെയ്തുനോക്കാവുന്ന ഒരു ബിസിനസ് ഐഡിയ അറിഞ്ഞാലോ...

പ്രതീകാത്മക ചിത്രം
ജീവിതത്തിലെ ദാരിദ്രവും കഷ്ടപ്പാടും കാരണം പ്രവാസികളായി മാറിയ നിരവധി പേരുണ്ട്. നല്ലൊരുഭാഗം മലയാളികളും ദുബായ് പോലുള്ളയിടത്ത് ജോലി ചെയ്യുന്നവരാണ്. എന്നാൽ, ശമ്പളം കൊണ്ട് മാത്രം മാസച്ചെലവ് തള്ളിനീക്കാൻ അല്പം പ്രയാസമാണ്. എന്നാൽ നിങ്ങളുടെ ഒഴിവുസമയങ്ങൾ ബുദ്ധിപരമായി വിനിയോഗിച്ചാൽ ജോലിയോടൊപ്പം തന്നെ മികച്ച രീതിയിൽ പണം സമ്പാദിക്കുവാൻ നിങ്ങൾക്ക് കഴിയും. പ്രവാസികൾക്ക് ചെയ്തുനോക്കാവുന്ന ഒരു ബിസിനസ് ഐഡിയ അറിഞ്ഞാലോ…
ഇ- കൊമേഴ്സ് ബിസിനസ്
ദുബായിൽ ഏറ്റവുമധികം വിജയിക്കാൻ സാധ്യതയുള്ള ഒരു സൈഡ് ബിസിനസ് ആണ് ഇ – കൊമേഴ്സ്. ഇന്റർനെറ്റ് വഴിയുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും വാങ്ങലിനെയും വിൽപ്പനയെയുമാണ് ഇ – കൊമേഴ്സ് കൊണ്ട് അർത്ഥമാക്കുന്നത്. നേരിട്ട് കടയിൽ പോകാതെ തന്നെ ഇന്റർനെറ്റിന്റെ സഹായത്തോടെ ഷോപ്പിങ് ചെയ്യാൻ സാധിക്കുന്നു.
ഇ – കൊമേഴ്സ് ഒരു ബിസിനസായി തുടങ്ങാവുന്നതാണ്. വളരെ ചെറിയ നിക്ഷേപത്തിൽ തുടങ്ങാനും ലോകത്തെവിടെയുമുള്ള ഉപഭോക്താക്കളിലേക്ക് എത്താനും സാധിക്കും. ആദ്യം നിങ്ങൾ വിൽക്കാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നം തിരഞ്ഞെടുക്കുക. എല്ലാ സാധനങ്ങളും വിൽക്കുന്നതിന് പകരം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
ALSO READ: വിധവകൾക്ക് പ്രതിമാസം 1,000 രൂപ, അപേക്ഷിക്കേണ്ടത് എങ്ങനെ?
ഉൽപ്പന്നം എവിടെ നിന്ന് ലഭിക്കും എന്നതാണ് അടുത്ത ഘട്ടം. മൂന്ന രീതിയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാം. ആദ്യത്തേത് നിങ്ങൾ ഉണ്ടാക്കുന്ന സാധനങ്ങൾ നേരിട്ട് വിൽക്കാം എന്നതാണ്. ക്രാഫ്റ്റ്, ഫുഡ് ഐറ്റംസ് ഒക്കെ ഇതിൽപ്പെടും. രണ്ടാമത്തെ രീതി മൊത്തക്കച്ചവടക്കാരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി വിൽക്കാമെന്നതാണ്. സാധനങ്ങൾ സ്റ്റോക്ക് ചെയ്യാതെ, ഓർഡർ ലഭിക്കുമ്പോൾ മാത്രം സപ്ലയറോട് അയക്കാൻ പറയുന്ന രീതിയും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
പ്ലാന്റ്ഫോമും ദുബായ് നിയമവും
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയിൽ സെല്ലറായും രജിസ്റ്റർ ചെയ്യാം. അതുമല്ലെങ്കിൽ ഷോപ്പിഫൈ, വൂകൊമേഴ്സ് എന്നിവ ഉപയോഗിച്ച് സ്വന്തം ബ്രാൻഡിൽ വെബ്സൈറ്റ് തുടങ്ങാവുന്നതുമാണ്. സാധനങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കാൻ Aramex, DHL, Fetchr തുടങ്ങിയ കൊറിയർ കമ്പനികളുമായി കരാറിൽ ഏർപ്പെടാവുന്നതാണ്.
അതേസമയം ബിസിനസ് തുടങ്ങുമ്പോൾ യുഎഇയിലെ നിമയങ്ങൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ശരിയായ ലൈസൻസ് തിരഞ്ഞെടുക്കണം. ഫ്രീ സോൺ, മെയിൻ ലാൻഡ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ലൈസൻസാണ് ഉള്ളത്. ദുബായിൽ ഇപ്പോൾ ‘ഇ-ട്രേഡർ’ ലൈസൻസ് വളരെ ജനപ്രിയമാണ്.