AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

EPFO Interest Rate: പിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.25% പലിശ; ഈ വര്‍ഷവും മാറ്റമില്ല

Employees Provident Fund Interest Rate: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനത്തിലായിരുന്നു പലിശ. ദുര്‍ബലമായ വിപണി സാഹചര്യങ്ങളെ തുടര്‍ന്നാണ് പലിശ നിരക്കില്‍ ഇപിഎഫ്ഒ മാറ്റം വരുത്താത്തത്.

EPFO Interest Rate: പിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.25% പലിശ; ഈ വര്‍ഷവും മാറ്റമില്ല
ഇപിഎഫ്ഒ Image Credit source: TV9 Network
Shiji M K
Shiji M K | Updated On: 03 Mar 2026 | 03:14 PM

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 2025-26 സാമ്പത്തിക വര്‍ഷത്തിലും പിഎഫ് നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്കില്‍ മാറ്റമില്ല. 8.25 ശതമാനം പലിശയാണ് ഈ വര്‍ഷവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. 31 കോടി രൂപ സമാഹരിച്ച സമ്പാദ്യപദ്ധതിയുടെ പലിശ നിരക്ക് ഇത് മൂന്നാം വര്‍ഷമാണ് മാറ്റമില്ലാതെ തുടരുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിരുന്ന 8.15 ശതമാനത്തില്‍ നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തിലാണ് 8.25 ലേക്ക് പലിശ ഉയര്‍ത്തിയത്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനത്തിലായിരുന്നു പലിശ. ദുര്‍ബലമായ വിപണി സാഹചര്യങ്ങളെ തുടര്‍ന്നാണ് പലിശ നിരക്കില്‍ ഇപിഎഫ്ഒ മാറ്റം വരുത്താത്തത്.

ഇപിഎഫ്ഒ ശക്തമായ സാമ്പത്തിക അച്ചടക്കം പാലിച്ചു. പലിശ കൃത്യമായി നല്‍കുന്നതില്‍ വീഴ്ചവരുത്താതെ വരുമാനം ഉറപ്പാക്കിക്കൊണ്ട്, വിരമിക്കല്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിലൂടെ കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യുന്നു, തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് തീരുമാനം. പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത്.

പിഎഫില്‍ ഏകദേശം 7.5 കോടി സജീവ അംഗങ്ങളും ഏകദേശം 30 ലക്ഷം കോടി രൂപയുടെ മൂലധനവുമുണ്ട്. സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ഓഹരികള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍ എന്നിവയിലാണ് ഈ തുക നിക്ഷേപിച്ചിരിക്കുന്നത്. ഡിസംബര്‍ 31 വരെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ വഴി ഏകദേശം 88 ശതമാമം സര്‍ക്കാര്‍ ബോണ്ടുകളിലും 10.6 ശതമാനം ഇക്വിറ്റികളിലും നിക്ഷേപം നടന്നിട്ടുണ്ട്.

Also Read: 8th Pay Commission: സർക്കാർ ജീവനക്കാർക്ക് കോളടിച്ചു, റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നു; ഇത്തവണ ഫിറ്റ്‌മെന്റ് ഫാക്ടർ എത്രയാകും?

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെ, ഇപിഎഫ്ഒയുടെ വരുമാനം 1.4 ലക്ഷം കോടി രൂപയിലധികമായിരിക്കും എന്നാണ് വിലയിരുത്തല്‍. നിശ്ചിത പലിശ നിരക്കില്‍ 944 കോടി വരുമാന കമ്മിയും ഉണ്ടാകും.

Follow Us