Kerala Gold Rate: ആഭരണപ്രേമികള്‍ക്ക് ആശ്വസിക്കാം; സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്‌

Kerala Gold and Silver Price 22-01-2026: കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില എത്രയായിരിക്കുമെന്ന് ഉറ്റനോക്കുകയാണ് ആഭരണപ്രേമികള്‍. ജൂണ്‍ നാലിന് ശേഷം ഒരു ദിവസം പോലും പവന് ഒരു ലക്ഷം രൂപയില്‍ താഴെ പോയിട്ടില്ല. ഇന്നത്തെ സ്വര്‍ണ, വെള്ളി വിലകള്‍ പരിശോധിക്കാം.

Kerala Gold Rate: ആഭരണപ്രേമികള്‍ക്ക് ആശ്വസിക്കാം; സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്‌

Kerala Gold Rate Today

Updated On: 

22 Jan 2026 | 09:44 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. 1,13,160 രൂപയാണ് ഇന്ന് പവന്റെ നിരക്ക്. 1680 രൂപയാണ് ഇന്ന് കുറഞ്ഞത്. 1,14,840 രൂപയായിരുന്നു മുന്‍നിരക്ക്. ഗ്രാമിന് 14,145 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ മൂന്ന് തവണയാണ് നിരക്കില്‍ മാറ്റം വന്നത്. ജനുവരി 21 ന് രാവിലെ പവന് 1,13,520 രൂപയായിരുന്നു നിരക്ക്. ഉച്ചയായപ്പോഴേക്കും അത് സര്‍വകാല റെക്കോഡിലെത്തി. 1,15,320 രൂപയായിരുന്നു വില. എന്നാല്‍ വൈകുന്നേരമായപ്പോഴേക്കും നേരിയ ഇടിവുണ്ടായി. 1,14,840 രൂപയായിരുന്നു ആ സമയത്തെ നിരക്ക്.

ഈ മാസം ജനുവരി അഞ്ചിനാണ് നിരക്ക് ഒരു ലക്ഷം കടന്നത്. പിന്നീട് ഒരു തവണ പോലും വില ഒരു ലക്ഷത്തിന് താഴെ പോയിട്ടില്ല. സമീപനാളുകളില്‍ നിരക്ക് കണ്ട് ഞെട്ടുന്നതാണ് ആഭരണപ്രേമികളുടെ ശീലം. സാധാരണക്കാര്‍ക്ക് സ്വര്‍ണം കിട്ടാക്കനിയാകുന്ന സ്ഥിതിവിശേഷമാണ്.

രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഗ്രീന്‍ലാന്‍ഡ് വിഷയത്തെച്ചൊല്ലി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ തീരുവ ഏര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെല്ലുവിളിയാണ് ഒടുവിലത്തെ പ്രശ്‌നം. ട്രംപിനെതിരെ യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.

Also Read: Budget 2026: സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്…; 2026ലെ ബജറ്റില്‍ പ്രതീക്ഷകളേറെയാണ്‌

അന്താരാഷ്ട്ര രംഗത്ത് വ്യാപാര യുദ്ധം പിടിമുറുക്കുന്നത് ഇനിയും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകും. പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ അത് സ്വര്‍ണവിലയില്‍ ഇനിയും കാര്യമായി പ്രതിഫലിക്കും.

ഇതിനൊപ്പം യുഎസ് ഫെഡ് റിസര്‍വ് അടിസ്ഥാന പരിശ നിരക്ക് കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തിയാര്‍ജ്ജിച്ചതും തിരിച്ചടിയാണ്. അടുത്തകാലത്തൊന്നും സ്വര്‍ണവിലയില്‍ വലിയ കുറവുണ്ടാകുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. നേരിയ ഇടിവുകള്‍ക്ക് മാത്രമാണ് നിലവില്‍ സാധ്യത.

 

Loading...
Unable to load recommendations.
Follow Us
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്