AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Personal Finance: 4.7 കോടി രൂപയുമായി 45ാം വയസില്‍ വിരമിച്ചു; അമ്മാവന്റെ സാമ്പത്തിക വിജയ കാരണം വെളിപ്പെടുത്തി അനന്തരവന്‍

Mutual Funds Investment: സ്ഥിരതയും നേരത്തെയുമുള്ള നിക്ഷേപം മാത്രമാണ് അമ്മാവന്റെ സാമ്പത്തിക വിജയത്തിന് കാരണമെന്നാണ് അനന്തരവന്‍ പറയുന്നത്. എന്റെ അമ്മാവന് ഒരിക്കലും മിന്നുന്ന ജോലി ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു ബിസിനസ് കെട്ടിപ്പടുത്തിട്ടില്ല.

Personal Finance: 4.7 കോടി രൂപയുമായി 45ാം വയസില്‍ വിരമിച്ചു; അമ്മാവന്റെ സാമ്പത്തിക വിജയ കാരണം വെളിപ്പെടുത്തി അനന്തരവന്‍
പ്രതീകാത്മക ചിത്രം Image Credit source: Linka A Odom/Getty Images Creative
shiji-mk
Shiji M K | Published: 13 Jul 2025 09:54 AM

ഉയര്‍ന്ന ശമ്പളമോ ബിസിനസോ സ്‌റ്റോക്ക് ട്രേഡിങ്ങോ ഇല്ലാതെ 4.7 കോടി രൂപ സമ്പാദ്യമുണ്ടാക്കിയ ഒരാളുടെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയാകുന്നത്. 4.7 കോടി രൂപയുമായി 45 വയസില്‍ വിരമിച്ചു എന്ന തലക്കെട്ടോടെയാണ് റെഡ്ഡിറ്റില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അമ്മാവന്റെ സമ്പാദ്യത്തെ കുറിച്ച് അനന്തരവനാണ് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്.

സ്ഥിരതയും നേരത്തെയുമുള്ള നിക്ഷേപം മാത്രമാണ് അമ്മാവന്റെ സാമ്പത്തിക വിജയത്തിന് കാരണമെന്നാണ് അനന്തരവന്‍ പറയുന്നത്. എന്റെ അമ്മാവന് ഒരിക്കലും മിന്നുന്ന ജോലി ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു ബിസിനസ് കെട്ടിപ്പടുത്തിട്ടില്ല. ഒരിക്കലും ഓഹരി വ്യാപാരം നടത്തിയിട്ടില്ല. മാന്യമായ ശമ്പളം ശമ്പളം ലഭിക്കുന്ന വിരസമായ ജോലി മാത്രമാണ് ഉണ്ടായിരുന്നത്, റെഡ്ഡിറ്റില്‍ അദ്ദേഹം കുറിച്ചു.

1998 ല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എന്നത് ആളുകള്‍ക്ക് അത്ര സുപരിചിതമല്ലാത്ത കാലത്ത് തന്നെ അദ്ദേഹം 10,000 രൂപയില്‍ നിക്ഷേപം ആരംഭിച്ചു. അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു. ഒടുവില്‍ അദ്ദേഹം 500 രൂപയുടെ എസ്‌ഐപി ആരംഭിച്ചു. വരുമാനം വര്‍ധിച്ചതോടെ തുക ക്രമാനുഗതമായി വര്‍ധിപ്പിച്ചു. 2010 ആയപ്പോഴേക്ക് അദ്ദേഹം പ്രതിമാസം 20,000 രൂപ നിക്ഷേപിക്കാന്‍ തുടങ്ങിയെന്നും പോസ്റ്റില്‍ പറയുന്നു.

Also Read: Kerala Gold Rate: സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ടോ? ഏറ്റവും ഉയര്‍ന്ന നിരക്ക് തുടരുമെന്ന് റിപ്പോര്‍ട്ട്

എന്നാല്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ജീവിച്ച രീതിയാണ്. ആഡംബര അപ്പാര്‍ട്ട്‌മെന്റില്ല, ആഡംബര കാറുകളില്ല, കേരളത്തില്‍ അവധിക്കാല ആഘോഷം മാത്രം. 30 വര്‍ഷത്തിലേറെയായി അദ്ദേഹം ഒരേ 2 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. ജീവിതത്തിന്റെ ഭൂരിഭാഗവും ഒരു സ്‌കൂട്ടറില്‍ സഞ്ചരിച്ചു. വിരമിച്ചതിന് ശേഷം ഇപ്പോള്‍ അദ്ദേഹവും ഭാര്യയും യാത്രകള്‍ നടത്തുന്നുവെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.