Kerala Gold Rate: ട്രംപിന്റെ ‘ഇരട്ടച്ചതി’ തലവേദനയായില്ല, സ്വര്‍ണവിലയില്‍ വലിയ ആശ്വാസം
Kerala Gold Price Today 9th July 2025 Details: യുഎസുമായി ധാരണയിലെത്താത്ത രാജ്യങ്ങള്‍ക്ക് എതിരെ ഓഗസ്റ്റ് ഒന്ന് മുതല്‍ പകരച്ചുങ്കം നടപ്പാക്കുമെന്നാണ് യുഎസ് പ്രസിഡന്റിന്റെ ഭീഷണി. ചില രാജ്യങ്ങള്‍ അമേരിക്കയുമായി സമവായത്തിലെത്തിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ചര്‍ച്ച തുടരുന്നു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് 72,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 72,480 രൂപയായിരുന്നു വില. ഒറ്റയടിക്ക് 480 രൂപ കുറഞ്ഞത് ആഭരണപ്രേമികള്‍ക്ക് വലിയ ആശ്വാസമാണ് പകരുന്നത്. 9000 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ നിരക്ക്. മുന്‍നിരക്കില്‍ നിന്നും 60 രൂപ കുറഞ്ഞു. ഇന്നലെ പവന് 400 രൂപയാണ് വര്‍ധിച്ചത്. പല കാരണങ്ങളായിരുന്നു ഇതിന് പിന്നില്‍. ട്രംപിന്റെ രണ്ട് തീരുമാനങ്ങളായിരുന്നു ഇതില്‍ പ്രധാനം, താരിഫ് നയവും, യുക്രൈന് ആയുധങ്ങള്‍ നല്‍കാനുള്ള തീരുമാനവും.
താരിഫ് വിഷയത്തില്‍ സമവായമുണ്ടാകുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടം നിലപാട് കടുപ്പിച്ചത്. വിവിധ രാജ്യങ്ങള്‍ക്കുമേല്‍ വന്‍ ഇറക്കുമതി തീരുവയാണ് പ്രഖ്യാപിച്ചത്. യുക്രൈന്‍-റഷ്യ സംഘര്‍ഷം കൂടുതല്‍ ശക്തി പ്രാപിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. യുക്രൈന് കൂടുതല്‍ ആയുധം നല്‍കുമെന്ന യുഎസ് നിലപാടും തിരിച്ചടിയായി. യുക്രൈന് കൂടുതല്‍ ആയുധം നല്‍കില്ലെന്ന മുന്‍നയത്തില്‍ നിന്നാണ് ട്രംപ് പിന്നാക്കം പോയത്. ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനുനേരെ ഹൂതികള്‍ നടത്തിയ ആക്രമണവും തിരിച്ചടിയായി. സംഘര്‍ഷങ്ങള്‍ കരുത്താര്‍ജ്ജിക്കുന്നത് സ്വര്‍ണവില വര്‍ധനവിന് അനുകൂല ഘടകമാണ്.
യുഎസ് ഫെഡറല്‍ റിസര്‍വ് (കേന്ദ്രബാങ്ക്) സ്വീകരിക്കുന്ന നിലപാടുകളും നിര്‍ണായകമാകും. അടിസ്ഥാന പരിശനിരക്കുകള്‍ കുറച്ചാല്‍ അതും സ്വര്‍ണവില കുതിക്കാന്‍ കാരണമാകും. അടിസ്ഥാന പരിശനിരക്ക് കുറച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര സ്വര്‍ണനിരക്ക്, മുംബൈ വിപണിനിരക്ക്, സ്വര്‍ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ ഈടാക്കുന്ന തുക തുടങ്ങിയ വിവിധ ഘടകങ്ങള്‍ കേരളത്തിലെ സ്വര്‍ണവില നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. ഡോളര്‍-രൂപ വിനിമയ നിരക്കാണ് മറ്റൊരു പ്രധാന ഘടകം.




ഇനിയെന്ത്?
യുഎസുമായി ധാരണയിലെത്താത്ത രാജ്യങ്ങള്‍ക്ക് എതിരെ ഓഗസ്റ്റ് ഒന്ന് മുതല്‍ പകരച്ചുങ്കം നടപ്പാക്കുമെന്നാണ് യുഎസ് പ്രസിഡന്റിന്റെ ഭീഷണി. ചില രാജ്യങ്ങള്‍ അമേരിക്കയുമായി സമവായത്തിലെത്തിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ചര്‍ച്ച തുടരുന്നു. ട്രംപിന്റെ പുതിയ പകരച്ചുങ്കം ഭീഷണി ഏഷ്യന്‍ ഓഹരി വിപണികളെയും സമ്മര്‍ദ്ദത്തിലാഴ്ത്തുന്നുണ്ട്. എങ്കിലും ചര്‍ച്ചകള്‍ക്ക് സന്നദ്ധനാണെനന്ന ട്രംപിന്റെ നിലപാട് പ്രതീക്ഷകള്‍ പകരുന്നതാണ്. സമവായമുണ്ടായാല്‍ സ്വര്‍ണവില കുറയും.
Read Also: SIP: ശമ്പളത്തിന്റെ ഒരുഭാഗം മതി 7 കോടിയുണ്ടാക്കാന്‍; എത്ര രൂപ നിക്ഷേപിക്കണം?
ഇതുവരെ
ജൂലൈ രണ്ടിന് രേഖപ്പെടുത്തിയ 72,840 രൂപയാണ് ഈ മാസത്തെ ഇതുവരെയുണ്ടായ(യിരുന്ന) ഉയര്‍ന്ന നിരക്ക്. ജൂലൈ ഒന്നിന് 72160 ആയിരുന്നു പവന്റെ വില. രണ്ടിന് ഇത് 72,520 ആയി വര്‍ധിച്ചു. എന്നാല്‍ ജൂലൈ നാലിന് 72,400 ആയി കുറഞ്ഞത് ആശ്വാസമായെങ്കിലും അഞ്ചിന് 72,480 ആയി വര്‍ധിച്ചു. ഏഴിന് 72080 ആയി കുറഞ്ഞെങ്കിലും ഇന്നലെ 72480 ആയി വര്‍ധിച്ചു.