AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: 2050ല്‍ 10 ലക്ഷം! സ്വര്‍ണവില കുതിച്ചുയരും, ഇപ്പോള്‍ തന്നെ വാങ്ങിക്കോളൂ

2050 Gold Price Prediction: 1 ലക്ഷത്തിന് മുകളിലേക്ക് സ്വര്‍ണവില എത്തുന്നത് 2025ന്റെ അവസാനത്തോടെയാണ്. 2026ല്‍ ആ വിലയില്‍ അല്‍പം ഇടിവ് സംഭവിക്കുമെന്ന് വ്യാപാരികളും ഉപഭോക്താക്കളും കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല.

Gold Rate: 2050ല്‍ 10 ലക്ഷം! സ്വര്‍ണവില കുതിച്ചുയരും, ഇപ്പോള്‍ തന്നെ വാങ്ങിക്കോളൂ
പ്രതീകാത്മക ചിത്രം Image Credit source: Pankaj & Insy Shah/Gulfimages/Getty Images
Shiji M K
Shiji M K | Updated On: 17 Jan 2026 | 08:23 PM

സ്വര്‍ണം പോലെ ഉയര്‍ന്ന നേട്ടം സമ്മാനിക്കുന്ന മറ്റൊരു ലോഹമിന്നില്ല. ദീര്‍ഘകാല നിക്ഷേപങ്ങളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് സ്വര്‍ണമുള്ളത്. വെള്ളിവിലയില്‍ കാര്യമായ കുതിപ്പ് സംഭവിക്കുന്നുണ്ടെങ്കിലും സ്ഥിരമായ വരുമാനം നല്‍കാന്‍ ചിലപ്പോള്‍ വെള്ളിക്ക് സാധിച്ചേക്കില്ല. എന്നാല്‍ സ്വര്‍ണത്തിന്റെ കാര്യം അങ്ങനെയല്ല, എക്കാലത്തും ഉയര്‍ന്ന മൂല്യം ലഭിക്കുന്ന ലോഹമായി സ്വര്‍ണം തുടരുമെന്ന കാര്യം ഉറപ്പാണ്.

1 ലക്ഷത്തിന് മുകളിലേക്ക് സ്വര്‍ണവില എത്തുന്നത് 2025ന്റെ അവസാനത്തോടെയാണ്. 2026ല്‍ ആ വിലയില്‍ അല്‍പം ഇടിവ് സംഭവിക്കുമെന്ന് വ്യാപാരികളും ഉപഭോക്താക്കളും കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല. പണപ്പെരുപ്പം, സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ സ്വര്‍ണവില ഉയരുന്നതിന് കാരണമാകുന്നു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണവില ഉയരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2025 ആകുമ്പോഴേക്കും സ്വര്‍ണവിലയില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചും പലരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2026 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് ഏകദേശം 1,42,540 രൂപ വിലയുണ്ട്. 22 കാരറ്റ് 10 ഗ്രാമിന് 1,30,660 രൂപയുമുണ്ട്. ആറ് വര്‍ഷത്തിനിടെ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചു. 2020ല്‍ 50,000 രൂപയായിരുന്നു വിലയെങ്കില്‍ നിലവില്‍ 1,42,540 രൂപയാണ്.

2025ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ പ്രതിവര്‍ഷം സ്വര്‍ണം ശരാശരി 10.83 ശതമാനം സിഎജിആര്‍ വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇത് 14.35 ശതമാനമായിരുന്നു. 15 വര്‍ഷത്തിനിടയില്‍ ശരാശരി വരുമാനം ഏകദേശം 12 ശതമാനവും. രൂപയുടെ മൂല്യത്തകര്‍ച്ചയും പണപ്പെരുവും തന്നെയാണ് ഇതിന് പ്രധാന കാരണം. യുഎസ് ഡോളറില്‍ സ്വര്‍ണം പ്രതിവര്‍ഷം ഏകദേശം 5 മുതല്‍ 7 വരെ നിരക്കില്‍ ഉയര്‍ന്നു.

Also Read: Gold Investment: 50% നഷ്ടം സംഭവിച്ചേക്കും! സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കൂ

ചൈന, റഷ്യ, ഇന്ത്യ എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതും സ്വര്‍ണവില സ്വാധീനിക്കുന്നു. ആഗോള പണപ്പെരുപ്പം, ഡോളറിന്റെ തളര്‍ച്ച, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, സാങ്കേതികവിദ്യയിലും ഊര്‍ജ മേഖലയിലുമുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത എന്നിവയും പ്രധാനമാണ്. 2023 ആകുമ്പോഴേക്ക് സ്വര്‍ണം ഔണ്‍സിന് 5,000 ഡോളര്‍ മുതല്‍ 10,000 ഡോളര്‍ വരെ എത്താനിടയുണ്ട്. ഇത് 2050 വരെ തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

2025ല്‍ ചിലപ്പോള്‍ സ്വര്‍ണം ഔണ്‍സിന് 10,000 ഡോളര്‍ കവിഞ്ഞേക്കാ. എന്നാല്‍ 20,000 ഡോളര്‍ വരെ ഉയരാനുള്ള സാധ്യതയും വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നുണ്ട്. 2025 ആകുമ്പോഴേക്ക് സ്വര്‍ണവില നിലവിലെ വിലയില്‍ നിന്ന് 10 മടങ്ങ് വരെ ഉയരാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ സ്വര്‍ണവില ഏകദേശം 10 മുതല്‍ 15 ലക്ഷം വരെ ആയിരിക്കാം. 12 ശതമാനം വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിച്ചാല്‍ 21-22 ലക്ഷമായും വില മാറും.