Kerala Gold Rate: പൊന്ന് വാങ്ങണമെങ്കില്‍ അല്‍പം വിയര്‍ക്കും; ഇന്നത്തെ സ്വര്‍ണവില
One Pavan Gold Rate on August 10 Monday: രാജ്യത്തെ തൊഴില്‍രംഗം നേരിടുന്നത് വന്‍ തകര്‍ച്ചയാണെന്ന് കണക്കുകളില്‍ വ്യക്തമാകുന്നതിനാല്‍, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടുത്തകാലത്തൊന്നും അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ പോകുന്നില്ല. ഇത് യുഎസ് സര്‍ക്കാരിന്റെ ട്രഷറി യീല്‍ഡ് എന്നിവ താഴേക്ക് പതിക്കുന്നതിന് കാരണമായി.

ഇന്നത്തെ സ്വര്‍ണവില
ആഭരണങ്ങള്‍ വാങ്ങിക്കാനായി പോകുന്നുണ്ടോ? എങ്കില്‍ അവസരം പാഴാക്കേണ്ടാ, കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഓഗസ്റ്റ് എട്ടിനും ഒന്‍പതിനും 1,11,720 രൂപയ്ക്കായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പന നടന്നത്. എന്നാല്‍ അവിടെ നിന്നും 280 രൂപ കുറഞ്ഞ് സ്വര്‍ണ നിരക്ക് 1,11,440 ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ കുറഞ്ഞ് 13,930 രൂപയും ഇന്ന് വിലയുണ്ട്. കഴിഞ്ഞ ദിവസം 13,965 രൂപയായിരുന്നു വില.
യുഎസില്‍ സംഭവിക്കുന്ന ഏതൊരു മാറ്റവും ഈ കൊച്ചുകേരളത്തിലും വരുത്തുന്നത് വലിയ ചലനങ്ങളാണ്. കഴിഞ്ഞ മാസം 23,000 പേര്‍ക്കാണ് യുഎസില്‍ തൊഴില്‍ നഷ്ടപ്പെട്ടതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൂടുതലാളുകള്‍ക്ക് അമേരിക്കയില്‍ തൊഴില്‍ ലഭിക്കുമെന്ന് വിദഗ്ധരുടെ പ്രചവനം ഉണ്ടായിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. ജൂണില്‍ വെറും 20,000 പേര്‍ക്കാണ് ജോലി ലഭിച്ചത്, ജൂലൈ മാസത്തോടെ 83,000 പേര്‍ക്കെങ്കിലും ജോലി കിട്ടുമെന്നായിരുന്നു പ്രവചനം.
രാജ്യത്തെ തൊഴില്‍രംഗം നേരിടുന്നത് വന്‍ തകര്‍ച്ചയാണെന്ന് കണക്കുകളില്‍ വ്യക്തമാകുന്നതിനാല്‍, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടുത്തകാലത്തൊന്നും അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ പോകുന്നില്ല. ഇത് യുഎസ് സര്‍ക്കാരിന്റെ ട്രഷറി യീല്‍ഡ് എന്നിവ താഴേക്ക് പതിക്കുന്നതിന് കാരണമായി. യുഎസ് ഡോളര്‍ സൂചികയും 0.33 ശതമാനം ഇടിഞ്ഞ് 99.60 ലേക്കെത്തി.
ഡോളറില്‍ സംഭവിക്കുന്ന തകര്‍ച്ച സ്വര്‍ണത്തിന്മേലുള്ള ഡിമാന്‍ഡ് വര്‍ധിപ്പിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്വര്‍ണത്തിന്റെ വാങ്ങല്‍ നിരക്ക് ഡോളര്‍ തകര്‍ച്ച വഴി ഉണ്ടാകുന്നതാണ്. അവസരം മുതലെടുത്ത് കേന്ദ്ര ബാങ്കുകളും വന്‍തോതില്‍ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കും. ഇതെല്ലാമാണ് സ്വര്‍ണവില ഉയരുന്നതിന് കാരണമാകുന്നത്.
Also Read: Kerala Gold Rate: ചിങ്ങം ഇങ്ങെത്തി, തൊഴിൽ കണക്കിൽ കുതിച്ച് സ്വർണവില; ഇനിയെന്ത്?
ഇവയും നിങ്ങള്‍ നല്‍കണം
സ്വര്‍ണത്തിന്റെ വില മാത്രം നല്‍കിയാല്‍ ഒരിക്കലും നിങ്ങള്‍ക്ക് ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കില്ല. 3 ശതമാനം ജിഎസ്ടി, 3 മുതല്‍ 30 ശതമാനം വരെയുള്ള പണികൂലി, 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയെല്ലാം ചേര്‍ത്തതിന് ശേഷമാണ് ജ്വല്ലറികളില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. അങ്ങനെയങ്കില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നിലവില്‍ ഏകദേശം 1.20 ലക്ഷം രൂപയെങ്കിലും നല്‍കേണ്ടതായി വന്നേക്കാം.
സ്വര്‍ണവില ഇനിയെങ്ങോട്ട്?
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഏതാണ്ട് അവസാനിച്ചുവെന്ന സൂചന സ്വര്‍ണവിലയില്‍ വരുത്തുന്നത് വന്‍ വര്‍ധനവാണ്. വെറും നാല് ദിവസങ്ങള്‍ കൊണ്ട് 5,000 രൂപയ്ക്ക് മുകളിലാണ് ഒരു പവന്‍ സ്വര്‍ണത്തിന് വില ഉയര്‍ന്നത്. ഇനിയും വില വര്‍ധിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് വിദഗ്ധര്‍. ക്രൂഡ് ഓയില്‍ വില താഴേക്കിറങ്ങുന്നത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുകയും വില വര്‍ധിപ്പിക്കുകയും ചെയ്യും.
English Summary
Kerala gold rates witnessed a sharp decline on Monday, August 10. The fall comes amid a significant drop in gold prices in the international market. The global market movement is likely to influence domestic gold prices. Check the latest Kerala gold rate for August 10.