Kerala Gold Rate: ചിങ്ങം ഒന്നിനും പൊന്നില്‍ രക്ഷയില്ലാ; ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on August 17 Monday (Chingam 1): കഴിഞ്ഞ ഏറെകാലമായി ആഗ്രഹിക്കുന്ന സമയത്തൊന്നും സ്വര്‍ണം വാങ്ങിക്കാന്‍ മലയാളികള്‍ക്ക് സാധിക്കാറില്ല. വിലയില്‍ പതിവായി വര്‍ധനവ് സംഭവിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ പൊന്ന് കയറിയത് ആ മാസത്തിലേക്ക് ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ്. ഇതോടെ ആഭരണങ്ങള്‍ വാങ്ങിക്കാമെന്ന മോഹം മലയാളികള്‍ ഏകദേശം ഉപേക്ഷിച്ചു.

Kerala Gold Rate: ചിങ്ങം ഒന്നിനും പൊന്നില്‍ രക്ഷയില്ലാ; ഇന്നത്തെ സ്വര്‍ണവില

ഇന്നത്തെ സ്വര്‍ണവില

Updated On: 

17 Aug 2026 | 09:37 AM

സ്വര്‍ണവിലയില്‍ ഗംഭീര വര്‍ധനവ്, ചിങ്ങം ഒന്നിന് മലയാളികളെ തേടിയെത്തിയിരിക്കുന്നത് അത്ര സന്തോഷകരമായ വാര്‍ത്തയല്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്കിലേക്കാണ് ഇന്ന് പൊന്ന് എത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്ന് 1,14,160 രൂപയിലേക്ക് വിലയെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ കൂടി 14,270 രൂപയും ഇന്ന് വില നല്‍കണം.

ചിങ്ങം ഒന്നിനും നിരാശ

ഇന്ന് ചിങ്ങം ഒന്ന്, മലയാളികള്‍ക്ക് പുതുവര്‍ഷം പിറന്ന ദിവസമാണിത്. വിശേഷ ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങിക്കുന്ന ശീലം പൊതുവേ ഇന്ത്യക്കാര്‍ക്കുണ്ട്. സ്വര്‍ണം എന്നെന്നേക്കുമുള്ള സമ്പാദ്യം ആയതിനാല്‍ തന്നെ എങ്ങനെയെങ്കിലും അത് വാങ്ങിക്കാന്‍ നമ്മള്‍ മലയാളികളും ശ്രമിക്കും. ചിങ്ങം ഒന്ന്, ജനുവരി ഒന്ന്, അക്ഷയതൃതീയ, വിഷു, ഓണം തുടങ്ങിയ ദിവസങ്ങളില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുന്നവരുണ്ട്. ഈ ദിവസങ്ങളില്‍ സ്വര്‍ണം വീട്ടിലേക്ക് കൊണ്ടുവരുന്നത് ഐശ്വര്യമാണെന്നാണ് പൊതുവേയുള്ള വിശ്വാസം.

എന്നാല്‍ കഴിഞ്ഞ ഏറെകാലമായി ആഗ്രഹിക്കുന്ന സമയത്തൊന്നും സ്വര്‍ണം വാങ്ങിക്കാന്‍ മലയാളികള്‍ക്ക് സാധിക്കാറില്ല. വിലയില്‍ പതിവായി വര്‍ധനവ് സംഭവിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ പൊന്ന് കയറിയത് ആ മാസത്തിലേക്ക് ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ്. ഇതോടെ ആഭരണങ്ങള്‍ വാങ്ങിക്കാമെന്ന മോഹം മലയാളികള്‍ ഏകദേശം ഉപേക്ഷിച്ചു. 1,13,760 രൂപയായിരുന്നു ഈ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 14,155 രൂപയുമുണ്ടായിരുന്നു.

സ്വര്‍ണവിലയില്‍ സംഭവിക്കുന്നതെന്ത്?

പണപ്പെരുപ്പം, വ്യാപാരം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, മറ്റ് ആഗോള ഘടകങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. യുഎസ് ഭവന-വ്യാപാര ഡാറ്റ, യുകെ, യൂറോസോണ്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പണപ്പെരുപ്പ കണക്കുകള്‍, ചൈനയുടെ സാമ്പത്തിക സൂചകങ്ങള്‍ എന്നിവയെല്ലാം സ്വര്‍ണവിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വവും സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപം എന്ന പരിഗണന ഇപ്പോഴും ലഭിക്കുന്നതിന് വഴിയൊരുക്കുന്നു. ആഗോളതലത്തില്‍ അനിശ്ചിതത്വം ഉണ്ടാകുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത ലോഹങ്ങളിലേക്ക് എത്തുന്നത് സ്വാഭാവികമാണ്. എന്നാല്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന് തിരിച്ചടിയാകാറുണ്ട്. നിലവില്‍ അതിനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. യുഎസിന്റെ തൊഴില്‍ വിപണി ഏറ്റവും മോശം സാഹചര്യത്തില്‍ നില്‍ക്കുന്നതിനാല്‍ ഉടനടി പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയില്ല, ഇത് സ്വര്‍ണത്തിന് അനുകൂലമാകും.

Also Read: Kerala Gold Rate: 22 പറ്റില്ലെങ്കില്‍ വേണ്ട, 18,16 കാരറ്റ് സ്വര്‍ണം വാങ്ങിക്കാം; ഇന്നത്തെ സ്വര്‍ണവിലകള്‍ ഇങ്ങനെ

ഫെഡ് റിസര്‍വും സ്വര്‍ണവും

യുഎസ് കേന്ദ്ര ബാങ്കാണ് ഫെഡറല്‍ റിസര്‍വ്. പണപ്പെരുപ്പം നിയന്ത്രിക്കുക, തൊഴില്‍ വിപണിയുടെ സ്ഥിരത ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്താറുള്ളത്. പലിശ നിരക്കില്‍ മാറ്റം വരുത്തുമ്പോള്‍ അതിന്റെ പ്രതിഫലനം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ ആഗോള വിപണികളിലും പ്രകടമാകാറുണ്ട്.

സ്വര്‍ണം ഒരിക്കലും പലിശ നല്‍കുന്ന ആസ്തിയല്ല, എന്നാല്‍ ബോണ്ടുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം ഉയര്‍ന്ന ലാഭം നേടാനാകും. ഫെഡ് പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ മറ്റ് നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായം കുറയും ഇതോടെ നിക്ഷേപകര്‍ സ്വര്‍ണം പോലുള്ള ആസ്തികളിലേക്ക് മാറും. ഇത് സ്വര്‍ണവില ഉയരാന്‍ കാരണമാകും.

അതേസമയം, ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുകയാണെങ്കില്‍ മറ്റ് നിക്ഷേപങ്ങളില്‍ നിന്നും കൂടുതല്‍ വരുമാനം ലഭിക്കും. ഇതോടെ സ്വര്‍ണത്തില്‍ നിന്നും പണം പിന്‍വലിച്ച് കൂടുതല്‍ വരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ആസ്തികളിലേക്ക് നിക്ഷേപകര്‍ മാറും. ഇത് യുഎസ് ഡോളറിലെ ശക്തിപ്പെടുത്താനും കാരണമായേക്കും. ഡോളര്‍ ശക്തിപ്രാപിക്കുന്നത് സ്വര്‍ണത്തില്‍ സമ്മര്‍ദം ചെലുത്തുകയും വില കുറയ്ക്കുകയും ചെയ്യും.

English Summary

Kerala gold prices on August 17, Chingam 1, are closely watched as the Malayalam New Year begins. Check today’s 22-carat gold rate and the price of one pavan. The latest rate will help buyers track the cost of gold in Kerala.

Follow Us
682 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്ര ബിഇ 6 സ്പോർടെക്
ചിത്തിര നാളിൽ പൂക്കളമൊരുക്കേണ്ടത് എങ്ങനെ?
നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
സ്വര്‍ണം 10 ഗ്രാമിന് 88 രൂപ മാത്രം! സ്വര്‍ണത്തിനും സ്വാതന്ത്ര്യം
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു