AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Gold Rate: സ്വര്‍ണവില എത്തി! പൊന്ന് വാങ്ങാന്‍ നല്ല ദിവസം ഇന്ന് തന്നെ

One Pavan Gold Rate on March 30 Monday: 2026 പിറന്നതിന് ശേഷവും പൊന്നില്‍ സംഭവിച്ചത് റെക്കോഡ് വില വര്‍ധനവാണ്. ജനുവരി 29ന് രാജ്യത്ത് സ്വര്‍ണവില ആദ്യമായി 1,31,160 എന്ന വിലയില്‍ തൊട്ടു. സ്വര്‍ണത്തിന് വില കൂടുമെന്ന് എല്ലാവര്‍ക്കും ഉറപ്പുണ്ടായിരുന്നുവെങ്കിലും ഇത്രയേറെ ഒരു വര്‍ധനവ് സംഭവിക്കുമെനന് ആരും കരുതിയിരുന്നില്ല. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണം പുതുക്കെ താഴോട്ടിറങ്ങി.

Kerala Gold Rate: സ്വര്‍ണവില എത്തി! പൊന്ന് വാങ്ങാന്‍ നല്ല ദിവസം ഇന്ന് തന്നെ
പ്രതീകാത്മക ചിത്രം Image Credit source: David Talukdar/NurPhoto via Getty Images
Shiji M K
Shiji M K | Updated On: 30 Mar 2026 | 09:33 AM

സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവരാണോ നിങ്ങള്‍? എങ്കില്‍ വേഗം വാങ്ങാന്‍ ഇറങ്ങിക്കോളൂ സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ കുറഞ്ഞ് 1,08,000 രൂപയിലേക്കാണ് ഇന്ന് വില താഴ്ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപ കുറഞ്ഞ് 13,500 രൂപയിലേക്കുമെത്തി. കഴിഞ്ഞ ദിവസം 13,575 രൂപയായിരുന്നു ഒരു ഗ്രാമിന്, പവന് 1,08,600 രൂപയും വിലയുണ്ടായിരുന്നു.

സ്വര്‍ണവില കൂടുന്നതും കുറയുന്നതും തെല്ലൊന്നുമല്ല ഉപഭോക്താക്കളില്‍ സ്വാധീനം ചെലുത്തുന്നത്. സ്വര്‍ണവില കുറയുന്ന ദിനം കാത്തിരിക്കുന്ന എത്രയോ ആളുകള്‍ ഇന്ന് കേരളത്തിലുണ്ട്. സ്വര്‍ണത്തെ ആഭരണം എന്നതിലുപരി മികച്ചൊരു നിക്ഷേപമായും പരിഗണിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ വിലക്കയറ്റം പലരുടെയും മോഹങ്ങളെ തന്നെ തല്ലിതകര്‍ത്തു.

2026 പിറന്നതിന് ശേഷവും പൊന്നില്‍ സംഭവിച്ചത് റെക്കോഡ് വില വര്‍ധനവാണ്. ജനുവരി 29ന് രാജ്യത്ത് സ്വര്‍ണവില ആദ്യമായി 1,31,160 എന്ന വിലയില്‍ തൊട്ടു. സ്വര്‍ണത്തിന് വില കൂടുമെന്ന് എല്ലാവര്‍ക്കും ഉറപ്പുണ്ടായിരുന്നുവെങ്കിലും ഇത്രയേറെ ഒരു വര്‍ധനവ് സംഭവിക്കുമെനന് ആരും കരുതിയിരുന്നില്ല. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണം പുതുക്കെ താഴോട്ടിറങ്ങി.

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാലത്തില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കില്ലെന്ന കാര്യം വിദഗ്ധര്‍ ഉറപ്പിക്കുന്നു. പണപ്പെരുപ്പ ഭീതി തുടരുന്നതിനാല്‍ പലിശ കുറച്ചുള്ള സാഹസത്തിന് ബാങ്ക് മുതിരില്ല. ഇത് സ്വഭാവികമായും സ്വര്‍ണം പോലുള്ളവയിലുള്ള നിക്ഷേപം കുറയ്ക്കും, ഡിമാന്‍ഡ് കുറഞ്ഞാല്‍ വിലയും കുറയുന്നതാണ്.

Also Read: Kerala Gold Rate: സ്വർണം ഒരു ലക്ഷത്തിന് താഴെ, കാത്തിരുന്ന വില ഉടനെയോ?

പലിശ നിരക്ക് കുറയ്ക്കാതെ 2026 മുഴുവന്‍ കടന്നുപോകുകയാണെങ്കില്‍ ഒരു പവന്‍ സ്വര്‍ണം 1 ലക്ഷത്തില്‍ നിന്ന് താഴോട്ടിറങ്ങുമെന്ന കാര്യം ഉറപ്പാണ്, പണപ്പെരുപ്പം, ഡോളര്‍, എണ്ണ പ്രതിസന്ധികള്‍, സംഘര്‍ഷങ്ങള്‍ തുടങ്ങിയവ എപ്പോഴും സ്വര്‍ണത്തെ താഴോട്ടിറക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ വലിയൊരു വിലയിടിവിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Follow Us