Kerala Gold Rate: ആശ്വാസമായി പൊന്നേ….സ്വർണം താഴേക്കിറങ്ങി, വില അറിഞ്ഞോളൂ

Kerala Gold Rate Update: ഫെബ്രുവരി മാസത്തിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് രേഖപ്പെടുത്തിയത്. ജനുവരി 29നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയ്ക്ക് മലയാളികൾ സാക്ഷ്യം വഹിച്ചത്. പവന് 1,31,160 രൂപയായിരുന്നു വില.

Kerala Gold Rate: ആശ്വാസമായി പൊന്നേ....സ്വർണം താഴേക്കിറങ്ങി, വില അറിഞ്ഞോളൂ

Gold Rate

Updated On: 

23 Feb 2026 | 04:25 PM

സ്വർണക്കുതിപ്പിൽ ആകുലപ്പെടുന്ന സാധാരണക്കാർക്ക് ആശ്വാസമായി വില താഴേക്ക്. രാവിലെത്തെ സർപ്രൈസ് കുതിപ്പിന് ശേഷം ഉച്ചയ്ക്ക് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് (ഫെബ്രുവരി 23) രാവിലെ പവന് 1,18,320 രൂപ, ​ഗ്രാമിന് 14,790 രൂപ നിരക്കിലുമായിരുന്നു വ്യാപാരം. എന്നാൽ ഉച്ചയ്ക്ക് ശേഷം 800 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 1,17,520 രൂപയായി. ​ഗ്രാമിന് 14,690 രൂപയാണ് നൽകേണ്ടത്.

ഫെബ്രുവരി മാസത്തിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് രേഖപ്പെടുത്തിയത്. ജനുവരി 29നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയ്ക്ക് മലയാളികൾ സാക്ഷ്യം വഹിച്ചത്. പവന് 1,31,160 രൂപയായിരുന്നു വില. എന്നാൽ ഫെബ്രുവരിയിൽ വൻ ഇടിവും സംഭവിച്ചു. ഫെബ്രുവരി 2ന് പവന് 1,07,920 രൂപയായി സ്വർണവില താഴ്ന്നു. തുടർന്ന് കൂടിയും കുറഞ്ഞും മുന്നേറിയ സ്വർണം സാധാരണക്കാർക്ക് ചെറിയ പ്രതീക്ഷയെങ്കിലും നൽകിയിരുന്നു.

ALSO READ: സ്വര്‍ണം 6,200 ഡോളറിലേക്ക്; കേരളത്തില്‍ 2 ലക്ഷമെത്തും വില

എന്നാൽ ഇന്ന് രാവിലെ വലിയൊരു മുന്നേറ്റം നടത്തി ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. മണിക്കൂറുകൾ‌ പിന്നിടുമ്പോൾ 800 രൂപ കുറഞ്ഞെങ്കിലും ആശ്വാസിക്കാറായിട്ടില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. വിപണിവില 1,17,520 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജുമെല്ലാം ചേരുമ്പോൾ പവന് ഏകദേശം 1.27 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരും.

ആഗോളതലത്തിലെ പ്രതിസന്ധികൾ സ്വർണത്തിന് അനുകൂലമായി തുടരുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർത്തിനിടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും എത്രത്തോളം വിജയിക്കുമെന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ