Gold Rate Prediction: കരുതിയിരുന്നോളൂ, സ്വർണം ഞെട്ടിക്കും; പവന് ഒന്നരലക്ഷം തന്നെ!

Kerala Gold Rate Forecast: വില കൂടുമ്പോഴും സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. നിക്ഷേപം എന്ന നിലയില്‍ ആളുകൾ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്.

Gold Rate Prediction: കരുതിയിരുന്നോളൂ, സ്വർണം ഞെട്ടിക്കും; പവന് ഒന്നരലക്ഷം തന്നെ!

Gold Price

Updated On: 

22 Feb 2026 | 11:19 PM

നേരിയ ഇടിവിന് ശേഷം വീണ്ടും ട്രാക്കിൽ കേറി സ്വർണം. പവൻ നിലവിൽ 1.16 ലക്ഷം നിരക്കിലാണ് വ്യാപാരം. ജനുവരിയിൽ റെക്കോർഡ് കുതിപ്പ് നടത്തിയ സ്വർണവിലയിൽ ഫെബ്രുവരിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ജനുവരി 29ന് പവന് 1,31,160 രൂപയായിരുന്നു വില. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വില താഴ്ന്നു. ഫെബ്രുവരി 2ന് 1,07,920 രൂപ നിരക്കിലായിരുന്നു വ്യാപാരം.

തുടർന്നുള്ള ദിവസങ്ങളിൽ കൂടിയും കുറഞ്ഞുമെല്ലാം സ്വർണവില സഞ്ചരിച്ചെങ്കിലും 1.16 ലക്ഷത്തിന് മുകളിൽ കടന്നിരുന്നില്ല. എന്നാൽ ഈ ട്രെൻഡ് തുടർന്നാണ് വില വീണ്ടും കുതിക്കുമെന്നാണ് പ്രവചനം. ആഗോള പ്രതിസന്ധികൾ സ്വർണത്തിന് അനുകൂലമായി തുടരുകയാണ്. സ്വർണ വില രാജ്യാന്തര തലത്തിൽ ഔണ്‍സിന് 6200 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് യുഎസ്ബി പ്രവചിക്കുന്നത്.

ALSO READ: സ്വര്‍ണം ഇനി നോക്കേണ്ടാ; വിലയില്‍ വന്‍ വര്‍ധനവ്‌, എങ്കിലും വാങ്ങിക്കോളൂ

ഇറാനും യുഎസും തമ്മിലുള്ള സംഘർങ്ങൾ സ്വർണവിലയെ വൻതോതിൽ സ്വാധീനിക്കുന്നുണ്ട്. കൂടാതെ, സാമ്പത്തിക സാഹചര്യങ്ങളും വില കുതിപ്പിന് ആക്കം കൂട്ടും. സെപ്റ്റംബർ അവസാനത്തോടെ ഫെഡറൽ റിസർവ് 25 ബേസിസ് പോയിന്റ് വീതം രണ്ട് തവണ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് യുഎസ്ബിയുടെ പ്രവചനം. 2028-ഓടെ ഏകദേശം 80 ഖനികളിലെ സ്വർണ ഉൽപ്പാദനം അവസാനിക്കുമെന്ന റിപ്പോർട്ടുകളും വിലയെ ബാധിക്കും.

കൂടാതെ, ട്രംപ് ചുമത്തിയ തീരുവയ്ക്ക് എതിരായി വന്ന സുപ്രീം കോടതി വിധി, അവരെ ട്രംപ് എതിര്‍ക്കുന്നതുമെല്ലാം വില ഉയരാൻ കാരണമാകും. അതേസമയം വില കൂടുമ്പോഴും സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. നിക്ഷേപം എന്ന നിലയില്‍ ആളുകൾ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്.

Follow Us
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു